ഇരിങ്ങാലകുട: കലയെകലയായികണാനും അതിനെ ആ രീതിയില്‍ വീക്ഷിക്കാനും കഴിയാത്ത സമൂഹമായി കേരളസമൂഹം മാറിയിരിക്കുന്നുവെന്ന് സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. കേരളത്തിലാദ്യമായി കലാസാംസ്‌കാരിക മേഖലയെ സഹകരണത്തിന്റെ സംഘശേഷിയുമായി സംയോജിപ്പിച്ചുകൊണ്ട് രൂപപ്പെടുത്തിയെടുത്ത തൃശ്ശൂര്‍ ജില്ലാ കലാസാംസ്‌കാരക പ്രവര്‍ത്തക വിവിധോദ്ദേശ സഹകരണസംഘത്തിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരിങ്ങാലക്കുട എം.എല്‍.എ. കെ.യു.അരുണന്‍ അധ്യക്ഷത വഹിച്ചു. പത്മശ്രീ പെരുവനം കുട്ടന്‍മാരാര്‍, പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി അശോകന്‍ ചെരുവില്‍, സംസ്ഥാന സഹകരണ വനിത ഫെഡറേഷന്‍ പ്രസിഡന്റ് കെ.ആര്‍.വിജയ, എന്‍.ആര്‍ ഗ്രാമപ്രകാശ്, മുകുന്ദപുരം സഹകരണസംഘം അസി.ജനറല്‍ രജിസ്ട്രാര്‍ എം.സി.അജിത് എന്നിവര്‍ ആശംസകള്‍ പറഞ്ഞു. പി.തങ്കപ്പന്‍ സ്വാഗതവും കെ.ഹരി നന്ദിയും പറഞ്ഞു.
കലയുടെ ആത്മാവു കണ്ടെത്താന്‍ കഴിയണം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
Advertisement