യുവജനങ്ങള്‍ രാജ്യത്തിന്റെ നാളെയുടെ പ്രതിക്ഷകള്‍ മാര്‍ പോളി കണ്ണൂക്കാടന്‍

21

നാളെകളിലെ രാജ്യത്തിന്റെ ഭരണാധികാരികളും പ്രതീക്ഷകളും യുവജനങ്ങളിലാണ് കാണുന്നതെന്നും ഉദ്യോഗസ്ഥതലത്തിലും ഭരണ തലത്തിലും അധികാരം കൈയ്യാളി സമൂഹത്തില്‍ മാറ്റത്തിന് വഴി തെളിക്കേണ്ട തേരാളികളാണ് യുവജനങ്ങള്‍ എന്നും ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ അഭിപ്രായ പ്പെട്ടു കേരള കാത്ത് ലിക് യൂത്ത് മൂവ്‌മെന്റ് . കെ.സി.വൈ.എം. വാര്‍ഷിക സമ്മേളനം ഉല്‍ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു കത്തിഡ്രല്‍ ബിഷപ് . കെ.സി.വൈ.എം. യൂണിറ്റ് പ്രസിഡന്റ് സോജോ ജോയ് തൊടുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കലാഭവന്‍ ജോഷിക്ക് കലാശ്രേഷ്ഠ അവാര്‍ഡ് സമ്മാനിച്ചു കത്തീഡ്രല്‍ വികാരി ഫാ. പയസ് ചെറപ്പണത്ത് കെ.സി.വൈ.എം. വര്‍ക്കിങ്ങ് ഡയറക്ടര്‍ ഫാ.ജോസഫ് തൊഴുത്തുങ്കല്‍ കെ.സി.വൈ.എം. കോ ഓഡിനേറ്റര്‍ ടെല്‍സണ്‍ കോട്ടോളി, കെ.സി.വൈ.എം. രൂപത ചെയര്‍മാന്‍ റിജോ ജോയ്, കത്തീഡ്രല്‍ ട്രസ്റ്റി ലിംസണ്‍ ഊക്കന്‍ സെക്രട്ടറി അമല്‍ദാസ് പടമാടന്‍ എന്നിവര്‍ പ്രസംഗിച്ചു സമ്മേളനത്തില്‍ ടോണി ഏന്‍ഡ് ഗൈ.ഡയറക്ടര്‍ പ്രദീപിനെ ആദരിച്ചു എസ്.എസ്.എല്‍.സി. പ്ലസ് ടൂ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡുകള്‍ നല്‍കി മുന്‍ പ്രസിഡന്റുമാരായ ജോസ് മാമ്പിള്ളി, റോബി കാളിയങ്കര, ടെല്‍സണ്‍ കോട്ടോളി, ഷാജന്‍ ചക്കാലക്കല്‍, തോംസണ്‍ ചിരിയങ്കണ്ടത്ത്, അഡ്വ. ജോണ്‍ നിധിന്‍ തോമസ് എന്നിവരെ ബിഷപ്പ് ആദരിച്ചു

Advertisement