കച്ചേരിവളപ്പിലെ കാന്റീന്‍ കൂടല്‍മാണിക്യം നേതൃത്വത്തില്‍ ഒഴിപ്പിച്ചു

486

ഇരിങ്ങാലക്കുട -കച്ചേരി വളപ്പില്‍ ദേവസ്വം ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്ന കാന്റീന്‍ ദേവസ്വം അധികൃതരെത്തി ഒഴിപ്പിച്ചു.കച്ചേരി വളപ്പിലെ ദേവസ്വം ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളില്‍ നിന്ന് ഭാവിയില്‍ വരുമാനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി ബാര്‍ അസോസിയേഷന്‍ ഭാരവാഹികളായി കഴിഞ്ഞ ആഗസ്റ്റ് 6 ന് സംസാരിച്ച് കൂടല്‍മാണിക്യം അഡ്മിനിസ്‌ട്രേറ്റക്കര്‍ക്ക് താക്കോല്‍ കൈമാറിയെന്നും കൂടാതെ പരസമായി ലേലം വിളിച്ച് ദേവസ്വം ഉടമസ്ഥതയിലുള്ള കച്ചേരിവളപ്പിലെ കെട്ടിട മുറികള്‍ ലേലത്തില്‍ വിളിച്ചെടുക്കുകയും കാന്റീനായി പ്രവര്‍ത്തിച്ചു വരുന്ന മുറി 11 മാസത്തെ അഡ്വാന്‍സ് അടച്ച് സ്വന്തമാക്കിയിട്ടുള്ളതാണെന്നും .കാന്റീന്‍ ഒഴിഞ്ഞ് തരാത്തത് മൂലം ലേലം വിളിച്ചെടുത്ത വ്യക്തികള്‍ക്ക് കൈമാറാന്‍ ദേവസ്വത്തിന് കഴിയുന്നില്ലെന്നും ഇത് മൂലം ദേവസ്വത്തിന് നഷ്ടം വരികയാണെന്നും ദേവസ്വം ചെയര്‍മാന്‍ പ്രദീപ് യു മേനോന്‍ പറഞ്ഞു.ദേവസ്വം ചെയര്‍മാന്‍ പ്രദീപ് യു മേനോന്‍ ,അഡ്മിനിസ്‌ട്രേറ്റര്‍ എം സുമ എന്നിവര്‍ സന്നിഹിതരായിരുന്നു

 

 

Advertisement