Advertisement

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് അക്വാട്ടിക് ഷട്ടില്‍ അക്കാദമി CASA-MADE യുടെ ആഭിമുഖ്യത്തില്‍ രണ്ടാമത് ഓപ്പണ്‍ അഖിലകേരള ജൂനിയര്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് ഡിസംബര്‍ 27 മുതല്‍ 30 വരെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് അക്വാട്ടിക് ഷട്ടില്‍ അക്കാദമിയില്‍ വച്ച് നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നായി വിവിധ വിഭാഗങ്ങളിലായി 400 ഓളം മത്സരാര്‍ത്ഥികല്‍ 4 ദിവസങ്ങളിലായി നടക്കുന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്കും.ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി പ്രത്യേകം നടക്കുന്ന മത്സരത്തില്‍ വിജയികള്‍ക്ക് 1 ലക്ഷം രൂപയുടെ ക്യഷ് അവാര്‍ഡുകള്‍ സമ്മാനിക്കും.ഫാ.സണ്ണി പുന്നേലിപറമ്പില്‍,ഫാ.ജോയ് പീണിക്കപറമ്പില്‍,പീറ്റര്‍ ജോസഫ് എം,ടോമി മാത്യു,റെജി മാളക്കാരന്‍,സ്റ്റാന്‍ലി മാമ്പിള്ളി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.