മുരിയാട് മണ്ഡലം രാജീവ് ഗാന്ധി പ്രതിഭാ പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്തു

301

മുരിയാട്- മുരിയാട് മണ്ഡലം രാജീവ് ഗാന്ധി എജ്യൂക്കേഷണല്‍ & കള്‍ച്ചറല്‍ ഫോറം രാജീവ് ഗാന്ധി പ്രതിഭാ പുരസ്‌ക്കാര സംഗമം കെ പി സി സി ജനറല്‍ സെക്രട്ടറി എം.പി.ജാക്‌സണ്‍ ഉല്‍ഘാടനം ചെയ്തു കോണ്‍ഗ്രസ്സ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ തോമസ് തൊകലത്ത് അദ്ധ്യക്ഷത വഹിച്ചു. മുരിയാട് പഞ്ചായത്തിലെ എം സി എ ഫസ്റ്റ് റാങ്ക് നേടിയ സുവര്‍ണ്ണയെയും നാടന്‍പാട്ട് കലാകാരിയായ ശരണ്യ ഷൈജൂവിനെയും പഠന മികവ് കരസ്ഥമാക്കിയ എല്ലാ വിദ്യാര്‍ത്ഥികളെയും രാജീവ് ഗാന്ധി പ്രതിഭാ പുരസ്‌ക്കാരങ്ങള്‍ നല്ക്കി ആദരിച്ചു.കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഐ ആര്‍ ജെയിംസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം തോമസ് തത്തംപ്പിള്ളി, പഞ്ചായത്ത് അംഗങ്ങളായ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗംഗാദേവി സുനില്‍, മോളി ജേക്കബ് ,എം.കെ.കോരു കുട്ടി, ജെസ്റ്റിന്‍ ജോര്‍ജ്ജ്, വ്യന്ദകുമാരി കെ എന്നിവര്‍ പ്രസംഗിച്ചു വിവിധ യൂത്ത് ക്ലബ്കള്‍ക്ക് ഫുട്‌ബോളുകള്‍ വിതരണവും നടത്തി

 

Advertisement