വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി.

743

സമഗ്ര ശിക്ഷ കേരളം, ഇരിങ്ങാലക്കുട ബി.ആര്‍.സി യുടെ നേതൃത്വത്തില്‍ ബി.ആര്‍.സി പരിധിയിലുള്ള വിദ്യാലയങ്ങളില്‍ നി് ഈ വര്‍ഷം വിരമിക്കുന്ന പ്രധാനാധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി. ബി.ആര്‍.സി ഹാളില്‍ വച്ചു നടന്ന യാത്രയയപ്പ് സമ്മേളനം ഇരിങ്ങാലക്കുട എ.ഇ.ഒ ശ്രീമതി ടി.രാധ ഉദ്ഘാടനം ചെയ്തു. ബി.പി.ഒ സുരേഷ്ബാബു എന്‍.എസ് അധ്യക്ഷനായി. പ്രധാനാധ്യാപകര്‍ക്ക് എ.ഇ.ഒ ടി.രാധ ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു. ഇരിങ്ങാലക്കുട ഗേള്‍സ് എല്‍.പി.സ്‌കൂള്‍ പ്രധാനാധ്യാപിക ലാജി വര്‍ക്കി, ഗേള്‍സ് ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക രമണി ടീച്ചര്‍ , എച്ച്.എം ഫോറം കവീനര്‍ റാണി ടീച്ചര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സേവനത്തില്‍ നിന്നും വിരമിക്കുന്ന സെന്റ് മേരീസ് എച്ച്.എസ്.എസ് പ്രധാനാധ്യാപിക ലിസി. ബി.ഐ, സെന്റ് ആന്റണീസ് എച്ച്.എസ് മൂര്‍ക്കനാട് പ്രധാനാധ്യാപിക ലീന , സെന്റ് ജോസഫ് സി.ജി.എച്ച്.എസ് കരുവന്നൂര്‍ പ്രധാനാധ്യാപിക സി. അമല, ജി.വി.എച്ച്.എസ്.എസ് നന്തിക്കര പ്രധാനാധ്യാപകന്‍ കെ.രാജന്‍, കെ.എസ്.യു.പി.എസ് തൊട്ടിപ്പാള്‍ പ്രധാനാധ്യാപിക ശ്രീമതി എ. ഇന്ദിര എിവര്‍ മറുപടി പ്രസംഗം നടത്തി. ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍മാരായ അനുപ് ടി.ആര്‍ സ്വാഗതവും , സുനില്‍കുമാര്‍ സി.കെ നന്ദിയും പറഞ്ഞു.

 

Advertisement