ക്രൈസ്റ്റ് കോളേജില്‍ അന്താരാഷ്ട്ര സെമിനാര്‍ സംഘടിപ്പിച്ചു

57

ഇരിങ്ങാലക്കുട: ‘നാനാത്വത്തിന്റെ ചരിത്ര വഴികള്‍: സ്വതന്ത്ര കലകളിലെ പാശ്ചാത്യ-പൗരസ്ത്യ സാന്നിധ്യം’ എന്ന വിഷയത്തില്‍ ഇരിങ്ങാലകുട ക്രൈസ്റ്റ് കോളേജില്‍ അന്താരാഷ്ട്ര സെമിനാര്‍ സംഘടിപ്പിച്ചു. യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ് ലളിതകലാ വിഭാഗം മേധാവിയും കൊച്ചി ബിനാലെയില്‍ നിറസന്നിധ്യവുമായിരുന്ന പ്രൊഫ. കാതറിന്‍ മയേഴ്സ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കലാ ആവിഷ്‌കാരങ്ങളില്‍ നാനാത്വത്തെക്കുറിച്ചുള്ള ചിന്തയും പഠനവും ഇന്ത്യന്‍ സാഹചര്യത്തില്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പ്രൊഫ. കാതറിന്‍ മയേഴ്സ് പറഞ്ഞു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മാത്യു പോള്‍ ഊക്കന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഫാ. ഡോ. ജോളി ആന്‍ഡ്രൂസ്, ഡോ. ജോര്‍ജ് അലക്‌സ്, ഡോ.ലീഷാ കെ.കെ., ഡോ. റോബിന്‍സണ്‍ പൊന്‍മിനിശ്ശേരി, പ്രൊഫ. ശ്രീദേവി മാധവന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു. പ്രൊഫ. കാതറിന്‍ മയേഴ്‌സ്, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി ആര്‍ട്സ് വിഭാഗം മേധാവി ഡോ. പ്രദോഷ് കെ. മിശ്ര, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി ഫൈന്‍ ആര്‍ട്സ് പ്രൊഫസര്‍ സുരേഷ് കെ. നായര്‍ എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.

Advertisement