27.9 C
Irinjālakuda
Thursday, January 9, 2025
Home Blog Page 654

മയിലുകള്‍ കൃഷി കൊത്തിനശിപ്പിക്കുന്നതായി പരാതി

താണിശ്ശേരി: സ്ഥിരമായി എത്തുന്ന മയിലുകള്‍ കൃഷി കൊത്തി നശിപ്പിക്കുന്നതായി പരാതി. താണിശ്ശേരി മുസ്ലീം പള്ളിക്ക് വടക്കുഭാഗത്ത് ഇഴുവന്‍ പറമ്പില്‍ ഉണ്ണികൃഷ്ണന്റെ വസതിയിലാണ് ഒരാഴ്ചയായി നാലുമയിലുകള്‍ ശല്യമായിരിക്കുന്നത്. ആദ്യമൊക്കെ പറമ്പില്‍ മയിലുകള്‍ കണ്ടപ്പോള്‍ കുടുംബം സന്തോഷിച്ചെങ്കിലും ഇപ്പോള്‍ ഇവ തലവേദനായായി തിര്‍ന്നതായി നാട്ടുകാരും വീട്ടുകാരും പറയുന്നു. വീട്ടിലെ കായ, പയറ്, ചേമ്പ്, പാടങ്ങളിലെ നെല്ല് ഇവയെല്ലാം മയില്‍കൂട്ടം കൊത്തി കേടുവരുത്തുകയാണ്. ഇവ എവിടെ നിന്നാണ് വരുന്നതെന്നോ എങ്ങോട്ടാണോ പോകുന്നതെന്ന് അറിയില്ല. ഈ സാഹചര്യത്തില്‍ കൃഷികള്‍ രക്ഷിക്കാന്‍ എന്തെങ്കിലും പരിഹാരമുണ്ടാക്കണമെന്നാണ് അധികാരികളോട് നാട്ടുകാരുടെ ആവശ്യം.

Advertisement

തരിശ് രഹിതവാര്‍ഡായ് മാറാന്‍ മുരിയാട് 17-ാം വാര്‍ഡ്

മുരിയാട് : മുരിയാട് പഞ്ചായത്തിനെ തരിശ് രഹിത പഞ്ചായത്താക്കുന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമായി 17-ാം വാര്‍ഡിലെ കൃഷി ചെയ്യാതെ കിടന്നിരുന്ന മുഴുവന്‍ ഭൂമികളും മുരിയാട് കൃഷിഭവന്റെയും കുടുംബശ്രീ സന്നദ്ധ സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ സര്‍വ്വേ നടത്തി കണ്ടെത്തി കൃഷി ഇറക്കുന്നു.42 ഓളം തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിലാണ് കൃഷിയിറക്കുന്നത്.ഡോ.എന്‍ എസ് രേഖയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വാര്‍ഡംഗം എ എം ജോണ്‍സണ്‍ കൃഷിയിറക്കല്‍ ഉദ്ഘാടനം ചെയ്തു.വിജയന്‍ വാര്യര്‍,രാധകുട്ടന്‍ എന്നിവര്‍ സംസാരിച്ചു.
Advertisement

ഓള്‍ കേരള ജൂനിയര്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഡിസംബര്‍ 27 മുതല്‍ 30 വരെ

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് അക്വാട്ടിക് ഷട്ടില്‍ അക്കാദമി CASA-MADE യുടെ ആഭിമുഖ്യത്തില്‍ രണ്ടാമത് ഓപ്പണ്‍ അഖിലകേരള ജൂനിയര്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ്  ഡിസംബര്‍ 27 മുതല്‍ 30 വരെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് അക്വാട്ടിക് ഷട്ടില്‍ അക്കാദമിയില്‍ വച്ച് നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നായി വിവിധ വിഭാഗങ്ങളിലായി 400 ഓളം മത്സരാര്‍ത്ഥികല്‍ 4 ദിവസങ്ങളിലായി നടക്കുന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്കും.ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി പ്രത്യേകം നടക്കുന്ന മത്സരത്തില്‍ വിജയികള്‍ക്ക് 1 ലക്ഷം രൂപയുടെ ക്യഷ് അവാര്‍ഡുകള്‍ സമ്മാനിക്കും.ഫാ.സണ്ണി പുന്നേലിപറമ്പില്‍,ഫാ.ജോയ് പീണിക്കപറമ്പില്‍,പീറ്റര്‍ ജോസഫ് എം,ടോമി മാത്യു,റെജി മാളക്കാരന്‍,സ്റ്റാന്‍ലി മാമ്പിള്ളി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Advertisement

സെന്റ് ജോസഫ് കോളേജില്‍ ഫൈന്‍ ആര്‍ട്ട്‌സ് ഡേ ആഘോഷിച്ചു Published :14-Dec-2017

ഇരിങ്ങാലക്കുട ; സെന്റ് ജോസഫ് കോളേജിന്റെ 54-ാം ഫൈന്‍ ആര്‍ട്ട്‌സ് ഡേ ‘ പകിട്ട് 2k17v ‘ വര്‍ണ്ണാഭമായി ആഘോഷിച്ചു.നവാഗത സംവിധായകന്‍ ദീലിപ് മേനോന്‍ സംവിധാനം ചെയ്യുന്ന വീനീത് ശ്രീനിവാസന്‍ ചിത്രം ‘ ആന അലറലോടലറല്‍ ‘ എന്ന ചിത്രത്തിന്റെ താരങ്ങളായ വിശാഖ് നായര്‍,തെസ്‌നിഖാന്‍,കെടാമഗംലം വിനോദ്,കോളേജിലെ വിദ്യാര്‍ത്ഥിയായ പാര്‍വ്വത് ഉണ്ണികൃഷ്ണന്‍ എന്നിവരായിരുന്നു വിശിഷ്ടാത്ഥികള്‍.കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ക്രിസ്റ്റി അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ കോളേജ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ നസ്‌റിന്‍ മന്‍സൂര്‍ ആശംസകള്‍ അര്‍പ്പിച്ചു.ചടങ്ങില്‍ ഫൈന്‍ ആര്‍ട്ട്‌സ് കണ്‍വീനര്‍ ജെന്‍സി പോള്‍ സ്വാഗതവും ഫൈന്‍ ആര്‍ട്ട്‌സ് സെക്രട്ടറി മൃദുല ഗോവിന്ദ് നന്ദിയും പറഞ്ഞു.

Advertisement

നാടകം നെഞ്ചേറ്റിയ തലമുറകള്‍ ഒത്തുചേര്‍ന്നു. ക്രൈസ്റ്റ് കാമ്പസ്സ് ഹിഗ്വിറ്റയുടെ ലഹരിയില്‍

ഇരിഞ്ഞാലക്കുട : രംഗാവതരണത്തില്‍ പുതുമകള്‍ പരീക്ഷിച്ചുകൊണ്ട് എന്‍.എസ്.മാധവന്റെ പ്രശസ്ത ചെറുകഥ ഹിഗ്വിറ്റ വെള്ളിയാഴ്ചയും ശനിയാഴ്ചയും (ഡിസംബര്‍ 15,16) വൈകീട്ട് 6 ന് ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കാമ്പസ്സിന്റെ തുറവേദിയിലെത്തുന്നു. ഈയിടെ അന്തരിച്ച മുന്‍ പ്രിന്‍സിപ്പല്‍ ഫാ.ജോസ് തെക്കന്റെ സ്മരണ മുന്‍നിര്‍ത്തി നാടകാവതരണങ്ങള്‍ക്കുപേരുകേട്ട ക്രൈസ്റ്റിലെ പലതലമുറകളില്‍പെട്ട നാടകകലാകാരന്‍മാര്‍ ക്രൈസ്റ്റില്‍ ഒത്തുചേര്‍ന്നുകഴിഞ്ഞു.15ന് വൈകീട്ട് 6ന് സിനിമാതാരം സുധീര്‍ കരമന നാടകം ഉദ്ഘാടനം ചെയ്യും.സിനിമാതാരങ്ങളായ അനുപമ പരമേശ്വരന്‍,പ്രിയനന്ദന്‍,സുനില്‍ സുഖദ,ബിപിന്‍ ചന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും എം എല്‍ എ പ്രൊഫ.കെ യു അരുണന്‍ മുഖ്യാതിഥിയായിരിക്കും.സമാപനസമ്മേളനത്തില്‍ വിദ്യഭ്യാസ മന്ത്രി പ്രൊഫ.സി രവിന്ദ്രനാഥ് മുഖ്യാതിഥിയായി പങ്കെടുക്കും. പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് പ്രൊഫസറും പ്രമുഖ സിനിമാ നടനുമായ പി.ആര്‍.ജിജോയ്,പ്രമുഖ സംവിധായകന്‍ ടോം ഇമ്മട്ടി,സര്‍വ്വകലാശാല തലത്തില്‍ ഒന്‍പതുവട്ടം മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട ബാംഗ്‌ളൂരില്‍ ജേര്‍ണ്ണലിസം അദ്ധ്യാപിക കൂടിയായ അര്‍ച്ചന വാസുദേവ്,അഡ്വ. പി. മണികണ്ഠന്‍,സംസ്ഥാനതലത്തിലെ മികച്ച നടനും ഖത്തറില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറും ആയ പി. കൃഷ്ണനുണ്ണി, സിനിമാതാരവും നാടകകലാകാരനുമായ സനാജി, അഭിഭാഷകനും ട്രെയ്‌നറുമായ അഡ്വ.ഫിജോ ജോസഫ്, അഡ്വ. എ.ആര്‍.അരവിന്ദ് ബാംഗ്‌ളൂരില്‍ ജിയോളജിസ്റ്റായ തമാം മുബരീഷ്,ഐ.ടി.എഞ്ചിനീയറും ടെലിഫിലിം സംവിധായകനും ചിത്രകാരനുമായ രജിത്കുമാര്‍,ബാങ്ക് ഉദ്യോഗസ്ഥനായ പോള്‍ ഡി,ബാംഗ്‌ളൂരില്‍ എഞ്ചിനിയര്‍ ആയ പ്രവീണ്‍ ആന്റോ, ഗായികയും ടി.വി. അവതാരകയുമായ കവിത രഘുനന്ദനന്‍ തുടങ്ങിയ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ആഴ്ചകളായി നാടകത്തിനുവേണ്ടി മാത്രമായി ക്രൈസ്റ്റില്‍ ഒത്തുകൂടിയത് പുതുതലമുറയ്ക്കും ആവേശമായി.ലോകമെമ്പാടുമുള്ള പൂര്‍വ്വവിദ്യാര്‍ത്ഥി നാടകക്കൂട്ടായ്മയുടെ നേതൃത്വത്തില്‍ ക്രൈസ്റ്റ് കോളേജും കോളേജ് യൂണിയനും ഒത്തുചേര്‍ന്നാണ് രംഗാവതരണം സംഘടിപ്പിക്കുന്നത്.ക്രൈസ്റ്റ്‌കോളേജിന് ദേശീയ തലത്തില്‍ കിരീടം നേടിത്തന്ന ശശിധരന്‍ നടുവില്‍ ആണ് സംവിധാനം ചെയ്യുന്നത്. നാടകാവതരണത്തിനായി ക്രൈസ്റ്റ് കാമ്പസ്സില്‍ പലതലമുറകള്‍ ഒന്നിക്കുമ്പോള്‍ സര്‍ഗ്ഗാത്മകത കൈമോശം വന്ന സമകാലിക കോളേജ് കാമ്പസ്സുകള്‍ക്ക് പുതുമാതൃകയാവുമെന്ന പ്രതീക്ഷയിലാണ് നാടകക്കൂട്ടായ്മ.ഫുട്‌ബോള്‍ കളിയുടെ പശ്ചാത്തലത്തില്‍ തുറന്നവേദിയില്‍ അരീനാതിയേറ്റര്‍ സങ്കല്പത്തിലാണ് ഹിഗ്വിറ്റ നാടകം രംഗത്തവതരിപ്പിക്കുന്നത്. ഗ്രീക്ക് നാടക സങ്കല്പവും കേരളീയ ഫോക്തിയേറ്റര്‍ സങ്കല്പവും സ്ഥലകാലങ്ങളെ കീഴ്‌മേല്‍ മറിക്കുന്ന രംഗാവതരണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരത്തിന്റെ പശ്ചാത്തലത്തിലാണ് നാടകം ആരംഭിക്കുന്നത്. പി.ടി.മാഷിന്റെ മരണം, ഗീവര്‍ഗ്ഗീസിന്റെ ദൈവവിളി തുടങ്ങി എന്‍.എസ്.മാധവന്റെ കഥയിലെ മൗനമുഹൂര്‍ത്തങ്ങളുടെ രംഗാവിഷ്‌ക്കരണത്തിന് ഫുട്‌ബോള്‍ മൈതാനം സാക്ഷിയാകും എന്ന് സംവിധായകന്‍ ശശിധരന്‍ നടുവില്‍ പറഞ്ഞൂ. പി.ആര്‍.ജിജോയ് ഗീവര്‍ഗ്ഗീസച്ചനായും ലൂസി മരണ്ടി ആയി അര്‍ച്ചനയും പി.ടി.മാഷ് ആയി ഫിജോയും ഗീവര്‍ഗ്ഗീസിന്റെ കുട്ടിക്കാലം, ജബ്ബാര്‍ എന്നിവ കൃഷ്ണനുണ്ണിയും, കാലന്‍ റപ്പായി ആയി വൈശാഖും അരങ്ങിലെത്തും.ഒരുപക്ഷേ എന്‍.എസ്.മാധവന്റെ പ്രശസ്തമായ ചെറുകഥയുടെ അവസാനത്തെ രംഗാവതരണമായിരിക്കും ക്രൈസ്റ്റില്‍ നടക്കാന്‍ പോകുന്നത്. സിനിമക്കുവേണ്ടി പോലും കഥ നല്‍കാത്ത എന്‍.എസ്.മാധവന്‍ ക്രൈസ്റ്റിലെ നാടകാവതരണത്തിന് പ്രത്യേക അനുമതി നല്‍കുകയായിരുന്നു.പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് ഡോ.മാത്യു പോള്‍ ഊക്കന്‍, വൈസ് പ്രിന്‍സിപ്പല്‍മാരായ പ്രൊഫ.വി.പി.ആന്റോ, ഫാ.ജോയി പീനിക്കപറമ്പില്‍, ഫാ.ഡോ.ജോളി ആന്‍ഡ്രൂസ് ,പി.ആര്‍.ഒ. പ്രൊഫ.സെബാസ്റ്റ്യന്‍ ജോസഫ്, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ സോണിയ ഗിരി, യൂണിയന്‍ ചെയര്‍മാന്‍ വിനയ് മോഹന്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Advertisement

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു

ഇരിങ്ങാലക്കുട : രാജ്യത്ത് ഉല്‍പന്നങ്ങളുടെ വില അനിയന്ത്രിതമായി ഉയരുന്നതില്‍ പ്രതിഷേധിച്ച് സി.ഐ.ടി.യു.ഏരിയാ കേന്ദ്രങ്ങളില്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയതിന്റെ ഭാഗമായി ഇരിങ്ങാലക്കുടയില്‍ പ്രകടനം നടത്തി.തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു പ്രധിഷേധിച്ചു.മാര്‍ക്കറ്റില്‍ നിന്നാരംഭിച്ച പ്രകടനം ബസ് സ്റ്റാന്റില്‍ സമാപിച്ചു. ഉല്ലാസ് കളക്കാട്ട് ഉദ്ഘാടനം ചെയ്തു.വി.എ.മനോജ് കുമാര്‍ അദ്ധ്യക്ഷനായി. കെ.സി.പ്രേമരാജന്‍, ഡോ.കെ.പി.ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.കെ.എ.ഗോപി സ്വാഗതവും, എം.ബി.രാജു നന്ദിയും പറഞ്ഞു.

Advertisement

ഹ്വിഗിറ്റ; ഓപ്പണ്‍ കാന്‍വാസ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിലെ പ്രിന്‍സിപ്പാള്‍ ഫാ. ജോസ് തെക്കന്റെ സ്മരണാര്‍ത്ഥം ക്രൈസ്റ്റ് കോളേജില്‍ അരങ്ങേറുന്ന ഹ്വിഗിറ്റ നാടകത്തിന്റെ പ്രചരണാര്‍ത്ഥം ബുധനാഴ്ച ഓപ്പണ്‍ കാന്‍വാസ് സംഘടിപ്പിച്ചു.ബസ് സ്റ്റാന്റ് പരിസരത്ത് ക്രൈസ്റ്റ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച തെരുവ് നാടകത്തോടെയാണ് പരിപാടയാരംഭിച്ചത്.തുടര്‍ന്ന് ആര്‍ട്ടിസ്റ്റ് മോഹന്‍ദാസ് ഓപ്പണ്‍ കാന്‍വാസില്‍ ചിത്രം വരച്ച് പരിപാടി ഉദ്ഘാടനം ചെയ്യ്തു. നഗരസഭ ചെയര്‍പേഴ്സന്‍ നിമ്യാ ഷിജു,കൗണ്‍സിലര്‍ സോണിയ ഗിരി,കോളേജ് പ്രിന്‍സിപ്പള്‍ മാത്യു പോള്‍ ഊക്കന്‍,വൈസ് പ്രിന്‍സിപ്പള്‍ ഫാ.ജോയ് പീണിക്കപറമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു. 16,17 തീയതികളിലാണ് നാടകം.
Advertisement

അങ്കണവാടി നിര്‍മ്മാണം ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഏകദിന ഉപവാസ സത്യാഗ്രഹ സമരം നടത്തി.

പടിയൂര്‍: ശിലാസ്ഥാപനകര്‍മ്മം കഴിഞ്ഞ് ഒമ്പത് മാസം പിന്നിട്ടിട്ടും അങ്കണവാടി നിര്‍മ്മാണം ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഏകദിന ഉപവാസ സത്യാഗ്രഹ സമരം നടത്തി. ഈ സാഹചര്യത്തിലാണ് വാര്‍ഡ് മെമ്പര്‍ ഉഷ രാമചന്ദ്രന്‍ നേതൃത്വത്തില്‍ അങ്കണവാടി വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങള്‍, രക്ഷിതാക്കള്‍, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്ന് ഉപവാസസമരം നടത്തിയത്. അങ്കണവാടി നിര്‍മ്മാണം ആരംഭിക്കുന്നതുവരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് വാര്‍ഡ്മെമ്പര്‍ പറഞ്ഞു. വെല്‍ഫെയര്‍ കമ്മിറ്റി അംഗം ഉദയകുമാര്‍, ഒ.എസ് ലക്ഷ്മണന്‍, വേണു. എ.കെ., ക്രിസ്തുദാസ്, സുമി സജിമോന്‍, സിന്ധു ഗോപിനാഥന്‍, അനിത ബാലകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പടിയൂര്‍ ഗ്രാമപഞ്ചായത്തിലെ 13-ാം വാര്‍ഡിലെ 110-ാം നമ്പര്‍ അങ്കണവാടിക്കാണ് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ മാര്‍ച്ച് 30ന് ശിലാസ്ഥാപനം നടത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത് ജനപ്രതിനിധികളുടെ യോഗത്തില്‍ വെച്ചാണ് ത്രിതല പഞ്ചായത്ത് ഫണ്ടും മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതി ഫണ്ടും സംയോജിപ്പിച്ച് അങ്കണവാടി നിര്‍മ്മിക്കാന്‍ തിരുമാനിച്ചത്. എന്നാല്‍ തൊഴിലുറപ്പ് പദ്ധതിയില്‍ കരിങ്കല്‍ ഉള്‍പ്പടെയുള്ള സാധനങ്ങള്‍ ടെണ്ടര്‍ ചെയ്യേണ്ടത് പഞ്ചായത്താണെന്ന് ബ്ലോക്കും ബ്ലോക്കാണെന്ന് പഞ്ചായത്തും പരസ്പരം പഴിചാരുകയാണെന്ന് മെമ്പര്‍ ഉഷ രാമചന്ദ്രന്‍ പറഞ്ഞു
Advertisement

പെപ്പ് പൊട്ടി കുടിവെള്ളം കാനയിലേയ്ക്ക് ഒഴുകുന്നു.

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രത്തിന് സമീപം പാട്ടമാളി റോഡിലേയ്ക്ക് തിരിയുന്നിടത്താണ് കുടിവെള്ള വിതരണ പെപ്പ് പൊട്ടി വെള്ളം കാനയിലേയ്ക്ക് ഒഴുകുന്നത്.നാളെറയായി ഇവിടെ പെപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നുവെന്ന് അധികൃതര്‍ക്ക് സമീപത്തേ വ്യാപാരികള്‍ പരാതി നല്‍കിയിട്ടും നടപടിയൊന്നും എടുത്തിട്ടില്ല.പെപ്പ് പൊട്ടിയവെള്ളം നേരെ കാനയിലേയ്ക്ക് ഒഴുകുന്നതിനാല്‍ അധികൃതരുടെ ശ്രദ്ധപതിയുന്നില്ലെന്നാണ് ആക്ഷേപം.

Advertisement

ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി വികസന സാധ്യതകളെ കുറിച്ച് പൊതുസംവാദം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ആരോഗ്യ സേവനരംഗത്ത് പുനലൂര്‍ താലൂക്ക് ആശുപത്രി പൊതുജനപങ്കാളിത്തത്തോടെ ലോകേത്തര നിലവാരത്തിലേയ്ക്ക് ഉയര്‍ത്തിയ പ്രചോദനം ഉള്‍കൊണ്ട് കൊണ്ട് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയും അത്തരത്തില്‍ മാറ്റിയെടുക്കുന്നതിനായി പൊതുസംവാദം സംഘടിപ്പിച്ചു.മുന്‍സിപ്പല്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളെയും,രാഷ്ട്രിയ രാഷ്ട്രീയേതര പ്രസ്ഥാനങ്ങളെയും,തൊഴിലാളി സംഘടനകളെയും,വ്യാപാരി വ്യവസായി സമൂഹത്തിനെയും ആരോഗ്യപ്രവര്‍ത്തകരെയും പങ്കെടുപ്പിച്ച് കൊണ്ടാണ് സംവാദം സംഘടിപ്പിച്ചത്.ടൗണ്‍ഹാളില്‍ നടന്ന സംവാദം എം എല്‍ എ പ്രൊഫ.കെ യു അരുണന്‍ ഉദ്ഘാടനം ചെയ്തു.നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ രാജേശ്വരി ശിവരാമന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ആരോഗ്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ പി എ അബ്ദുള്‍ ബഷീര്‍ സ്വാഗതം പറഞ്ഞു.സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി സി വര്‍ഗ്ഗീസ്,മീനാക്ഷി ജോഷി,വത്സല ശശി,ജനനീതി ചെയര്‍പേഴ്‌സണ്‍ കുസുമം ജോസഫ്,ആശുപത്രി സുപ്രണ്ട് മിനിമോള്‍ എം എ,ടി വി സതീശന്‍ എന്നിവര്‍ സംസാരിച്ചു.നഗരസഭ സെക്രട്ടറി ഒ എന്‍ അജിത് കുമാര്‍ നന്ദി പറഞ്ഞു.
Advertisement

വിവാഹത്തിന് സ്നേഹസമ്മാനമായി തുണിസഞ്ചി

ഇരിങ്ങാലക്കുട: വിവാഹത്തില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് നവദമ്പതികളുടെ ഉപഹാരമായി തുണിസഞ്ചി സമ്മാനിച്ചു. ഇരിങ്ങാലക്കുട സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി കെ.ജി പ്രദീപിന്റെ വിവാഹത്തിനാണ് സ്നേഹസമ്മാനമായി അതിഥികള്‍ക്ക് തുണികള്‍ക്ക് സഞ്ചി നല്‍കിയത്. വെള്ളിക്കുളങ്ങര മോനൊടി കണ്ടേടത്ത് ഗോവിന്ദന്‍കുട്ടിയുടേയും പത്മിനിയുടേയും മകനായ പ്രദീപും പാലക്കാട് പരുത്തിപ്പുള്ളി പൊള്ളക്കാട്ട് രാധാകൃഷ്ണന്റേയും സുമയുടേയും മകല്‍ രോഹിണിയും ഞായറാഴ്ചയാണ് വിവാഹിതരായത്. കൊടകര പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലായിരുന്നു വിവാഹം. സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കിഴുത്താണിയിലെ തുണിസഞ്ചി നിര്‍മ്മാണ യൂണിറ്റില്‍ നിര്‍മ്മിച്ച സഞ്ചികളാണ് നല്‍കിയത്. ആയിരത്തോളം അതിഥികള്‍ക്ക് തുണിസഞ്ചി സമ്മാനിച്ചു. പ്ലാസ്റ്റിക്കിനെതിരായ ചെറുത്തുനില്‍പ്പിന്റെ ഭാഗമായി തുണിസഞ്ചിയെ പ്രോത്സാഹിപ്പിക്കുകയെന്ന സന്ദേശത്തോടെയാണ് അത് സമ്മാനമായി നല്‍കിയതെന്ന് പ്രദീപ് പറഞ്ഞു.

Advertisement

അയ്യങ്കാവ് മൈതാനം കേടുവരുത്തിയ സംഭവം; കെ.എല്‍- 45 ഇരിങ്ങാലക്കുട ഫെസ്റ്റ് സംഘാടകസമിതിക്ക് നഗരസഭ നോട്ടീസ്

ഇരിങ്ങാലക്കുട: നഗരസഭയുടെ ഉടമസ്ഥതയിലുള്ള അയ്യങ്കാവ് മൈതാനം കേടുവരുത്തിയതില്‍ കെ.എല്‍- 45 ഇരിങ്ങാലക്കുട ഫെസ്റ്റ് സംഘാടകസമിതിക്ക് പിഴയടക്കുവാന്‍ നോട്ടീസ്. ഫെസ്റ്റിന്റെ സംഘാടകസമിതി ചെയര്‍പേഴ്സനാണ് നഗരസഭാ സെക്രട്ടറി നോട്ടീസ് അയച്ചത്. 1.37 ലക്ഷം രൂപ പിഴ അടക്കുവാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നവംബര്‍ മൂന്ന് മുതല്‍ അഞ്ചുവരെയാണ് അയ്യങ്കാവ് മൈതാനിയില്‍ ഫെസ്റ്റ് നടന്നത്. ഫെസ്റ്റ് നടത്തുവാന്‍ നഗരസഭ മൈതാനം അനുവദിച്ചിരുന്നുവെങ്കിലും വാഹനങ്ങള്‍ മൈതാനത്ത് പ്രവേശിപ്പിക്കരുതെന്നടക്കമുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടില്ല. മാത്രമല്ല, സമയപരിധി കഴിഞ്ഞിട്ടും മൈതാനം പൂര്‍വ്വ സ്ഥിതിയിലാക്കുവാന്‍ ഫെസ്റ്റിന്റെ സംഘാടകസമിതിക്ക് സാധിച്ചില്ല. ഇതിനെ തുടര്‍ന്ന് മുനിസിപ്പല്‍ എന്‍ജിനീയറിംഗ് വിഭാഗം മൈതാനം പരിശോധിച്ചാണ് തുക നിശ്ചയിച്ചത്.  മൈതാനം അലങ്കോലപ്പെടുത്തിയതിന് 1.27 ലക്ഷം രൂപയും അനുമതിയില്ലാതെ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചതിന് പതിനായിരം രൂപയുമാണ് നഗരസഭ പിഴയായി ആവശ്യപ്പെട്ടിരിക്കുന്നത്. നോട്ടീസ് ലഭിച്ച് ഏഴു ദിവസത്തിനകം തുക അടക്കാത്തപക്ഷം നഗരസഭ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് നോട്ടീസില്‍ സൂചിപ്പിച്ചിട്ടുണ്ട്.
Advertisement

കേബിളില്‍ കുരുങ്ങി ഠാണ-ബസ് സ്റ്റാന്റ് റോഡ്

ഇരിങ്ങാലക്കുട : ഠാണ-ബസ് സ്റ്റാന്റ് റോഡിലെ നവീകരണപ്രവര്‍ത്തനങ്ങള്‍ ആദ്യഘട്ടം പിന്നിടുമ്പോള്‍ ബാക്കിയാവുന്നത് കാത്താത്ത തെരുവ് വിളക്കുകളും ,നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് മുകളിലൂടെയുള്ള അനധികൃത കൈയേറ്റങ്ങളും മാത്രമാകുന്നു.റോഡിലെ സോഡിയം ലെറ്റുകളുടെ കേബിളുകള്‍ എല്ലാം തന്നെ നവീകരിച്ച കോണ്‍ക്രീറ്റിംങ്ങിന് മുകളിലും നടപാതയിലുമായി കുരുങ്ങി കിടക്കുന്നത് കാല്‍നടക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നു.സമീപത്തേ സ്‌കുളുകളില്‍ നിന്നും കോളേജുകളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ ബസ് സ്റ്റാന്റിലേയ്ക്ക് സഞ്ചരിക്കുന്ന വഴിയിലാണ് കേബിളുകള്‍ വഴിനീളെ കുരുക്കിയിട്ടിരിക്കുന്നത്.വാട്ടര്‍ കണക്ഷനുകള്‍ പൊട്ടി പലയിടങ്ങളിലും കുടിവെള്ളമെത്താത്ത അവസ്ഥയും നിലവിലുണ്ട്.ഒരു കോടി രൂപയോളം ചിലവിട്ടാണ് ഠാണ-ബസ് സ്റ്റാന്റ് റോഡില്‍ നിലവിലെ കോണ്‍ക്രീറ്റംങ്ങ് നിലനിര്‍ത്തി അരുകളില്‍ റോഡ് പൊളിച്ച് മാറ്റി കോണ്‍ക്രീറ്റംങ്ങ് നടത്താന്‍ പദ്ധതി തയ്യാറാക്കിയത്.ഇതോടൊപ്പം ആല്‍ത്തറയ്ക്ക് സമീപത്തേ കുഴികള്‍ അടക്കുമെന്നും വാഗ്ദാനങ്ങളില്‍ ഉണ്ടായിരുന്നു.എന്നാല്‍ പാതി വഴിയില്‍ ഫണ്ടിന്റെ അപര്യാപ്തയില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയായിരുന്നു.പൊതുമരാമത്ത് വകുപ്പും നഗരസഭയും തമ്മിലുള്ള ചേരിപോരിന് നടുവില്‍ റോഡിലെ കൈയേറ്റങ്ങള്‍ ആര് പൊളിച്ച് മാറ്റിനിര്‍മ്മാണപ്രവര്‍ത്തനം നടത്തിയതിന്റെ ഫലം പൊതുജനത്തിന് ലഭ്യമാകും എന്നറിയാനാണ് ജനം കാത്തിരിക്കുന്നത്.

Advertisement

‘കാന്‍സറിനെ അറിയാന്‍’ ഊരകത്ത് ഗൃഹസമ്പര്‍ക്ക പരിപാടി ആരംഭിച്ചു.

പുല്ലൂര്‍: ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തും മുരിയാട് ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന കാന്‍സര്‍ ബോധവല്‍ക്കരണയജ്ഞ പദ്ധതിയുടെ ഭാഗമായുള്ള ഗൃഹസമ്പര്‍ക്ക പരിപാടി ‘കാന്‍സറിനെ അറിയാന്‍’ ഊരകത്ത് ആരംഭിച്ചു. ജനപ്രതിനിധികള്‍ക്കൊപ്പം ആരോഗ്യ പ്രവര്‍ത്തകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തര്‍ എന്നിവര്‍ ചേര്‍ന്നാണ് ഗൃഹസമ്പര്‍ക്കം ആരംഭിച്ചിട്ടുള്ളത്. കാന്‍സറിനെ  മുന്‍കൂട്ടി അറിഞ്ഞ് യഥാവിധി ചികിത്സ ലഭ്യമാക്കാന്‍ ഉപകരിക്കും വിധമാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തംഗം തോമസ് തത്തംപിള്ളി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗങ്ങളായ ടെസി ജോഷി, എം.കെ.കോരുകുട്ടി, ആരോഗ്യ പ്രവര്‍ത്തകരായ ഏ.ജി കൃഷ്ണകുമാര്‍, ഏ.എസ്.വത്സ, വി.രാഗി, സുവി രാജന്‍, അങ്കണവാടി വര്‍ക്കര്‍ ഫിലോമിന പൗലോസ് എന്നിവര്‍ നേതൃത്വം നല്‍കി

Advertisement

ഇന്റര്‍ കോളേജിയേറ്റ് ക്വിസ്സ് കോമ്പറ്റീഷനില്‍ എസ്.എച്ച്. കോളേജ് തേവരയ്ക്ക് ഒന്നാം സ്ഥാനം

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്‌സ് കോളേജ് ജന്തുശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന  ഇന്റര്‍ കോളേജിയേറ്റ് ക്വിസ്സ് കോമ്പറ്റീഷനില്‍ എസ്.എച്ച്. കോളേജ് തേവര ഒന്നാം സ്ഥാനം നേടി. അഞ്ജന എ, മുഹമ്മദ് ബിയാല്‍ പി. എ എന്നിവര്‍ ഉള്‍പ്പെടുന്ന എസ് എച്ച് കോളേജ് തേവര ടീം ആണ് ഒന്നാം സ്ഥാനം നേടിയത്. മരിയ പ്രിന്‍സ്, ജിന്‍സി ജോസ് എഫ് എന്നിവരടങ്ങുന്ന സെന്റ് തോമസ്സ് കോളേജ് ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ക്വിസ്സ് കോമ്പറ്റീഷന്‍ പ്രിന്‍സിപ്പല്‍ ഡോ.ക്രിസ്റ്റി ഉദ്ഘാടനം ചെയ്തു. ഈ അദ്ധ്യായനവര്‍ഷം സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ഡോ. സിസ്റ്റര്‍ ക്രിസ്റ്റി, ഡോ. സിസ്റ്റര്‍ ലില്ലി കാച്ചപ്പിള്ളി, വകുപ്പ് മേധാവി പ്രൊ. ബേബി ജെ ആലപ്പാട്ട്, സിസ്റ്റര്‍ എല്‍വിന്‍ പീറ്റര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഡോ.സി. ഇസബല്‍, ഡോ.സി. ആഷ, ക്വിസ്സ് മാസ്റ്റര്‍ ഡോ.ജെയിന്‍ ജെ താരാട്ടില്‍, ഡോ.ജിജി പൗലോസ് എന്നിവര്‍ പ്രസംഗിച്ചു.

Advertisement

സാംസ്‌കാരിക സംവാദം നടത്തി

അവിട്ടത്തൂര്‍: ‘സ്വാമി വിവേകാനന്ദനും കേരളവും’ എന്ന പുസ്തകത്തെ കുറിച്ച് സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മാറ്റിക് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് ഡയറക്ടര്‍ ഡോ.ആര്‍.രാമന്‍ നായര്‍ വിഷയാവതരണം നടത്തി. സ്‌പെയ്‌സ് ലൈബ്രറി ഹാളില്‍ നടന്ന സാംസ്‌കാരിക ചടങ്ങില്‍ പ്രസിഡണ്ട് കെ.പി. രാഘവ പൊതുവാള്‍ അധ്യക്ഷത വഹിച്ചു. വി.വി. ശ്രീല, സുന്ദരേശന്‍, പി.ഗോപിനാഥ്, കെ.രാജേന്ദ്രന്‍, പി.അപ്പു, ഇ.എം. നന്ദനന്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisement

തരിശു രഹിത തൃശ്ശൂര്‍- ഇരിങ്ങാലക്കുട നിയോജകമണ്ഡലതല അവലോകനയോഗം നടന്നു

ഇരിങ്ങാലക്കുട: തരിശു രഹിത തൃശ്ശൂര്‍- ഇരിങ്ങാലക്കുട നിയോജകമണ്ഡലതല അവലോകനയോഗം പ്രൊഫ.കെ.യു. അരുണന്‍ എം.എല്‍.എ. യുടെ അധ്യക്ഷതയില്‍ ഇരിങ്ങാലക്കുട പി.ഡബ്‌ള്യു.ഡി. റസ്റ്റ് ഹൗസില്‍ ചേര്‍ന്നു. വരുന്ന 4 വര്‍ഷം കൊണ്ട് തൃശ്ശൂര്‍ ജില്ലയെ തരിശു രഹിതമാക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി വിവിധ പഞ്ചായത്തുകളിലെ കൃഷി ഓഫീസര്‍മാര്‍ മുഖേന തയ്യാറാക്കിയ റിപ്പോര്‍ട്ട് യോഗത്തില്‍ അവതരിപ്പിച്ചു. പാടശേഖരങ്ങളില്‍ നടത്തുന്ന കൃഷിക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്യുക, മോട്ടോര്‍ ഷെഡ് പണിയുക, ബണ്ടുകള്‍ നിര്‍മ്മിക്കുക, സ്റ്റൂയിസുകള്‍ പണിയുക ഉള്‍പ്പെടെയുള്ള വിവധ പ്രവര്‍ത്തികള്‍,  ചെയ്യുന്ന മുന്‍ഗണന നല്‍കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. യോഗത്തില്‍ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.എ. മനോജ് കുമാര്‍, പഞ്ചായത്ത് പ്രസിഡണ്ടുമാരായ സരള വിക്രമന്‍, മനോജ് വലിയപറമ്പില്‍, കെ.സി. ബിജു, ജനപ്രതിനിധികള്‍, പാടശേഖര സമിതി പ്രതിനിധികള്‍, കൃഷി ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വെള്ളാങ്കല്ലൂര്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഗോപിദാസ് സ്വാഗതം പറഞ്ഞു.  ഇരിങ്ങാലക്കുട കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സുശീല പ്രൊജക്ടുകളുടെ വിശദീകരണം നടത്തി. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ വിജയന്‍ പദ്ധതി വിശദീകരണം നടത്തി. ഇരിങ്ങാലക്കുട അസിസ്റ്റന്റ് ഡയറക്ടര്‍ നന്ദി പറഞ്ഞു.
Advertisement

മയക്ക്ഗുളികളുമായി യുവാവ് പിടിയില്‍

ഇരിങ്ങാലക്കുട : മയക്ക് ഗുളികളുമായി യുവാവിനെ ഇരിങ്ങാലക്കുട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം ഓ വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.കാട്ടൂര്‍ സ്വദേശി തറയില്‍ വീട്ടില്‍ ക്രിസ്റ്റിനെ (22) വിനെയാണ് കാട്ടൂരിലെ സ്വകാര്യ കോളേജിന് സമീപത്ത് നിന്ന് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.മാനസിക വിഭ്രാന്തി ഉള്ളവര്‍ക്ക് ഡോക്ടര്‍മാരുടെ പ്രിസ്‌ക്രിഷനോട് കൂടി മാത്രം ലഭിയ്ക്കുന്ന ഗുളികള്‍ ദിവസം മുഴുവന്‍ ലഹരി തരുന്നവയാണ്.ഇതാണ് യുവാക്കളെ ഇത്തരം ലഹരിയിലേക്ക് കൂടുതലായി ആകര്‍ഷിക്കുന്നത്.എക്‌സൈസ് ഉദ്യോഗസ്ഥന്‍മാരായ കെ എ ജയദേവന്‍,സി വി ശിവന്‍,എം പി ജീവീഷ്,പി എ ഗോവിന്ദന്‍ എന്നിവരാണ് എക്‌സൈസ് സംഘത്തിലുണ്ടായിരുന്നത്‌
Advertisement

ന്യൂനപക്ഷ മോര്‍ച്ച ക്രിസ്മസ് ആഘോഷവും മതേതര കൂട്ടായ്മയും സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട : ഭാരതീയ ജനതാ ന്യൂനപക്ഷ മോര്‍ച്ച ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് ആഘോഷവും മതേതര കൂട്ടായ്മയും സംഘടിപ്പിച്ചു.ടൗണ്‍ഹാള്‍ പരിസരത്ത് സംഘടിപ്പിച്ച കൂട്ടായ്മ്മ രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ന്യൂനപക്ഷ മോര്‍ച്ച പ്രസിഡന്റ് ബിജു വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കാട്ടുങ്ങച്ചിറ ജുമാമസ്ജിദ് ഇമാം മുഹമ്മദ് നിസാര്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തി.ബി ജെ പി ജില്ലാ അദ്ധ്യക്ഷന്‍ എ നഗേഷ്,ഫാ.ജോണ്‍ പാലിയേക്കര,ടി എസ് സുനില്‍ കുമാര്‍,ഫാ.ജോയ് പീണിക്കപറമ്പില്‍,സൈറാജുദ്ദീന്‍,സി.റോസ് ആന്റോ,സി പി സെബാസ്റ്റ്യന്‍,വര്‍ഗ്ഗീസ് പാറേക്കാടന്‍,നവാസ് പി എസ് തുടങ്ങിയവര്‍ സംസാരിച്ചു.

Advertisement

ജോണ്‍സണ്‍ പള്ളിപ്പാട്ട് മെമ്മോറിയല്‍ ചെസ്സ് ചാമ്പ്യന്‍ഷിപ്പ്

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്കിന്റെ മാനേജരായിരുന്ന ജോണ്‍സണ്‍ പള്ളിപ്പാട്ടിന്റെ സ്മരണ നിലനിര്‍ത്തുന്നതിനായി ഡിസംബര്‍ 23, 24 തിയ്യതികളില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജില്‍ വച്ച് ചെസ്സ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കും. സര്‍വ്വീസില്‍ നിന്നും വിരമിച്ചതിനു ശേഷം ഇരിങ്ങാലക്കുടയില്‍ നടന്ന ചെസ്സ് മത്സരങ്ങള്‍ക്ക് അദ്ദേഹം ചെയ്ത സംഭാവനകളുടെ ഓര്‍മ്മയിലാണ് അദ്ദേഹത്തിന്റെ 1-ാം ചരമവാര്‍ഷികത്തില്‍ ചെസ്സ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്. ജില്ലയില്‍ നാല് മേഖലകളില്‍ നടന്ന മത്സരങ്ങളില്‍ വിജയികളായ 20 പഞ്ചായത്തുകളിലെ 100 കളിക്കാര്‍ 2 ദിവസങ്ങളിലായി നടക്കുന്ന ഫൈനല്‍ മത്സരങ്ങളില്‍ പങ്കെടുക്കും. വിജയികള്‍ക്ക് 50000 രൂപയുടെ ക്യാഷ് അവാര്‍ഡുകളും, ജോണ്‍സണ്‍ പള്ളിപ്പാട്ട് മെമ്മോറിയല്‍ ട്രോഫിയും നല്‍കും.

Advertisement
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe