ഇരിങ്ങാലക്കുട എന്‍. എഫ്. പി.ഇ നേതൃത്വത്തില്‍ പോസ്റ്റാഫീസിന് മുമ്പില്‍ നിരാഹാരസമരം

293

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട എന്‍. എഫ്. പി.ഇ നേതൃത്വത്തില്‍ പോസ്റ്റാഫീസിന് മുമ്പില്‍ നിരാഹാരസമരം .കമലേഷ് ചന്ദ്രകമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ച് 2018 മെയ് 22 മുതല്‍ ജൂണ്‍ മാസം 6-ാം തിയ്യതി വരെ നടത്തിയ പണിമുടക്കില്‍ ഉന്നയിച്ച അലവന്‍സ് വര്‍ദ്ധന അംഗീകരിച്ച കേന്ദ്ര സര്‍ക്കാര്‍ 1/07/2018 മുതല്‍ 2.57 എന്ന നാമമാത്രമായ വര്‍ദ്ധനവ് മാത്രമാണ് നടത്തിയിട്ടുള്ളുവെന്നും തപാല്‍മേഖലയെ സ്വകാര്യവത്ക്കരിക്കാനുള്ള നീക്കങ്ങള്‍ അതിവേഗം നടന്നുകൊണ്ടിരിക്കുകയാണെന്നന്നുയിച്ചാണ് എന്‍ .എഫ് .പി .ഇ യുടെ നിരാഹാരസമരം.സ്വകാര്യവത്ക്കരിക്കുന്നതിന്റെ ഭാഗമാണ് പാര്‍സര്‍ ഹബ്ബ് തുടങ്ങിയതെന്നും എന്‍. എഫ് .പി. ഇ പറയുന്നു.പോസ്റ്റാഫീസിനു മുന്നിലെ നിരാഹാരസമരം എ. ഐ. ആര്‍. പി എ സംസ്ഥാന സെക്രട്ടറി വി .എ മോഹനന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.ജ്യോതിഷ് ദേവന്‍ സ്വാഗതവും ,കെ എസ് സുഗതന്‍ അദ്ധ്യക്ഷതയും വഹിച്ചു.രാമകൃഷ്ണന്‍,പി പി മോഹന്‍ദാസ് ,സൗമ്യ,ബിന്ദു എന്നിവരാണ് നിരാഹാരമനുഷ്ടിക്കുന്നവര്‍ .നിരാഹാര സമരത്തിന്റെ സമാപനം സി .പി. എം ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറി പ്രേമരാജന്‍ നിര്‍വ്വഹിക്കും

 

Advertisement