ഇരിങ്ങാലക്കുട-കത്തോലിക്ക സഭയുടെ മേലുള്ള സര്‍ക്കാര്‍ കടന്നുകയറ്റമായി വിലയിരുത്തുന്ന കേരള ചര്‍ച്ച് ബില്‍ 2019 പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കത്തീഡ്രല്‍ കെ.സി.വൈ.എം ന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധ ജ്വാല തെളിയിക്കലും കേരള ചര്‍ച്ച് ബില്‍ 2019 ന്റെ കോപ്പി കത്തിക്കുകയും ചെയ്തു.കഴിഞ്ഞ ദിവസം രാത്രി കുര്‍ബാനയ്ക്ക് ശേഷം പള്ളിയങ്കണത്തിലാണ് പ്രതിഷേധം നടന്നത്.കത്തീഡ്രല്‍ വികാരി റവ.ഫാ.ആന്റു ആലപ്പാടന്‍ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. കത്തീഡ്രല്‍ കെ.സി.വൈ.എം പ്രസിഡന്റ് ജിഫിന്‍ ജോയ് പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തതിന് ശേഷം കേരള ചര്‍ച്ച് ബില്‍ കരട് രേഖ കത്തിച്ചു.കത്തീഡ്രല്‍ അസി.വികാരിമാരായ ഫാ. ജിഫിന്‍ കൈതാരത്ത്, ഫാ. ചാക്കോ കാട്ടുപ്പറമ്പില്‍, ഇടവക കൈക്കാരന്‍മാര്‍, കെ.സി.വൈ.എം അംഗങ്ങള്‍, ഇടവകാഗങ്ങള്‍ എന്നിവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here