ഇരിങ്ങാലക്കുടയില്‍ വര്‍ണാഭമായ പരിപാടികളോടെ രാജ്യത്തിന്റെ 77 – മത് സ്വാതന്ത്ര്യദിനാഘോഷം ആഘോഷിച്ചു.
സിവില്‍ സ്റ്റേഷന്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആര്‍ ബിന്ദു ദേശീയ പതാക ഉയര്‍ത്തി. രാജ്യത്തിന്റെ ഏറ്റവും വലിയ അനുഗ്രഹമായ വൈജാത്യങ്ങളെ നിലനിറുത്തി പോകാനും എത് ജാതി, മത വിഭാഗങ്ങളില്‍ ഉള്ളവരായാലും അവകാശങ്ങളെക്കുറിച്ച് ബോധവാന്‍മാരായി മുന്നേറാനും എവര്‍ക്കും കഴിയേണ്ടതുണ്ടെന്ന് മന്ത്രി സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു.ഇന്ത്യന്‍ പൗരന്‍ എന്ന അഭിമാനത്തോടെ തല ഉയര്‍ത്തി പിടിച്ച് സ്വന്തം അവകാശങ്ങളെ കുറിച്ച് ബോധ്യമുള്ളവരായി മുന്നോട്ട് പോകണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.ഇരിങ്ങാലക്കുട പോലീസിന്റെ നേതൃത്വത്തില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ പരേഡും നടന്നു.ആര്‍ഡിഒ ഡോ എം കെ ഷാജി, തഹസില്‍ദാര്‍ കെ ശാന്തകുമാരി , ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍, പോലീസ്,എക്സൈസ് ,വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍,ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഇരിങ്ങാലക്കുട സിവില്‍ സ്റ്റേഷനില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
മന്ത്രി ഡോ. ആര്‍ ബിന്ദു പതാക ഉയര്‍ത്തി.
Advertisement