കാറളം ഏകത കലാകായിക സമിതിയുടെ നേതൃത്വത്തിൽ പച്ചക്കറി കൃഷി ആരംഭിച്ചു

72

കാറളം:ലോക്ക് ഡൗൺ കാലത്ത് യുവാക്കളിൽ പച്ചക്കറി കൃഷി പ്രോൽസാഹിപ്പിക്കുക എന്ന ആശയം ഉൾക്കൊണ്ട്‌ കൊണ്ട് കാറളം അഞ്ചാം വാർഡിൽ ഏകത കലാകായിക സമിതിയുടെ നേതൃത്വത്തിൽ കൃഷി ആരംഭിച്ചു. പ്രാരംഭമായി കപ്പ, വെണ്ട, വെള്ളരി, എന്നിവയാണ് കൃഷി ചെയ്യുന്നത്. വാർഡ് മെമ്പരും ഏകത കലാകായിക സമിതി രക്ഷാധികാരിയുമായ ശ്രീ കെ.വി. ധനേഷ് ബാബു വിത്തിടൽ നടത്തി കെ.എസ് രമേഷ് ടി.എം അനിൽ ഇ എം. ഷാനു കെ.എം. അഭിലാഷ് കെ.ആർ ആഷിത് വി.ജി. രാജീവ് കെ.വി. നിർമ്മലാനന്ദൻ എം.ആർ സുഷിൽ കെ.ആർ അഭിഷേക് എന്നിവർ രണ്ടു ദിവസമായി നടന്ന പണികളിൽ പങ്കാളികളായി

Advertisement