നിയുക്ത തൃശൂര്‍ ലോകസഭ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യുതോമസ് ഇരിങ്ങാലക്കുട പട്ടണത്തില്‍ സ്ഥാനര്‍ത്ഥി പര്യടനവും റോഡ് ഷോയും നടത്തി .ചരിത്ര സ്മരണകളുറങ്ങുന്ന കുട്ടംക്കുളം സമര ഭൂമിയില്‍ നിന്ന് നൂറ് കണക്കിന് പ്രവര്‍ത്തകരുടെയും നാട്ടുക്കാരുടെയും അകമ്പടിയോടെ മെയിന്‍ റോഡിലൂടെ സ്വീകരിച്ചാനയിച്ച് നടത്തിയ അവേശ്വോജ്വലമായ റോഡ് ഷോ ഠാണാ ജംഗ്ഷനില്‍ സമാപിച്ചു.വോട്ടര്‍മാരെ അഭിവാന്ദ്യം ചെയ്ത് കൊണ്ട് നീങ്ങിയ റോഡ് ഷോയില്‍ രാജാജിയോടൊപ്പം എല്‍ ഡി എഫ് നേതാക്കളായ എം എല്‍ എ കെ യു അരുണന്‍ ,എല്‍ ഡി എഫ് കണ്‍വീനര്‍ ദിവാകരന്‍ മാസ്റ്റര്‍ ,സി പി ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ടി കെ സുധീഷ് ജനതാദള്‍ മണ്ഡലം പ്രസിഡന്റ് രാജു പാലത്തിങ്കല്‍ ,സി പി ഐ മണ്ഡലം പ്രസിഡന്റ് കെ കെ സുബ്രഹ്മണ്യന്‍ ,എല്‍ ജെ ഡി മണ്ഡലം പ്രസിഡന്റ് വാക്‌സറിന്‍ പെരേപ്പാടന്‍ ,ഐ എന്‍ എല്‍ ജില്ലാ ട്രഷറര്‍ ലത്തീഫ് കാട്ടൂര്‍ ,കോണ്‍ഗ്രസ് എസ് മണ്ഡലം പ്രസിഡന്റ് എ കെ മുഹമ്മദ് ,ജനാധിപത്യ കേരള കോണ്‍ഗ്രസ് പ്രസിഡന്റ് എം കെ സേതുമാധവന്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here