വാര്‍ഷികപൊതുയോഗത്തില്‍ ലാഭവിഹിതം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി മുരിയാട് സര്‍വ്വീസ് സഹകരണ ബാങ്ക്

290

മുരിയാട് -വാര്‍ഷികപൊതുയോഗത്തില്‍ ലാഭവിഹിതമായ 31,31,555 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി മുരിയാട് സര്‍വ്വീസ് സഹകരണ ബാങ്ക് മാതൃകയായി.വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് ബാങ്ക് പ്രസിഡന്റ് എം ബാലചന്ദ്രനില്‍ നിന്ന് ചെക്ക് ഏറ്റുവാങ്ങി.കൂടാതെ ബാങ്ക് മെമ്പറായ ബാബു വെള്ളിലംകുന്ന് ,തയ്യില്‍ ഭാസ്‌ക്കരന്‍ , ജയ എന്നിവര്‍ സിറ്റിംഗ് ഫീസ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.പ്രളയാരംഭത്തില്‍ ബാങ്ക് പൊതുനന്മാ ഫണ്ടില്‍ നിന്ന് 2.5 ലക്ഷം രൂപ ഇരിങ്ങാലക്കുട എം എല്‍എ പ്രൊഫ.അരുണന്‍ മാസ്റ്റര്‍ക്ക് നല്‍കിയിരുന്നു.ജീവനക്കാരുടെ 10 ലക്ഷം രൂപയ്ക്ക് പുറമെ ഭരണസമിതി അംഗങ്ങളുടെ ഒരു മാസത്തെ സിറ്റിംഗ് ഫീസടക്കം 1 ലക്ഷം രൂപയുടെ ചെക്ക് സഹകരണ വകുപ്പ് മന്ത്രിക്ക് നേരിട്ടും ,ക്യാമ്പുകളുടെ പ്രവര്‍ത്തനത്തിനും ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഓണക്കിറ്റ് വിതരണത്തിനുമായി 3.5 ലക്ഷം രൂപയും ബാങ്ക് പൊതുനന്മാ ഫണ്ടില്‍ നിന്ന് ചെലവഴിച്ചിരുന്നു.മൊത്തം 48,31,555 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിട്ടുണ്ട് മുരിയാട് സര്‍വ്വീസ് സഹകരണബാങ്ക് .വാര്‍ഷികപൊതുയോഗത്തില്‍ ബാങ്ക് ഡയറക്ടര്‍ എ എം തിലകന്‍ സ്വാഗതവും ,സുരേഷ് മൂത്താര്‍ നന്ദിയും പറഞ്ഞു.

 

Advertisement