കളഞ്ഞുകിട്ടിയ 8000 രൂപ ഉടമസ്ഥന് തിരിച്ചുനല്‍കി മാതൃകയായ വിക്രമനെ ബി.ജെ.പി ആദരിച്ചു

350

പുല്ലൂര്‍-പുല്ലൂര്‍ വില്ലേജ് ഓഫീസിന് സമീപം കളഞ്ഞുകിട്ടിയ 8000 രൂപ ഉടമസ്ഥന് തിരിച്ചുനല്‍കി മാതൃകയായി പുല്ലൂര്‍ ചേര്‍പ്പ്കുന്നു സ്വദേശിയും ബി ജെ പി ചേര്‍പ്പ്കുന്ന് ബൂത്ത് പ്രസിഡന്റ്മായ വിക്രമന്‍ മാതൃപിള്ളിയെ ബിജെപി മുരിയാട് പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് ടി എസ് സുനില്‍ കുമാര്‍ പൊന്നാട അണിയിക്കുകയും ക്യാഷ് അവാര്‍ഡ് നല്‍കിയും ആദരിച്ചു. ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് ജയന്‍ മണ്ണാളത്ത് അദ്ധ്യക്ഷത വഹിച്ചു. മെമ്പര്‍ കവിതബിജു, യുവമോര്‍ച്ച നിയോജക മണ്ഡലം പ്രസിഡന്റ് അഖിലാഷ് വിശ്വനാഥന്‍, രവി പുളിച്ചോട്,ഷൈജു ആനുര്‍ളി, മുകുന്ദന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

 

Advertisement