ആരോഗ്യ സംരക്ഷണത്തിന് പത്തില കറികളുമായി വിദ്യാര്‍ത്ഥികള്‍

454
Advertisement

ചാലക്കുടി : ആരോഗ്യസംരക്ഷണത്തിന് പത്തില കറികളുമായി പൂലാനി ശ്രീ ധര്‍മ്മ ശാസ്ത വിദ്യാനികേതനിലെ വിദ്യാര്‍ത്ഥികള്‍. ആദ്യ കാലങ്ങളില്‍ നമ്മുടെ വീടികളിലും പറമ്പുകളിലും മറ്റും ഉണ്ടാകുന്ന പലതരം ഇലകളും കിഴങ്ങും കായ്കളുമെല്ലാം നമ്മള്‍ ആവശ്യം പോലെ ഭക്ഷിച്ചീരുന്നു. അത് കൊണ്ട് അക്കാലത്ത് ഇന്നത്തെ പല രോഗങ്ങളും ഇല്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ജനിച്ച് വീഴുന്ന കുട്ടികള്‍ വരെ മാറാരോഗികളാണ് ഇതിന് പ്രധാനകാരണം ഇപ്പോഴുള്ള ഫാസ്റ്റ് ഫുഡ് സംസ്‌കാരത്തിലേക്ക് മാറിയതാണ്. ആ തിരിച്ചറിവ് കുട്ടികളിലേക്ക് പകര്‍ന്ന് നല്‍കുന്നതിനാണ് ആദ്യ കാലത്ത് കര്‍ക്കിടമാസങ്ങളില്‍ വീടുകള്‍ സ്ഥിരമായി ഉണ്ടാക്കുന്ന പത്തിലകറി പരിചയപ്പെടുത്തിയത്. പേര് പോലെ തന്നെ പത്ത് തരം ഇലകളാണ് അതിനായി ഉപയോഗിച്ചീരിക്കുന്നത്. ഈ ഇലകള്‍ എല്ലാം വലിയ ഔഷധ ഗുണങ്ങള്‍ നിറഞ്ഞവയാണ്. മത്തങ്ങ, കുബളങ്ങ, തകര, തഴ്താമ, കടവന്‍, ആനതുമ്പ, ചെറുചേമ്പ്കൂമ്പ്, ചേനകൂമ്പ്, പ്ലാവിലകൂമ്പ്, ചീര, പ്ലഷര്‍ചീര, മുള്ളന്‍ ചീര, സാമ്പാര്‍ചീര, എന്നിവയാണ് പത്തിലകള്‍. ഇലകള്‍ ഓരോന്നും ഓരോ ക്ലാസിലെയും വിദ്യാര്‍ത്ഥികള്‍ ശേഖരിച്ച് കൊണ്ട് വരികയായിരുന്നു. പല വിദ്യാര്‍ത്ഥികള്‍ക്കും ഇവയെല്ലാം ഒരു പുതിയ അറിവായിരുന്നു. സ്‌കൂളിലെത്തിയ ശേഷം അവര്‍ തന്നെ കഴുകി അരിഞ്ഞ് ശരിയായ രീതിയില്‍ പാചകം ചെയ്യുകയായിരുന്നു. ഉച്ചഭക്ഷണത്തോടൊപ്പം സ്വാദിഷ്ടമായ പത്തില കറി കൂടി എല്ലാവരും ഭക്ഷണം കഴിച്ചു. ഉദര സംബന്ധമായ അസുഖങ്ങള്‍ക്ക് അതി വിശേഷമാണ് പത്തില കറിയെന്നാണ് പഴമക്കാര്‍ പറയുന്നത്. പഴയകാല ഭക്ഷണങ്ങളും, രീതികളുമെല്ലാം വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തി കൊടുത്ത്് കൊണ്ട് ജഗദ്ഗുരു ട്രസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാന്‍ പി.കെ.സുബ്രഹ്മണ്യന്‍, പ്രധാന അധ്യാപിക സി.എം.റോഷ്‌നി ടീച്ചര്‍, സ്‌ക്കൂള്‍ മാനേജര്‍ ടി,വി.ചന്ദ്രന്‍, കെ.ജെ.ജയ, സി.എം.നീതു എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement