അവിട്ടത്തൂർ എൽ ബി എസ് എം ഹയർ സെക്കണ്ടറി സ്കൂളിൽ ഉജ്ജീവനം ഓറിയൻന്റേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു

35

അവിട്ടത്തൂർ: എൽ ബി എസ് എം ഹയർ സെക്കണ്ടറി സ്കൂളിൽ എൻ.എസ്.എസ്. പ്രവർത്തനത്തിന്റെ ഭാഗമായി ഉജ്ജീവനം ഓറിയൻന്റേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. ആത്മഹത്യ പ്രവണതയ്ക്ക് പ്രതിരോധം എന്ന വിഷയത്തെ അധികരിച്ച് ചൈൽഡ്‌ലൈൻ കൗൺസിലർ നിവ്യ ബാബു ക്ലാസ്സ് നയിച്ചു. സ്ക്കൂൾ മാനേജർ എ.സി. സുരേഷ് ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ പ്രിൻ സിപ്പൽ ഡോ.എ .വി . രാജേഷ് അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ജസ്റ്റിൻ ജോൺ കെ ,എൻ എസ് എസ് കോഡിനേറ്റർ ശ്രീല വി.വി. , പ്രിയംവദ എന്നിവർ പ്രസംഗിച്ചു.

Advertisement