പ്രളയ ദുരിതാശ്വാസ ക്യാമ്പുകള്‍ക്ക് നേതൃത്വം നല്‍കിയവരെ ആദരിക്കുന്നു

322

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട രാജീവ്ഗാന്ധി സാംസ്‌കാരികവേദിയുടെ ആഭിമുഖ്യത്തില്‍ മുന്‍സിപ്പല്‍ പ്രദേശത്തെ പ്രളയ ദുരിതാശ്വാസ ക്യാമ്പുകള്‍ക്ക് നേതൃത്വം നല്‍കിയ സന്നദ്ധസംഘടനകള്‍, സംഘടനാപ്രവര്‍ത്തകര്‍, സ്ഥാപനങ്ങള്‍ ,സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉദ്യോഗസ്ഥര്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരെ ആദരിക്കുന്നു. സെപ്തംബര്‍ 10 വൈകീട്ട് 5 ന് കാട്ടുങ്ങച്ചിറ പി.ടി.ആര്‍.മഹലില്‍വെച്ച് നടക്കുന്ന പരിപാടിയില്‍ ടൊവീനോ മുഖ്യാതിഥിയായിരിക്കും. കൂടാതെ ഐ.ടി.യു ബാങ്ക് ചെയര്‍മാനും സംഘടനയുടെ മുഖ്യ രക്ഷാധികാരിയുമായ എം.പി.ജാക്‌സന്‍, മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സന്‍ നിമ്യഷിജു, ജില്ലാ ജഡ്ജി ഗോപകുമാര്‍, ജൂഡീഷ്യല്‍ ഫസ്റ്റ്ക്ലാസ്സ് മജിസ്‌ട്രേറ്റ് ജോമോന്‍ ജോണ്‍ തുടങ്ങിയ വ്യക്തികള്‍ പങ്കെടുക്കുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങൡ സജീവ സാന്നിദ്ധ്യമായിരുന്ന വ്യക്തികളും സ്ഥാപനങ്ങളും താഴെ പറയുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക. പേര് നല്‍കുന്നവര്‍ സെപ്തംബര്‍ 8 ന് മുന്‍പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. 9946149228, 9447285531, 9400631921.

Advertisement