നടവരമ്പ് ഗവ.എല്‍.പി. സ്‌കൂളില്‍ ദന്തപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

245
Advertisement

ദന്തപരിശോധന ക്യാമ്പ് നടവരമ്പ് ഗവ.എല്‍.പി. സ്‌കൂളില്‍ ദന്തല്‍ മെഡിക്കല്‍ അസോസിയേഷന്‍ കൊടുങ്ങല്ലൂര്‍ ബ്രാഞ്ചിന്റെ നേത്യത്വത്തില്‍ ദന്തപരിശോധന നടത്തി. ഡോ.ഇ.എഫ്. ജോളി ദന്ത സംരക്ഷണത്തെക്കുറിച്ച് ക്ലാസ്സെടുത്തു. ഡോ ജോളിയോടൊപ്പം ഡോ.ലിനി വിന്‍സെന്റ്, ഡോ.ആന്‍ഡിസ് പീറ്റര്‍ എന്നിവര്‍ കുട്ടികളെ പരിശോധിച്ചു. അധ്യാപകരും രക്ഷിതാക്കളും ക്യാമ്പിന്റെ സംഘാടനത്തിന് നേതൃത്വം നല്‍കി. പ്രധാന അധ്യാപിക എം.ആര്‍.ജയ സൂനം സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ് ബാബു കോടശ്ശേരി നന്ദിയും പറഞ്ഞു.

 

Advertisement