35-മത് ഡോണ്‍ ബോസ്‌കോ ബാസ്‌ക്കറ്റ്ബോള്‍ ടൂര്‍ണമെന്റ്റിന് തുടക്കമായി

264

ഇരിങ്ങാലക്കുട; നാല് ദിവസം നീണ്ടു നില്‍ക്കുന്ന 35-മത് ഡോണ്‍ ബോസ്‌ക്കോ ബാസ്‌ക്കറ്റ്ബോള്‍ ടൂര്‍ണമെന്റിനു തുടക്കമായി. ഡോണ്‍ബോസ്‌ക്കോ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ബ്യൂറോ ഡി.വൈ.എസ്.പി. മാത്യു രാജ് കളളിക്കാടന്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ.മാനുവേല്‍ മേവട അദ്ധ്യക്ഷത വഹിച്ചു. ജില്ല ബാസ്‌ക്കറ്റ്ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ട് ഫാ.റോയ് ജോസഫ് വടക്കന്‍, സ്‌കൂള്‍ അഡ്മിനിസ്ട്രേറ്റേര്‍ ഫാ.ജോയ്സണ്‍ മുളവരിക്കല്‍, ആത്മീയാചാര്യന്‍ ഫാ.ജോസിന്‍ താഴേത്ത്ട്ട്, സിസ്റ്റര്‍ വി.പി.ഓമന, പി.ടി.എ.പ്രസിഡണ്ടുമാരായ ഇ.കെ.തിലകന്‍, ടെല്‍സണ്‍ കോട്ടോളി, എം.പി.സജിത്ത്, ഓര്‍ഗനൈസിങ്ങ് സെക്രട്ടറി അനുപ് കെ.മേനോന്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡണ്ട് മനീഷ് അരീക്കാട്ട്, എന്നിവര്‍ സംസാരിച്ചു. ടൂര്‍ണമെന്റില്‍ ആണ്‍-പെണ്‍ വിഭാഗങ്ങളിലായി 23 ടീമുകള്‍ മത്സരിക്കുന്നണ്ട്.

 

 

Advertisement