എ .ഐ .വൈ .എഫ് നേതൃത്വത്തില്‍ വഴിതടഞ്ഞ് പ്രതിഷേധം

291

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുടയില്‍ നിന്നും സിവില്‍ സ്റ്റേഷനിലേക്ക് പോകുന്ന വഴിയിലെ സണ്ണിസില്‍ക്ക്‌സിന്റെ മുന്‍പിലെ കാലങ്ങളായുള്ള റോഡിന്റെ ശോചനീയവസ്ഥയില്‍ എ. ഐ. വൈ .എഫ് നേതൃത്വത്തില്‍ വഴിതടഞ്ഞ് പ്രതിഷേധം സംഘടിപ്പിച്ചു.നഗരസഭ വ്യക്തി താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി പുനര്‍നിര്‍മ്മാണം നടത്താതതാണെന്നും ഇനി ഇതിലും ശക്തമായി പ്രതികരിക്കുമെന്നും സി. പി .ഐ മണ്ഡലം സെക്രട്ടറി പി മണി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.മണ്ഡലം പ്രസിഡണ്ട് എ.എസ്.ബിനോയ് അധ്യക്ഷത വഹിക്കുകയും എന്‍.കെ. ഉദയപ്രകാശ്, ടി.കെ. സതീഷ്, കെ.പി .കണ്ണന്‍ എന്നിവര്‍ സംസാരിച്ചു.

 

Advertisement