നടനകൈരളി ദേശീയ നാട്യോത്സവം ആഗസ്റ്റ് 17, 18 തിയ്യതികളില്‍

23

ഇരിങ്ങാലക്കുട നടനകൈരളിയില്‍ വേണുജിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെടുന്ന നവരസ സാധനയുടെ 100-ാമത് ശില്പശാലയുടെ ആഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 17,18 തിയ്യതികളില്‍ വൈകുന്നേരം 6 മണി മുതല്‍ ദേശീയ നാട്യോത്സവം സംഘടിപ്പിക്കും. നടനകൈരളിയുടെ ‘കൊട്ടിച്ചേതം’ അരങ്ങില്‍ ആഗസ്റ്റ 17 ന് കര്‍ണ്ണാടകയിലെ കഥക് നര്‍ത്തകി കൃതി, മോഹിനിയാട്ടം നര്‍ത്തകിമാരായകലാമണ്ഡലം അമലു സതീഷ്, ആമിന ഷാനവാസ് എന്നിവര്‍ക്കു പുറമെ ഗൗരവ് ബിഷ്ത് അവതരിപ്പിക്കുന്ന ഹ്രസ്വനാടകവും, 18 ന് മഹാരാഷ്ട്രയിലെ രാധിക മുലായ്, കര്‍ണ്ണാടകയിലെ ദീപ്തിഹാത്വാര്‍ എന്നിവര്‍ അവതരിപ്പിക്കുന്ന ഭരതനാട്യവും കൂടാതെ മഹാരാഷ്ട്രയിലെ അജയ് മെഹ്‌റ, സഞ്ജയ് ഗോസ്വാമി, മധ്യപ്രദേശിലെ രാജമൗലി ദീക്ഷിത് എന്നിവര്‍ പങ്കെടുക്കുന്ന നാടകാവതരണവും ഉണ്ടായിരിക്കും. നടനകൈരളി ഡയറക്ടര്‍ കപിലവേണു സാസ്‌കാരിക സംഘത്തെ സ്വാഗതംചെയ്തു സംസാരിക്കും.

Advertisement