ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടയില്‍ ഷാള്‍ കഴുത്തില്‍ കുരുങ്ങി വിദ്യാര്‍ത്ഥി മരിച്ചു

1377
Advertisement

കൊടുങ്ങല്ലൂര്‍ : ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടയില്‍ ഷാള്‍ കഴുത്തില്‍ കുരുങ്ങി വിദ്യാര്‍ത്ഥി മരിച്ചു. മേത്തല പറമ്പിക്കുളങ്ങര കാരിയേടത്തു കിഷോറിന്റെയും ഗുരുശ്രീ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ശ്രീജയുടെയും മകന്‍ അദ്വൈത് കിഷോറാണ് (15) മരണപ്പെട്ടത്. മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാത്ത സമയത്താണ് വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിച്ചത്. മൃതദേഹം സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

 

Advertisement