29.9 C
Irinjālakuda
Saturday, January 18, 2025
Home 2023 August

Monthly Archives: August 2023

പ്രതി അറസ്റ്റില്‍

യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒന്നാം പ്രതി അറസ്റ്റില്‍. വെസ്റ്റ് കൊമ്പാറ പയ്യപ്പിള്ളി അജിത്ത് (31) ആണ് അറസ്റ്റില്‍ ആയത്.

അവിട്ടത്തൂര്‍ മഹാദേവക്ഷ്രത്തിലെ വിനായക ചതുര്‍ത്തി 20ന്

അവിട്ടത്തുര്‍ മഹാദേവ ക്ഷേത്രത്തിലെ ഈ യാണ്ടിലെ വിനായക ചതുര്‍ത്ഥി ആഘോഷം 20 /8/ 2023, ഞായറാഴ്ച സമുചിതമായി ആഘോഷിക്കുന്നതാണ്. അന്നു രാവിലെ ഗണപതി ഹോമവും വൈകുന്നേരം അപ്പം മൂടലും ഉണ്ടായിരിക്കും. അപ്പം വഴിപാട്...

കേശദാനം സ്‌നേഹദാനം പരിപാടി നടത്തി

ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എന്‍എസ്എസ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ കേശദാനം സ്‌നേഹദാനം പരിപാടി നടത്തി. അമല ഹോസ്പ്പില്‍ലില്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് ന് വിഗ് നിര്‍മ്മിച്ച് നല്‍കുന്ന പദ്ധതിയിലേക്ക് 30വിദ്യാര്‍ത്ഥികള്‍ മുടി...

തിരുനാള്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

2023 സെപ്തംബര്‍ 21 മുതല്‍ ഒക്ടോബര്‍ 2 വരെ ആനന്ദപുരം ചെറുപുഷ്പ ദേവാലയത്തില്‍ കൊണ്ടാടുന്ന വി. കൊച്ചുത്രേസ്യായുടെ തിരുനാളിനൊരുക്കമായി തിരുനാള്‍ കമ്മിറ്റി ഓഫീസ് കഴിഞ്ഞ ചൊവ്വാഴ്ച (15.08.2023) വികാരി ഫാ.ഡോ. ആന്റോ കരിപ്പായി...

നടനകൈരളി ദേശീയ നാട്യോത്സവം ആഗസ്റ്റ് 17, 18 തിയ്യതികളില്‍

ഇരിങ്ങാലക്കുട നടനകൈരളിയില്‍ വേണുജിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെടുന്ന നവരസ സാധനയുടെ 100-ാമത് ശില്പശാലയുടെ ആഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 17,18 തിയ്യതികളില്‍ വൈകുന്നേരം 6 മണി മുതല്‍ ദേശീയ നാട്യോത്സവം സംഘടിപ്പിക്കും. നടനകൈരളിയുടെ 'കൊട്ടിച്ചേതം' അരങ്ങില്‍...

കടുപ്പശ്ശേരി ദേവാലയത്തില്‍ പ്രതിഷ്ഠ തിരുനാള്‍

കടുപ്പശ്ശേരി: തിരുഹൃദയ ദേവാലയത്തില്‍ പ്രതിഷ്ഠ തിരുനാള്‍ ആഘോഷിച്ചു. വികാരി ജനറല്‍ ഫാ. ജോസ് മഞ്ഞളി കൊടിയേറ്റി. തിരുനാള്‍ ദിവ്യബലിക്ക് ഫാ.സിബു കള്ളാപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. വികാരി ഫാ. റോബിന്‍ പാലാട്ടി, കൈക്കാരന്മാരായ സിജോയ്...

യുവജനങ്ങള്‍ രാജ്യത്തിന്റെ നാളെയുടെ പ്രതിക്ഷകള്‍ മാര്‍ പോളി കണ്ണൂക്കാടന്‍

നാളെകളിലെ രാജ്യത്തിന്റെ ഭരണാധികാരികളും പ്രതീക്ഷകളും യുവജനങ്ങളിലാണ് കാണുന്നതെന്നും ഉദ്യോഗസ്ഥതലത്തിലും ഭരണ തലത്തിലും അധികാരം കൈയ്യാളി സമൂഹത്തില്‍ മാറ്റത്തിന് വഴി തെളിക്കേണ്ട തേരാളികളാണ് യുവജനങ്ങള്‍ എന്നും ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍...

സാമൂഹിക ജീര്‍ണതകള്‍ക്കെതിരെ കരുതലാകണം.പി എ അജയഘോഷ്

ഇരിങ്ങാലക്കുട : സാമൂഹിക ജീര്‍ണ്ണതകള്‍ക്കെതിരയുള്ള കരുതലാകണം ഓരോ ജീവിതവുമെന്ന് കെ പി എം എസ് വര്‍ക്കിംഗ് പ്രസിഡണ്ട് പി എ അജയഘോഷ് അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട പി കെ ചാത്തന്‍ മാസ്റ്റര്‍ ഹാളില്‍ നടന്ന...

പൊതിച്ചോര്‍ വിതരണ പദ്ധതി നടപ്പിലാക്കി

ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെ നേതൃത്വത്തില്‍ പാഥേയം പൊതിച്ചോര്‍ വിതരണ പദ്ധതി നടപ്പിലാക്കി. തൃശ്ശൂരിലെ അഗതികളും അശരണരുമായവര്‍ക്കും ഇരിഞ്ഞാലക്കുട താലൂക്ക് ആശുപത്രിയിലും പൊതിച്ചോറുകള്‍ വിതരണം ചെയ്തു....

ക്യാപ്റ്റന്‍ പി കെ ദാസന് ക്രൈസ്റ്റ് എന്‍ജിനീയറിങ് കോളേജിന്റെ ആദരം

ഇരിങ്ങാലക്കുട : രാജ്യ സേവനത്തിനായി യുവാക്കള്‍ മുന്നോട്ട് വരേണ്ടത് കാലത്തിന്റെ ആവശ്യമാണെന്ന്, 'ഓപ്പറേഷന്‍ ട്രൈഡന്റ് ' അടക്കം സേനയുടെ നിരവധി നിര്‍ണായക നീക്കങ്ങളില്‍ പങ്കാളിയായ ക്യാപ്റ്റന്‍ പി കെ ദാസന്‍ അഭിപ്രായപ്പെട്ടു. ക്രൈസ്റ്റ്...

മിഷന്‍ഹോമില്‍ ഉണ്ടായിരുന്ന ഫാ.ഗബ്രിയേല്‍ നിര്യാതനായി

ഇരിങ്ങാലക്കുടയിലും പരിസരത്തും ഏറെ സുപരിചിതനായ ബ്രദര്‍ ഗബ്രിയേല്‍ നിര്യാതനായി. ഇന്ന് രാവിലെ മാര്‍ പോളി കണ്ണൂക്കാടന്റേയും ഹൊസൂര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപറമ്പിലിന്റെ നേതൃത്വത്തിലും തിരുകര്‍മ്മങ്ങള്‍ നടന്നു. പിന്നീട് മൃതദേഹം മരിയാപുരം മിഷന്‍ഹോം...

ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തി

പടിയൂര്‍-എടത്തുരുത്തി പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന എടതിരിഞ്ഞി- ചെന്ത്രാപ്പിന്നി ഈസ്റ്റ് ഉപ്പുംത്തുരുത്തി പാലം ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍നടന്ന സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പുഴയുടെ ഇരുകരകളിലും സ്ത്രീകളും, കുട്ടികളും, മുതിര്‍ന്ന പൗരന്‍മാരും അടങ്ങുന്ന വലിയ ജനാവലിയുടെ സാന്നിധ്യത്തില്‍...

അടല്‍ജി സ്മൃതി ദിനം- പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി ലോകാരാധ്യനായിരുന്ന സ്വര്‍ഗ്ഗീയ അടല്‍ ബിഹാരി വാജ്‌പേയ് സ്മൃതിദിനം ബി ജെ പി ആചരിച്ചു.ഇരിങാലക്കുട മണ്ഡലം ഓഫീസില്‍ നടന്ന അനുസ്മരണത്തില്‍ പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട അദ്ധ്യക്ഷത വഹിച്ചു.പാര്‍ട്ടി...

ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

നടവരമ്പ ഗവ: വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഒന്നാം വര്‍ഷ വോളന്റിയേഴ്‌സിനായി - നാമൊന്ന് എന്ന പേരില്‍ ദ്വിദിന സഹവാസ ക്യാമ്പ് ആഗസ്റ്റ് 11, 12, തീയതികളിലായി...

എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനം തൃശ്ശൂര്‍ ജില്ലയില്‍ സമുചിതമായി ആഘോഷിച്ചു

ചരിത്രനേട്ടവുമായി ജയില്‍ വകുപ്പ്.രാജ്യത്തിന്റെ എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനം തൃശ്ശൂര്‍ ജില്ലയില്‍ സമുചിതമായി ആഘോഷിച്ചു. തേക്കിന്‍ക്കാട് മൈതാനത്തിലെ വിദ്യാര്‍ത്ഥി കോര്‍ണറില്‍ നടന്ന സ്വാതന്ത്ര്യ ദിന പരേഡില്‍ മന്ത്രി കെ.രാജന്‍ സല്യൂട്ട് സ്വീകരിച്ചു.വനിതാ സെല്‍ ഇന്‍സ്‌പെക്ടര്‍...

ആദരവ് 2023 സംഘടിപ്പിച്ചു

2022-23,അധ്യയന വര്‍ഷം എസ്എല്‍എല്‍സി, പ്ലസ്ടൂ പരീക്ഷ വിജയിച്ച കല്ലംകുന്ന് ദേശത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും, മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും ആദരിച്ചു.കോണ്‍ഗ്രസ് യൂണിറ്റ് പ്രസിഡന്റ് ബിനോയ് എന്‍.വി കല്ലംകുന്ന് സെന്ററില്‍ വച്ചു ദേശീയ പതാക ഉയര്‍ത്തി,...

സെല്‍ഫ് ഡിഫന്‍സ് സെമിനാര്‍ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബിന്റെയും ലയണ്‍ ലേഡി സര്‍ക്കിള്‍ ന്റെയും സെന്റ് ജോസഫ്‌സ് കോളേജ് എന്‍എസ്എസ് യൂണിറ്റ് 50 & 167, വി ഫോര്‍ വുമണ്‍ ക്ലബ്, ഡെക്കാത്ത ലോണ്‍ തൃശൂര്‍ എന്നിവരുടെ സഹകരണത്തോടെ...

ഇരിങ്ങാലക്കുട സിവില്‍ സ്റ്റേഷനില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.മന്ത്രി ഡോ. ആര്‍ ബിന്ദു പതാക ഉയര്‍ത്തി.

ഇരിങ്ങാലക്കുടയില്‍ വര്‍ണാഭമായ പരിപാടികളോടെ രാജ്യത്തിന്റെ 77 - മത് സ്വാതന്ത്ര്യദിനാഘോഷം ആഘോഷിച്ചു.സിവില്‍ സ്റ്റേഷന്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആര്‍ ബിന്ദു ദേശീയ പതാക...

തൊഴില്‍ പരിശീലന കേന്ദ്രം ഉദ്ഘാടനം

ഇരിഞ്ഞാലക്കുട ബി ആര്‍ സി യുടെ നേതൃത്വത്തില്‍ ഭിന്നശേഷി കുട്ടികളുടെ അമ്മമാര്‍ക്ക് തയ്യല്‍ തൊഴില്‍ പരിശീലനം ആരംഭിച്ചു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു....

ഫ്രീഡം വിജില്‍ നൈറ്റ്

സിഐടിയു, കര്‍ഷകസംഘം, കെഎസ്‌കെടിയു ഇരിങ്ങാലക്കുട ടൗണ്‍ സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ ആഗസ്ത് 14 ന് വൈകീട്ട് ഇരിങ്ങാലക്കുട ആല്‍ത്തറക്കല്‍ ഫ്രീഡം വിജില്‍ നൈറ്റ് പരിപാടി സംഘടിപ്പിച്ചു. വൈകീട്ട് 5 മുതല്‍ രാത്രി...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe