പാരലല്‍ കോളേജ് അസോസിയേഷന്‍ സ്‌പോര്‍ട്‌സ് ആന്റ് ഗെയിംസ് ഉത്ഘാടനം ചെയ്തു

91
Advertisement

ഇരിങ്ങാലക്കുട :തൃശ്ശൂര്‍ ജില്ലാ പാരലല്‍ കോളേജ് അസോസിയേഷന്‍ സ്‌പോര്‍ട്‌സ് ആന്റ് ഗെയിംസ് ഇരിങ്ങാലക്കുട എം.എല്‍.എ.കെ.യു.അരുണന്‍ കഴിഞ്ഞവര്‍ഷത്തെ വ്യക്തിഗത ചാമ്പ്യന്‍ അശ്വതിക്ക് ഫ്‌ളാഗ് കൈമാറികൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. പാരലല്‍ കോളേജ് ജില്ലാ പ്രസിഡന്റ് ബിഷ്മി ജോഷി അദ്ധ്യക്ഷത വഹിച്ചു. പാരലല്‍ കോളേജ് സംസ്ഥാന സെക്രട്ടറി എ.ജി.രാജീവന്‍ മുഖ്യാതിഥിയായിരുന്നു. സംസ്ഥാന കമ്മിറ്റി അംഗം സി.ടി.വിനോദ് ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ബഷീര്‍ മാസ്റ്റര്‍ സ്വാഗതവും, കണ്‍വീനര്‍ കൃഷ്ണദാസ് നന്ദിയും പറഞ്ഞു. ഡിസംബര്‍ 12,13,14 ദിവസങ്ങളില്‍ നടക്കുന്ന മത്സരങ്ങളില്‍ 35 ഓളം കോളേജുകളില്‍ നിന്ന് 2000തോളം വിദ്യാര്‍ത്ഥികള്‍ വിവിധ മത്സരങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.

Advertisement