മിഷന്‍ഹോമില്‍ ഉണ്ടായിരുന്ന ഫാ.ഗബ്രിയേല്‍ നിര്യാതനായി

39

ഇരിങ്ങാലക്കുടയിലും പരിസരത്തും ഏറെ സുപരിചിതനായ ബ്രദര്‍ ഗബ്രിയേല്‍ നിര്യാതനായി. ഇന്ന് രാവിലെ മാര്‍ പോളി കണ്ണൂക്കാടന്റേയും ഹൊസൂര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപറമ്പിലിന്റെ നേതൃത്വത്തിലും തിരുകര്‍മ്മങ്ങള്‍ നടന്നു. പിന്നീട് മൃതദേഹം മരിയാപുരം മിഷന്‍ഹോം ആശ്രമ ദേവാലയത്തില്‍ പൊതുദശനത്തിന് വെയ്ക്കും. ശേഷം മൃതസംസ്‌കാരചടങ്ങ് ഉച്ചതിരിഞ്ഞ് 3.15 ന് മരിയാപുരം മിഷന്‍ ഹോം ആശ്രമദേവാലയത്തില്‍വെച്ച് തൃശ്ശൂര്‍ അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ഷംഷാബാദ് രൂപതാദ്ധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടില്‍ എന്നീ പിതാക്കന്മാരുടെ കാര്‍മ്മികത്വത്തില്‍ ദിവ്യബലിയോടെ കര്‍മ്മങ്ങള്‍ നടത്തും.

Advertisement