പുല്ലൂര്‍: നീണ്ട കാത്തിരിപ്പിനൊടുവില്‍ ഊരകം അംബേദ്കര്‍ സ്റ്റേഡിയത്തില്‍ ഫ്‌ലഡ് ലിറ്റ് സംവിധാനം തയ്യാറായി. മുരിയാട് പഞ്ചായത്തിലെ പത്താം വാര്‍ഡിലാണ് പഞ്ചായത്തിലെ ഏക ഫ്‌ലഡ് ലിറ്റ് ഷട്ടില്‍ സ്റ്റേഡിയം പ്രവര്‍ത്തനസജ്ജമായത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അന്നത്തെ എംപിയായിരുന്ന പി.സി.ചാക്കോയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നുള്ള തുക ഉപയോഗിച്ചാണ് സ്റ്റേഡിയം നിര്‍മ്മിച്ചത്.എല്ലാ തരത്തിലുമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായിരുന്നുവെങ്കിലും സാങ്കേതിക പ്രശ്‌നങ്ങളാല്‍ ഫ്‌ലഡ് ലിറ്റ് സംവിധാനം പൂര്‍ണമാക്കാന്‍ സാധിച്ചിരുന്നില്ല. ഇപ്പോള്‍ ഇതിനും പരിഹാരമായതോടെ പ്രദേശത്തെ മികച്ച ഷട്ടില്‍ സ്റ്റേഡിയങ്ങളിലൊന്നായി ഇതു മാറി.ഫ്‌ലഡ് ലിറ്റ് സംവിധാനത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തംഗം തോമസ് തത്തംപിള്ളി നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ ടെസി ജോഷി അധ്യക്ഷത വഹിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here