സിഐടിയു, കര്‍ഷകസംഘം, കെഎസ്‌കെടിയു ഇരിങ്ങാലക്കുട ടൗണ്‍ സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ ആഗസ്ത് 14 ന് വൈകീട്ട് ഇരിങ്ങാലക്കുട ആല്‍ത്തറക്കല്‍ ഫ്രീഡം വിജില്‍ നൈറ്റ് പരിപാടി സംഘടിപ്പിച്ചു. വൈകീട്ട് 5 മുതല്‍ രാത്രി 12 മണി വരെ സംഘടിപ്പിച്ച പരിപാടി സിഐടിയു സംസ്ഥാന കമ്മറ്റി അംഗം ലത ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.കര്‍ഷക സംഘം ഏരിയാ കമ്മറ്റി അംഗം എം ടി വര്‍ഗിസ് അദ്ധ്യക്ഷത വഹിച്ചു. സിഐടിയു ഏരിയ സെക്രട്ടറി കെ എ ഗോപി, സിപിഐ എം ഏരിയ സെക്രട്ടറി വി എ മനോജ് കുമാര്‍, എരിയ കമ്മറ്റി അംഗം ജയന്‍ അരിമ്പ്ര ,കെ പി ജോര്‍ജ് മാസ്റ്റര്‍ ,എസ്എഫ്‌ഐ ഏരിയ സെക്രട്ടറി ദീപക് ദേവ് എന്നിവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സമാപന പൊതുയോഗം കര്‍ഷക സംഘം ജില്ലാ എക്‌സിക്യൂട്ടിവ് അംഗം ടി ജി ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്തു.സിഐടിയു ഏരിയ കമ്മറ്റി അംഗം സി വൈ ബെന്നി സ്വഗതവും കെഎസ്‌കെടിയു നേതാവ് കെ ആര്‍ രതീഷ് നന്ദിയും പറഞ്ഞു.
ഫ്രീഡം വിജില്‍ നൈറ്റ്
Advertisement