ക്യാപ്റ്റന്‍ പി കെ ദാസന് ക്രൈസ്റ്റ് എന്‍ജിനീയറിങ് കോളേജിന്റെ ആദരം

30

ഇരിങ്ങാലക്കുട : രാജ്യ സേവനത്തിനായി യുവാക്കള്‍ മുന്നോട്ട് വരേണ്ടത് കാലത്തിന്റെ ആവശ്യമാണെന്ന്, ‘ഓപ്പറേഷന്‍ ട്രൈഡന്റ് ‘ അടക്കം സേനയുടെ നിരവധി നിര്‍ണായക നീക്കങ്ങളില്‍ പങ്കാളിയായ ക്യാപ്റ്റന്‍ പി കെ ദാസന്‍ അഭിപ്രായപ്പെട്ടു. ക്രൈസ്റ്റ് കോളേജ് ഓഫ് എന്‍ജിനീയറിങ് സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളേജിന്റെ ജോയിന്റ് ഡയറക്ടര്‍ ഫാ. ആന്റണി ഡേവിസ് സി എം ഐ പതാക ഉയര്‍ത്തി. പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണ്‍ സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. ഭാരത സൈന്യത്തിന് നല്‍കിയ സേവനത്തിന് ക്യാപ്റ്റന്‍ പി കെ ദാസനെ ജോയിന്റ് ഡയറക്ടര്‍ ഫാ. ആന്റണി ഡേവിസും പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണും ചേര്‍ന്ന് പൊന്നാടയണിയിച്ച് ആദരിച്ചു. കോളേജിലെ എന്‍ എസ് എസ് യൂണിറ്റ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. തെരേസ ജോഷി, ടി പി കാര്‍ത്തിക, പ്രോഗ്രാം ഓഫീസര്‍ ഫെബിന്‍ രാജു, വളണ്ടിയര്‍ സെക്രട്ടറി എം എസ് അഭിനവ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Advertisement