വള്ളിവട്ടം യൂണിവേഴ്‌സല്‍ എഞ്ചിനീയറിംഗ് കോളേജ് യൂണിയന്‍ വാക പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ ഹരിശങ്കര്‍ ഉദ്ഘാടനം ചെയ്തു.യൂണിയന്‍ ഉദ്ഘാടനത്തോടനുബന്ധിച്ചു വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗാത്മകമായ ഉന്നമനത്തിനായി ഒരാഴ്ച നീണ്ട് നില്‍ക്കുന്ന പരിപാടികള്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നു.ആര്‍ട്‌സ് ഫെസ്റ്റിവല്‍ ,യൂണിവേഴ്‌സല്‍ കപ്പിന് വേണ്ടിയുള്ള ഫുട്‌ബോള്‍ മത്സരം വൈഭവ് 2019 ടെക്‌ഫെസ്റ്റ് എന്ന പരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്.യൂണിവേഴ്‌സല്‍ എഡ്യൂക്കേഷണല്‍ ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ പി കെ സലിം അധ്യക്ഷത വഹിച്ചു.യൂണിയന്‍ അംഗങ്ങള്‍ക്ക് പ്രിന്‍സിപ്പാള്‍ ഡോ.ജോസ് കെ ജേക്കബ്ബ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ അബ്ദുല്‍ കാദര്‍ മുഖ്യപ്രഭാഷണം നടത്തി.വകുപ്പ് മേധാവികളായ ഡോ.വിന്‍സ് പോള്‍,ബിന്ദു മോള്‍ ,പി കെ ഫ്രാന്‍സിസ് ,രമ്യ വി ആര്‍ ,ഗായത്രി കെ കെ, അബ്ദുള്‍ റസാഖ് കെ കെ,സ്റ്റാഫ് അഡൈ്വസര്‍ ശ്രീജിത്ത് പി എസ് ,യൂണിയന്‍ ചെയര്‍മാന്‍ അഖില്‍ എ എ ,ജനറല്‍ സെക്രട്ടറി നിഹാല്‍ എം എന്‍ എന്നിവര്‍ പ്രസംഗിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here