നടവരമ്പ ഗവ: വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഒന്നാം വര്‍ഷ വോളന്റിയേഴ്‌സിനായി – നാമൊന്ന് എന്ന പേരില്‍ ദ്വിദിന സഹവാസ ക്യാമ്പ് ആഗസ്റ്റ് 11, 12, തീയതികളിലായി സംഘടിപ്പിച്ചു. ക്യാമ്പ് പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ മാത്യു പാറേക്കാടന്‍ ഉല്‍ഘാടനം ചെയ്തു. തുല്യം സന്ദേശം നല്കലും സമത്വ ജ്യാലാ ഉല്‍ഘാടവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്‍ ഉല്‍ഘാടനം ചെയ്തു. തുടര്‍ന്ന് സമത്വ ജ്വാല തെളിയിച്ച് വിദ്യാര്‍ത്ഥികള്‍ സമത്വ ജ്വാല സന്ദേശ റാലി നടത്തി. ക്യാമ്പിന്റെ ഭാഗമായി കേരള വനിതാ ശിശുക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ വീടുകളില്‍ സമത്വ സന്ദേശ ബോധവല്‍ക്കരണ ലഘുലേഖകള്‍ വിതരണം ചെയ്തു. ആരോഗ്യ വകുപ്പിന്റെയും, വേളൂക്കര കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സഹകരണത്തോടെ നടവരമ്പ കോളനിപടി അംബേദ്കര്‍ ഗ്രാമത്തില്‍ ദൃഢഗാത്രം എന്ന പേരില്‍ ജീവിത ശൈലീ രോഗ നിര്‍ണയ ക്യാമ്പും സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ഹൗസ് ഓഫ് പ്രോവിന്‍സ് അനാഥാലയം സന്ദര്‍ശനം നടത്തുകയും അന്തേവാസികളോടൊപ്പം കലാപരിപാടികള്‍ നടത്തുകയും, ശേഖരിച്ച വിവിധ ഉല്‍പന്നങ്ങള്‍ നല്‍കുകയും ചെയ്തു. പി ടി എ പ്രസിഡന്റ് ശ്രീഷ്മ സലീഷ്, പ്രിന്‍സിപ്പാള്‍ ബസന്ത് പി.എസ്. എന്‍ എസ് എസ് ഓഫീസര്‍ ഷമീര്‍ , രഞ്ജു, നിമ.കെ എന്നിവര്‍ നേതൃത്വം നല്‍കി.
ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു
Advertisement