കല്ലംകുന്ന് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ വാര്‍ഷികപൊതുയോഗം സംഘടിപ്പിച്ചു

265

കല്ലംകുന്ന്-കല്ലംകുന്ന് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ വാര്‍ഷികപൊതുയോഗത്തിനോടനുബന്ധിച്ച് ബാങ്കിന്റെ ശുദ്ധമായ കല്‍പ്പശ്രീ വെളിച്ചെണ്ണയില്‍ തയ്യാറാക്കുന്ന കേരളത്തിന്റെ പരമ്പരാഗത തനതു വിഭവങ്ങളുടെ വിപണന ഉദ്ഘാടനം സെപ്തംബര്‍ 23 ഞായറാഴ്ച രാവിലെ 10 മണിക്ക് നടവരമ്പ് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച് വെള്ളാംകല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് . ഷാജി നിര്‍വഹിച്ചു. ബാങ്ക് പ്രസിഡണ്ട് പ്രദീപ് യു.മേനോന്‍ അദ്യക്ഷത വഹിച്ചു ചടങ്ങില്‍ വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര തിലകന്‍ മുഖ്യ അതിഥിയായിരുന്നു.കൂടാതെ ‘സ്മാര്‍ട്ട് ക്ലാസ്സ് റൂം ‘ പദ്ധതിയുടെ ഭാഗമായി നടവരമ്പ് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലേക്ക് ബാങ്കിന്റെ വകയായി ടി.വി പ്രസ്തുത ചടങ്ങില്‍ വെച്ച് പി .ടി .എ പ്രസിഡണ്ട് മോഹനന് നല്‍കികൊണ്ട് ഷാജി നക്കര നിര്‍വഹിച്ചു .സെക്രട്ടറി ഗണേഷ് സ്വാഗതവും വൈസ് പ്രസിഡന്റ് പൊറിഞ്ചു നന്ദിയും പറഞ്ഞു.

 

 

Advertisement