തളിയക്കോണം ചകിരി കമ്പനി പ്രദേശത്തെ മുങ്ങിപ്പോയ വീട്ടുപകരണങ്ങള്‍ സര്‍വ്വീസ് ചെയ്ത് പോളിടെക്‌നിക്ക് വിദ്യാര്‍ത്ഥികള്‍

305

ഇരിങ്ങാലക്കുട – ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റിയിലെ 38,40 വാര്‍ഡില്‍പ്പെട്ട തളിയക്കോണം ചകിരി കമ്പനി പ്രദേശത്ത് മുങ്ങിപ്പോയ മുഴുവന്‍ വീട്ടിലെ ടി വി ,ഫ്രിഡ്ജ് ,വാഷിംഗ് മെഷീന്‍,ഫാന്‍ ,അയേണ്‍ ബോക്‌സ് ,ഗ്രൈന്‍ഡര്‍ തുടങ്ങിയ വീട്ടുപകരണങ്ങള്‍ നെടുമ്പുഴ വനിത പോളിടെക്‌നിക്കിലെ 66 വിദ്യാര്‍ത്ഥിനികളും അദ്ധ്യാപകരായ ജയചന്ദ്രന്‍ ,റീന കെ എ ,ഉണ്ണിരാജ,രാജി കെ ജോസഫ് ,ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സര്‍വ്വീസ് ചെയ്ത് കൊടുത്തു.സി .സി ഷിബിന്‍ ,സിന്ധു ബൈജന്‍ എന്നിവര്‍ നേതൃത്വം നല്‍കിയവര്‍ക്ക് നന്ദി രേഖപ്പെടുത്തി

Advertisement