നെറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഇരിങ്ങാലക്കുട ഡോണ്‍ ബോസ്‌കോ കിരീടം സ്വന്തമാക്കി

207
Advertisement

മണ്ണുത്തി ഡോണ്‍ ബോസ്‌കോയില്‍ വച്ച് നടന്ന മുപ്പത്തിരണ്ടാമത് ജൂനിയര്‍ നെറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ കിരീടം നേടിയിരുന്ന ആതിഥേയരെയും നിരവധി കോളേജ് ടീമുകളെയും തകര്‍ത്തു ഇരിങ്ങാലക്കുട ഡോണ്‍ബോസ്‌കോ ചാമ്പ്യന്മാരായി. നോക്കൗട്ട് മത്സരങ്ങളിലൂടെ മികച്ച പ്രകടനം കാഴ്ചവച്ചു മുന്നേറിയ ഡോണ്‍ബോസ്‌കോ ക്വാര്‍ട്ടറില്‍ കൊടകര സഹൃദയ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിനെ( 8-6) എന്ന സ്‌കോറിനും സെമിയില്‍ സെന്റ് തോമസ് കോളേജ് തൃശൂരിനെ (12-3) എന്ന നിലയ്ക്കും, ടൂര്‍ണമെന്റ് ഫൈനല്‍ മത്സരത്തില്‍ ആതിഥേയരായ മണ്ണുത്തി ഡോണ്‍ ബോസ്‌കോ സ്‌കൂളിനെ 19-6 എന്ന ഏകപക്ഷീയമായ സ്‌കോറിന് തകര്‍ത്താണ് കിരീടം സ്വന്തമാക്കിയത്.

 

 

Advertisement