പ്രളയബാധിതരായ വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടുപകരണങ്ങള്‍ നല്‍കി.

268
Advertisement

ഇരിങ്ങാലക്കുട: എം.സി.കെ.എസ് ട്രസ്റ്റ്, പ്രാണിക് ഹീല്ലിങ്ങ് ഫൗണ്ടേഷന്‍ കൊച്ചി എന്നിവയുടെ നേതൃത്വത്തില്‍ കൂട്ടായ്മയുമായി സഹകരിച്ച് അഞ്ചു ദിവസ്സങ്ങളായി നടന്നു വരുന്ന പ്രളയബാധിതര്‍ക്കുള്ള വിവിധ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കൂട നാഷ്ണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പഠിക്കുന്ന അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടുപകരണങ്ങളും മറ്റു അവശ്യ വസ്തുക്കളും നല്‍കി. പ്രിന്‍സിപ്പാള്‍ മിനി മോഹന്‍ദാസ്, വൈസ്സ് പ്രിന്‍സിപ്പല്‍ ലിഷ, അധ്യാപകര്‍, കോര്‍ഡിനേറ്റര്‍ ഷെറിന്‍ അഹമ്മദ്, അരുണ്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.