32.9 C
Irinjālakuda
Friday, January 10, 2025
Home Blog Page 650

ലോകത്തിന് ശാസ്ത്രസംഭാവനകള്‍ നല്കിയതില്‍ മുന്നില്‍ ഭാരതം എ.രാമചന്ദ്രന്‍

ഇരിങ്ങാലക്കുട : ലോകത്തിന് ശാസ്ത്രീയമായ സംഭാവനകള്‍ നല്‍കിയ രാജ്യങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ഭാരതമാണെന്ന് കൊച്ചി മത്സ്യ സമുദ്ര ഗവേഷണ സര്‍വ്വകലാശാല (കുഫോസ്) വൈസ് ചാന്‍സലര്‍ എ.രാമചന്ദ്രന്‍ പറഞ്ഞു. ദേശീയ ഗണിത ദിനത്തോടനുബന്ധിച്ച് സംഗമഗ്രാമ മാധവ ഗണിത കേന്ദ്രം സംഘടിപ്പിച്ച യുവഗണിത പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദി കാലം മുതല്‍ക്കേ ഇന്ത്യയുടെ ശാസ്ത്രജ്ഞന്‍മാരുടെ സംഭാവനകളെ കുറിച്ച് പല വിദേശ ഗ്രന്ഥങ്ങളിലും സൂചനകളുണ്ട്. സംഗമ മാധവന്റെ സംഭാവനകളെകുറിച്ച് ഇന്ത്യയില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ വിദേശങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുവെന്നത് ഒരു യാഥാര്‍ഥ്യമാണ്. ഇത് പോലെയുള്ള പല ശാസ്ത്രജ്ഞന്‍മാരും ലോകത്തിന്റെ പലഭാഗത്തും ഉണ്ടായിരുന്നു എന്നതാണ് വസ്തുത. എന്നാല്‍ വിരലിലെണ്ണാവുന്ന ശാസ്ത്രജ്ഞന്മാര്‍ മാത്രമാണ് നമ്മുടെ ചരിത്രത്തില്‍ കാണപ്പെടുന്നത്. മറ്റുള്ളവരെല്ലാം ശ്രദ്ധിക്കപെടാതെ പോകുകയാണ് ഉണ്ടായിട്ടുള്ളത്. ഭാരതിയ ശാസ്ത്ര പാരമ്പര്യത്തേകുറിച്ച് സമഗ്രപഠനം നടത്തണം. പി.എച്ച്ഡിക്കുള്ള വലിയ സാധ്യതയായല്ല അതിനെ കാണേണ്ടതെന്നും മറിച്ച് നമ്മുടെ പൈതൃകസമ്പത്ത് അടുത്തറിയഞ്ഞ് അഭിമാനികളാകാനും വരുംതലമുറക്ക് കാലോചിതമായി കൈമാറ്റാനുള്ള ജീവിത ദൗത്യമായി അതിനെ സ്വീകരിക്കണമെന്നും അദ്ദേഹം യുവഗണിതവിദ്യാര്‍ത്ഥികളെ ഓര്‍മ്മിപ്പിച്ചു. ഇപ്പോഴത്തെ വിദ്യാഭ്യാസം പൈതൃക അറിവിനെ പരിചയപ്പെടുത്തില്ലെന്നു മാത്രമല്ല, പൈതൃക വിരോധികളാക്കുകയും ചെയ്യുന്നു. നമ്മുടെ സംസ്‌കൃത വാങ്മയം മത-ദാര്‍ശനിക വിഷയത്തോടൊപ്പം ശാസ്ത്രവും കൈകാര്യം ചെയ്യുന്നു. 17-ാം നൂറ്റാണ്ടില്‍ യൂറോപ്യന്‍ ഗണിതജ്ഞര്‍ ആരംഭിച്ച ഗണിതാപഗ്രഥനം 14-15 നൂറ്റാണ്ടുകളില്‍ കേരളത്തില്‍ ആരംഭിച്ചിരുന്നു. അതിനെ അംഗീകരിക്കാന്‍ പാശ്ചാത്യരുടെ അപ്രമാതിത്വബോധം അന്ന് അവരെ അനുവദിച്ചില്ല. ഇന്ന് അവര്‍ അംഗീകരിക്കാന്‍ തയ്യാറാണ്. എന്നാല്‍ അവര്‍ നല്‍കിയ വിദ്യാഭ്യാസ രീതിയുടെ പരിണിത ഫലമായി നമ്മുടെ ശാസത്ര കണ്ടുപിടുത്തങ്ങളെ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനും നമ്മള്‍ തയ്യാറല്ല. മാധവ ഗണിത കേന്ദ്രം പോലുള്ള സര്‍ക്കാര്‍ ഇതര സംരംഭങ്ങളെ അതുകൊണ്ട് തന്നെ എത്ര പ്രകീര്‍ത്തിച്ചാലും മതിയാവില്ലെന്നും അദ്ദേഹം പറഞ്ഞു. സംഗമഗ്രാമ മാധവ ഗണിതകേന്ദ്രം ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ മാധവ ഗണിതപുരസ്‌ക്കാരം മുംബൈ ഐഐടി പ്രഫസറും പ്രമുഖ ഭാരതിയ ശാസ്ത്ര പണ്ഡിതനമായ ഡോ.രാമസുബ്രഹ്മണ്യത്തിന് കേരള മത്സ്യ-സമുദ്ര ഗവേഷണ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.എ.രാമചന്ദ്രന്‍ സമര്‍പ്പിച്ചു. നമ്മുടെ വിദ്യാഭ്യാസത്തില്‍ മഹാന്മാരായ നമ്മുടെ പൂര്‍വ്വികരുടെ സംഭാവനകള്‍ പഠിപ്പിക്കുന്നില്ലെന്നു മാത്രമല്ല നമ്മുടെ പൈതൃകത്തെ മറക്കാനും മറയ്ക്കാനും ശ്രമം നടന്നുകൊണ്ടിരിക്കുന്നുവെന്ന് മാധവഗണിത പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് ഡോ.രാമസുബ്രഹ്മണ്യം പറഞ്ഞു. സംസ്ഥാന ഗണിതശാസ്ത്രമേളയില്‍ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. ഡോ. കൈലാസ് വിശ്വകര്‍മ്മ, ശ്രീനിവാസ രാമാനുജ എന്നിവര്‍ സംസാരിച്ചു. ഡോ.എന്‍.സി.ഇന്ദുചൂഡന്‍ അധ്യക്ഷത വഹിച്ചു. ഗണിത കേന്ദ്രം സെക്രട്ടറി എ.വിനോദ്, ജോബി ബാലകൃണന്‍, കെ.വിജയരാഘവന്‍, കെ.എസ്.സനൂപ്, ഇ.കെ.വിനോദ്, കെ.പി.ജാതവേദന്‍ നമ്പൂതിരിപാട്, ഇ.കെ.കേശവന്‍ എന്നിവര്‍ സംസാരിച്ചു. എ.എസ്.സതീശന്‍ സ്വാഗതവും ഷീലപുരുഷോത്തമന്‍ നന്ദിയും പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി നടത്തിയ ഭാരതീയ ക്വിസ്സ് മത്സരത്തില്‍ സമ്മാനര്‍ഹരായ ഗോകുല്‍ തേജസ് മേനോന്‍, അഭിനവ്, അഭിഷേക് പി.ടി എന്നിവര്‍ക്കുള്ള സമ്മാനങ്ങള്‍ ചാത്തപ്പിള്ളി പുരുഷോത്തമന്‍ വിതരണം ചെയ്തു.

Advertisement

ഉണ്ണിയേശുവിന്റെ പിറവിയാഘോഷം അനാഥരായ അമ്മമാര്‍ക്ക് സമര്‍പ്പിച്ച് ക്രൈസ്റ്റിലെ വിദ്യാര്‍ത്ഥിക്കൂട്ടായ്മ

ഇരിഞ്ഞാലക്കുട : ലോകമെങ്ങും ഉണ്ണിയേശുവിന്റെ പിറവിക്കായി കാത്തിരിക്കുമ്പോള്‍ അനാഥത്വത്തില്‍ നീറുന്ന അമ്മമനസ്സുകള്‍ക്ക് സാന്ത്വനമായി ക്രൈസ്റ്റ് കോളേജ് വിദ്യാര്‍ത്ഥിക്കൂട്ടായ്മ. കൊടകര ഇമ്മാനുവേല്‍ ദൈവകൃപ എന്ന സ്ഥാപനത്തില്‍ പരിപാലിക്കപ്പെടുന്ന മനസ്സിന്റെ താളംതെറ്റിയ അനാഥരായ 54 അമ്മമാര്‍ക്കൊപ്പം കേക്ക് മുറിച്ചും പാട്ടുപാടിയും ക്രിസ്തുമസ് ആഘോഷിച്ച് ക്രൈസ്റ്റ്‌കോളേജിലെ തവനീഷ് കൂട്ടായ്മ വീണ്ടും ആഘോഷങ്ങളില്‍ വ്യത്യസ്തത അവതരിപ്പിച്ചു.ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ നിന്നുമുള്ള തെരുവില്‍ അലഞ്ഞുനടഅമ്മമാരാണ് ഇത്തവണ ക്രൈസ്റ്റിലെ വിദ്യാര്‍ത്ഥികളുടെ സ്‌നേഹത്തിന്റെ ഊഷ്മളതയില്‍ മതിമറതന്ന്. ഏഴ് പേരൊഴികെ എല്ലാവരും അന്യസംസ്ഥാനത്തുനിന്നുള്ളവരാണ്. ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് ക്രൈസ്റ്റ് കോളേജ് മാനേജര്‍ ഫാ.ജേക്കബ് ഞെരിഞ്ഞാമ്പള്ളി, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് ഡോ.മാത്യു പോള്‍ ഊക്കന്‍,വൈസ് പ്രിന്‍സിപ്പല്‍ ഫാ.ജോളി ആന്‍ഡ്രൂസ്, സ്റ്റാഫ് കോര്‍ഡിനേറ്റര്‍ പ്രൊഫ.മൂവീഷ് മുരളി, സ്റ്റുഡന്റ് കോര്‍ഡിനേറ്റര്‍ സഫ്‌വ കെ.ജമാല്‍ എന്നിവര്‍ നേതൃത്വം നല്‍കി. അന്തേവാസികള്‍ക്ക് സമ്മാനമായി വസ്ത്രങ്ങള്‍നല്‍കിയാണ് വിദ്യാര്‍ത്ഥിക്കൂട്ടായ്മ ആഘോഷങ്ങള്‍ക്ക് നിറച്ചാര്‍ത്ത് നല്‍കിയത്. പലനാട്ടുകാരായ അമ്മമാര്‍ക്കുവേണ്ടി ക്രൈസ്റ്റിലെ 25 ഓളം വിദ്യാര്‍ത്ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. ആഘോഷങ്ങള്‍ക്കായി നീക്കിവച്ചിരുന്ന തങ്ങളുടെ സ്വകാര്യസമ്പാദ്യം അന്തേവാസികളായ അമ്മമാര്‍ക്ക് നല്‍കാനും വിദ്യാര്‍ത്ഥികള്‍ തയ്യാറായി.

Advertisement

ഉണ്ണീശോയ്ക്കുള്ള കത്തുകള്‍ സ്വീകരിക്കാനായി പോസ്റ്റാഫീസ് തുറന്നു

ഊരകം: ഉണ്ണീശോയ്ക്കുള്ള കത്തുകള്‍ സ്വീകരിക്കുന്നതിന് മാത്രമായി പോസ്റ്റാഫീസ് തുറന്നു. ഊരകം സെന്റ് ജോസഫ്‌സ് പള്ളിയില്‍ ക്രിസ്മസിനോടനുബന്ധിച്ച് തിരുബാലസഖ്യമാണ് വേറിട്ട ആഘോഷ പരിപാടി സംഘടിപ്പിച്ചത്. സ്വര്‍ഗത്തിലായിരിക്കുന്ന ഉണ്ണിയേശുവിനെ ഭൂമിയിലേക്ക് ക്ഷണിച്ചും ഭൂമിയിലെ ജീവജാലങ്ങള്‍ ഇന്നനുഭവിക്കുന്ന സന്തോഷങ്ങളും ദു:ഖങ്ങളും മനുഷ്യരുടെ ആധികളും വ്യാധികളും ഉണ്ണിയേശുവിനെ മുന്‍കൂട്ടി അറിയിച്ചുകൊണ്ടുമുള്ള മത്സരാടിസ്ഥാനത്തിലുള്ള കത്തുകള്‍ അയക്കുന്നതിനാണ് പോസ്റ്റാഫീസ് തുറന്നത്.ഒന്നാം ക്ലാസു മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള കുട്ടികളാണ് മത്സരത്തില്‍ പങ്കെടുത്തത്. വികാരി ഫാ.ഡോ.ബെഞ്ചമിന്‍ ചിറയത്ത് ഉദ്ഘാടനം ചെയ്തു. ആനിമേറ്റര്‍ സിസ്റ്റര്‍ ഐറിന്‍ മരിയ അധ്യക്ഷത വഹിച്ചു.

 

Advertisement

ഓഖിസഹായ നിധിയിലേക്ക് ഇരിങ്ങാലക്കുട രൂപത പത്ത് ലക്ഷം രൂപ കൈമാറി

ഇരിങ്ങാലക്കുട : ഓഖി ദുരിതബാധിതരെ സഹായിക്കുന്നതിനായി കെസിബിസിയുടെ നേതൃത്വത്തില്‍ സമാഹരിക്കുന്ന ദുരിതാശ്വാസ ഫണ്ടിലേക്ക് ഇരിങ്ങാലക്കുട രൂപത പത്ത് ലക്ഷം രൂപ നല്കി. ഇരിങ്ങാലക്കുട രൂപതയിലെ സ്ഥാപനങ്ങളില്‍ നിന്നും പള്ളികളില്‍ നിന്നും ഭവനങ്ങളില്‍ നിന്നുമായി സമാഹരിച്ച ഈ തുക ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍, രൂപത സോഷ്യല്‍ ആക്ഷന്‍ പ്രസിഡന്റ് മോണ്‍. ആന്റോ തച്ചിലിനു കൈമാറി. വിശ്വാസികളുടെ ത്യാഗത്തിന്റേയും സുമനസുകളുടെ നന്മയുടേയും പ്രകട ഭാവമാണ് വേദനിക്കുന്നവരോട് പക്ഷം ചേരാനുള്ള ഈ സന്മനസെന്ന് സഹകരിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് രൂപത മെത്രാന്‍ അറിയിച്ചു. ഇരിങ്ങാലക്കുട കത്തീഡ്രലില്‍ വച്ചു നടന്ന സമ്മേളനത്തില്‍ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍, കത്തീഡ്രല്‍ വികാരി ഫാ. ആന്റു ആലപ്പാടന്‍, ചാന്‍സലര്‍ ഫാ. നിവിന്‍ ആട്ടോക്കാരന്‍, രൂപത പ്രൊക്കുറേറ്റര്‍ ഫാ. വര്‍ഗീസ് അരിക്കാട്ട്, എ കെ സി സി പ്രസിഡന്റ് റിന്‍സന്‍ മണവാളവന്‍, സി എല്‍ സി പ്രസിഡന്റ് കെ സി വൈ എം ചെയര്‍മാന്‍ എഡ്വിന്‍ കുറ്റിക്കാടന്‍, ജീസസ് യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ ബിനോയ് സി പോള്‍, കത്തീഡ്രല്‍ കൈക്കാരന്മാര്‍, സോഷ്യല്‍ ആക്ഷന്‍ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

 

Advertisement

മണ്ഡലത്തിലെ ഏറ്റവും വലിയ ശീതീകരിച്ച അങ്കണവാടി നാടിന് സമര്‍പ്പിച്ചു.

വെള്ളാനി: വെള്ളാനിയില്‍ ഇനി ശീതീകരിച്ച അങ്കണവാടി. ഇരിങ്ങാലക്കുട മണ്ഡലത്തിലെ ഏറ്റവും വലിയ ശീതീകരിച്ച അങ്കണവാടി കേരള വ്യവസായ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.ഇരിങ്ങാലക്കുട ബ്‌ളോക്ക് പഞ്ചായത്ത് 2016-17 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തളിര് അങ്കണവാടിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.എം.എല്‍.എ. പ്രൊഫ.കെ.യു. അരുണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്.ബാബു, തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് അംഗം എന്‍.കെ. ഉദയപ്രകാശ് എന്നിവര്‍ മുഖ്യാതിഥികളായിരിന്നു.ചടങ്ങില്‍ അങ്കനവാടിയ്ക്കായി സ്ഥലം വിട്ട് നല്‍കിയ അമ്മിണി വേലായുധന്‍,നാരായണി കൊച്ചുരാമന്‍ എന്നിവരെ ആദരിച്ചു.ഇരിങ്ങാലക്കുട ബ്‌ളോക്ക് അസി.എഞ്ചിനീയര്‍ സന്തോഷ് എം.പി. റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇരിങ്ങാലക്കുട ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.എ.മനോജ്കുമാര്‍ സ്വാഗതവും ഇരിങ്ങാലക്കുട ബ്‌ളോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീചിത്ത് നന്ദിയും പറഞ്ഞു. തുടര്‍ന്ന് സലിലന്‍ വെള്ളാനി നയിക്കുന്ന നാടന്‍പാട്ടു മഹോത്സവവും, വിവിധ കലാപരിപാടികളും അരങ്ങേറി.

Advertisement

ഇരിങ്ങാലക്കുടയില്‍ എത്തുന്ന വനിതകള്‍ക്കായി ജില്ലാപഞ്ചായത്തിന്റെ ഷീ ലോഡ്ജ് ഒരുങ്ങുന്നു.

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയില്‍ എത്തുന്ന സ്ത്രികള്‍ക്കിനി തങ്ങാനായി സുരക്ഷിത ഇടം ഒരുങ്ങുന്നു.ജില്ലാപഞ്ചായത്തിന്റെ പുതിയ പദ്ധതിയില്‍ സ്ത്രി സുരക്ഷയ്ക്ക് നല്‍കുന്ന പ്രഥമപരിഗണയായണ് ഇരിങ്ങാലക്കുടയില്‍ ഷീലോഡ്ജ് നിര്‍മ്മിക്കുന്നത്.പുതിയ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ആയി തിരഞ്ഞെടുത്ത മേരി തോമസിന്റെ ആദ്യത്തേ പ്രഖ്യാപനങ്ങളില്‍ ഒന്നായാണ് ഇരിങ്ങാലക്കുടയില്‍ ഷീലോഡ്ജ് നിര്‍മ്മിക്കുന്നതായി അറിയിച്ചത്.ചരിത്രപ്രസിദ്ധമായ കൂടല്‍മാണിക്യം ക്ഷേത്രദര്‍ശനത്തിനും മറ്റുംമായി എത്തുന്ന നിരവധി സ്ത്രികളാണ് ഇരിങ്ങാലക്കുടയില്‍ തനിച്ച് തങ്ങാന്‍ ഇടമില്ലാതെ വിഷമിക്കുന്നത്.ബസ് സ്റ്റാന്റിന് വടക്കുഭാഗത്തായി ജില്ലാപഞ്ചായത്തിന് അനുവദിച്ച് കിട്ടിയ ഒരേക്കല്‍ സ്ഥലത്താണ് ഷീലോഡ്ജ് നിര്‍മ്മിക്കുന്നത്.മൂന്ന് നിലകളിലായി നിര്‍മ്മിക്കാന്‍ ഉദ്യേശിക്കുന്ന കെട്ടിടത്തില്‍ താഴത്തേ നിലയില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കുള്ള ഷോംപ്പിങ്ങ് ക്ലോംപ്ലസും,ഇപ്പോള്‍ അവിടെ പ്രവര്‍ത്തിക്കുന്ന ഫാഷന്‍ ടെക്‌നോളജി ഇന്‍സ്റ്റൂഷനും സ്ഥലം മാറ്റിവെയ്ക്കുന്നുണ്ട്.2,3 നിലകളിലായാണ് ഷീലോഡ്ജ് പ്രവര്‍ത്തിക്കുക.

Advertisement

ഭാരതീയ ദര്‍ശനങ്ങളിലെ സദാചര മൂല്യങ്ങള്‍ ഉള്‍കൊണ്ട് സാമൂഹികാരോഗ്യം വീണ്ടെടുക്കണം:സ്വാമിബ്രഹ്മസ്വരുപാനന്ദ

അരിപ്പാലം: ഭാരതീയ ദര്‍ശനങ്ങളില്‍ ഉള്‍കൊള്ളുന്ന സദാചര മൂല്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ തയ്യറാവണമെന്ന് അമരിപ്പാടം ഗുരു നാരായണ ശ്രമമഠാധിപതി സ്വാമി ബ്രഹ്മസ്വരൂപാനന്ദ ‘പണിക്കാട്ടില്‍ ദേവി ഭാഗവത നവാഹത്തോടനുബന്ധിച്ച് നടക്കുന്ന വിചാര സത്രത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സദാചാരം ആരോഗ്യം,ദുരാചാരം രോഗമെന്നും ആയുര്‍വേദം അനുശാസിക്കുന്നു അതുപോലെ ഭാഗവതയജ്ങ്ങളിലും വിചാര
സത്രങ്ങളിലും സദാചാര മൂല്യങ്ങള്‍ ചര്‍ച്ച ചെയ്ത് സമൂഹത്തിന് നഷ്ടമായി കൊണ്ടിരിക്കുന്ന ആരോഗ്യം വീണ്ടെടുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. വിചാരസത്രം പെരിങ്ങോട്ടുക്കര കാനാടി മഠാധിപതി വിഷ്ണു ഭാരതീയ സ്വാമികള്‍ നിര്‍വഹിച്ചു.വിചാര സത്രം ചെയര്‍മാന്‍ സുലേഷ് സുബ്രഹ്മുണ്യന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ കെ.പി.നന്ദനന്‍, കേശവന്‍തൈപറമ്പില്‍ കോ.ഓഡിനേറ്റര്‍ കെ.കെ.ബിനു എന്നിവര്‍ സംസാരിച്ചു.ദേവി ഭാഗവത നവാഹത്തിന് യഞ്ജാചാര്യന്‍ ഒ.വേണുഗോപാല്‍ കുന്നംകുളം, വടശ്ശേരിഹരി നമ്പൂതിരി, വസന്ത സുന്ദരന്‍ എന്നിവരും ക്ഷേത്ര ചടങ്ങുകള്‍ക്ക് മേല്‍ശാന്തി പടിയൂര്‍
വിനോദ്, വൈശാഖ് പണിക്കാട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

Advertisement

എന്‍.എസ് എസ്.സപ്തദിന ക്യാമ്പ് ആരംഭിച്ചു.

നടവരമ്പ് :ഗവ: മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് വെള്ളാങ്കല്ലൂര്‍ കുറ്റിപ്പുറം ഗവ: എല്‍പി സ്‌കൂളില്‍ ആരംഭിച്ചു. പ്രിന്‍സിപ്പാള്‍ എം.നാസറുദ്ദീന്‍.പതാക ഉയര്‍ത്തി വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി നക്കര ക്യാമ്പ് ഉദ്ഘാടനം ചെയ്തു.വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനില്‍കുമാര്‍ ആദ്ധ്യക്ഷത വഹിച്ചു.അദ്ധ്യാപിക സി.ബിഷക്കീല പദ്ധതി വിശദീകരണം നടത്തി.ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും പി.റ്റി.എ.പ്രസിഡന്റുമായ എം കെ മോഹനന്‍ മുഖ്യ പ്രഭാഷണം നടത്തി .ഗ്രാമ പഞ്ചായത്ത് അംഗം മിനി രാജന്‍. ഹെഡ്മിസ്ട്രസ് റാണി എം എസ്.,അദ്ധ്യാപിക പ്രീതി എം.കെ ,എന്‍ എസ് എസ് കോര്‍ഡിനേറ്റര്‍ റോഫി വിജെ ,എന്‍ എസ് എസ് ലീഡര്‍മാരായ മരിയന്‍ പോള്‍ ഗോകുല്‍ ഗോപി എന്നിവര്‍ സംസാരിച്ചു.

Advertisement

വിവാഹപൂര്‍വ കൗണ്‍സിലിംഗ് നടത്തി

ഇരിങ്ങാലക്കുട : എസ് എന്‍ ഡി പി മുകുന്ദപുരം യൂണിയന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വിവാഹപൂര്‍വ കൗണ്‍സിലിംഗ് കോഴ്‌സ് ഇരിങ്ങാലക്കുട ഡി വൈ എസ് പി ഫൈമസ് വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് സന്തോഷ് ചെറാകുളം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി കെ പ്രസന്നന്‍, വൈസ് പ്രസിഡന്റ് എം കെ സുബ്രമണ്യന്‍ , കൗണ്‍സിലര്‍ ടി ബി ശിവദാസന്‍, വനിതാ സംഘം നേതാക്കളായ മാലിനി പ്രേംകുമാര്‍, സുലഭ മനോജ്, രമാ പ്രതീപ് തുടങ്ങിയവര്‍ സംസാരിച്ചു. പായിപ്ര ധമനന്‍ ക്ളാസ്സുകള്‍ നയിച്ചു.

 

Advertisement

വര്‍ണ്ണാഭമായി മെഗാ ഹൈടെക്ക് ക്രിസ്തുമസ് കരോള്‍ മത്സരഘോഷയാത്ര

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രല്‍ പ്രൊഫഷണല്‍ സി. എല്‍. സി യുടെ ആഭിമുഖ്യത്തില്‍ സീനിയര്‍,ജൂനിയര്‍ സി.എല്‍.സി യുടെ സഹകരണത്തോടെ റൂബി ജൂബിലി വര്‍ഷത്തോടനുബന്ധിച്ച് നടത്തിയ പ്രൊഫഷണല്‍ മെഗാ ഹൈടെക്ക് ക്രിസ്തുമസ് കരോള്‍ മത്സരഘോഷയാത്ര വര്‍ണ്ണാഭമായി.ഇരിങ്ങാലക്കുട ടൗണ്‍ ഹാള്‍ പരിസരത്തു നിന്ന് ആരംഭിച്ച ഘോഷയാത്ര മെയിന്‍ റോഡ്, ഠാണ കൂടി കത്തീഡ്രല്‍ ദൈവാലയങ്കണത്തില്‍ എത്തി ചേര്‍ന്നു. തുടര്‍ന്ന് ഒരോ ടീമുകളുടെ ഡിസ്‌പ്ലേ ഉണ്ടായിരിന്നു. വിജയികള്‍ക്ക് ഒന്നാം സമ്മാനം 77,777 രൂപ ക്യാഷ് അവാര്‍ഡും, രണ്ടാം സമ്മാനം 55,555 രൂപ ക്യഷ് അവാര്‍ഡും,മുന്നാം സമ്മാനമായി 33,333 രൂപ ക്യാഷ് അവാര്‍ഡും, സമ്മാനിച്ചു. കൂടാതെ മത്സരത്തില്‍ പങ്കെടുത്ത സമ്മാനാര്‍ഹരല്ലാത്ത എല്ലാ ടീമുകള്‍ക്കും 20,000 രൂപ വീതം പ്രോത്സാഹന സമ്മാനവുമുണ്ടായിരിന്നു. മത്സരത്തില്‍ 10 ടീമുകളിലായി ഏകദേശം 1500ല്‍ പരം അംഗങ്ങള്‍ പങ്കെടുത്തു.ഘോഷയാത്രയുടെ ഉല്‍ഘാടനം ഇരിങ്ങാലക്കുട ഡി വൈ എസ് പി ഫേമസ് വര്‍ഗ്ഗീസ് നിര്‍വഹിച്ചു. യോഗത്തില്‍ കത്തീഡ്രല്‍ വികാരി റവ.ഡോ.ആന്റു ആലപ്പാടന്‍ അദ്ധ്യക്ഷത വഹിച്ചു. ഫാ.ലിജോ ബ്രഹ്മകുളം ആമുഖ പ്രസംഗവും, മാനേജിംഗ് ഡയറക്ടര്‍ അഡ്വ. എ.പി ജോര്‍ജ്ജ് മുഖ്യ സന്ദേശവും, പോള്‍ ഫ്രാന്‍സിസ്, മുനിസിപ്പല്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ. വി.സി.വര്‍ഗ്ഗീസ്, വാര്‍ഡ് മെമ്പര്‍ സോണിയ ഗിരി, സി.എല്‍.സി നാഷ്ണല്‍ കസല്‍ട്ടന്റ് ഷോബി കെ പോള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. യോഗത്തിന് പ്രൊഫഷണല്‍ സി. എല്‍. സി പ്രസിഡന്റ് ഒ.എസ്സ്.ടോമി സ്വാഗതവും, ജനറല്‍ കണ്‍വീനര്‍ ജോയ് പിജെ നന്ദിയും പറഞ്ഞു.
സമാപന സമ്മേളനത്തില്‍ ഇരിങ്ങാലക്കുട രൂപതാ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ പിതാവ് അനുഗ്രഹ പ്രഭാഷണം നടത്തി. യോഗത്തിന്റെ ഉല്‍ഘാടനവും സമ്മാനദാനവും ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍നിമ്യ ഷിജു നിര്‍വഹിച്ചു.

 

Advertisement

കരോള്‍ തുക വീട് നിര്‍മ്മിക്കാന്‍ നല്‍കി വിദ്യാര്‍ത്ഥികള്‍ മാതൃകയായി.

ഇരിങ്ങാലക്കുട ; കരോള്‍ നടത്തി കിട്ടിയ തുക പാവങ്ങള്‍ക്ക് വീട് നിര്‍മ്മിക്കന്‍ നല്‍കി വിദ്യാര്‍ത്ഥികള്‍ മാതൃകയാവുന്നു.ഇരിഞ്ഞാലക്കുട തെക്കേഅങ്ങാടിയിലെ ഒരു കൂട്ടം കൊച്ചുകുട്ടികളാണ് ഇത്തവണത്തേ ക്രിസ്മസിന് വേറിട്ട രീതിയില്‍ ക്രിസ്മസ് ആഘോഷിച്ചത്.പരിക്ഷാ കാലമായതിനാല്‍ ഇടവേളയില്‍ ലഭിച്ച ഏതാനും മണികൂറുകള്‍ മാത്രം ചിലവിട്ടാണ് വിദ്യാര്‍ത്ഥികള്‍ 100 ല്‍ പരം വീടുകളില്‍ കരോളുമായി കയറിയിറങ്ങിയത്.സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം വീടുകളില്‍ എത്തിച്ച കുട്ടികൂട്ടത്തിന് നല്ലസഹകരണമാണ് നാട്ടുക്കാരില്‍ നിന്നും ലഭിച്ചത്.കരോളിന് പിരിഞ്ഞ് കിട്ടിയ തുക മുഴുവനും ഇരിങ്ങാലക്കുട രൂപതയുടെ ബ്ലസ് എ ഹോം പദ്ധതിയിലേയ്ക്കായി ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ കൈവശം നല്‍കി വിദ്യാര്‍ത്ഥികള്‍ വേറിട്ട മാതൃകയായി.

Advertisement

തൃശ്ശൂര്‍ ജില്ലാ ജനകീയ ചെസ്സ് മത്സരത്തിന് ഇരിങ്ങാലക്കുടയില്‍ തുടക്കമായി

ഇരിങ്ങാലക്കുട : തൃശ്ശൂര്‍ ജില്ലാ ചെസ്സ് അസോസിയേഷനും ഇരിങ്ങാലക്കുട സ്‌പോര്‍ട്ട്‌സ് പ്രെമോഷന്‍ കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന ജോണ്‍സണ്‍ പള്ളിപ്പാട്ട് സ്മാരക ജനകീയ ചെസ്സ് മത്സരത്തിന് ഇരിങ്ങാലക്കുടയില്‍ തുടക്കമായി.തൃശ്ശൂര്‍ ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 150 ല്‍ പരം മത്സരാര്‍ത്ഥികളാണ് രണ്ട് ദിവസങ്ങളിലായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് എഞ്ചിനിയറിംങ്ങ് കോളേജില്‍ നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കുന്നത്.കാത്തലിക്ക് സെന്റര്‍ അഡ്മിന്‍സ്രേറ്റര്‍ ഫാ.ജോണ്‍ പാലിയേക്കര മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു.സ്വാഗതസംഘം ചെയര്‍മാന്‍ ജോസ് ജെ ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ തൃശ്ശൂര്‍ ചെസ് അസോസിയേഷന്‍ സെക്രട്ടറി എന്‍ വി ശശികുമാര്‍,കെ എന്‍ ബാലഗോപാല്‍,ലിസി ജോണ്‍സണ്‍,തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.കണ്‍വീനര്‍ പീറ്റര്‍ ജോസഫ് സ്വാഗതവും ട്രഷറര്‍ ദാവൂദ് ഇബ്രാഹിം നന്ദിയും പറഞ്ഞു.ഞായറാഴ്ച്ച ഉച്ചതിരഞ്ഞ് മത്സരങ്ങള്‍ സമാപിയ്ക്കും.

Advertisement

കളഞ്ഞ് കിട്ടിയ മൊബൈല്‍ ഫോണും രൂപയും തിരിച്ച് നല്‍കി വിദ്യാര്‍ത്ഥി മാതൃകയായി.

ആനന്ദപുരം : കളഞ്ഞ് കിട്ടിയ വിലകൂടിയ മൊബൈല്‍ ഫോണും 2000 രൂപയും ഉടമസ്ഥന് തിരിച്ച് നല്‍കി ആനന്ദപുരം ശ്രികൃഷ്ണ ഹൈസ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാര്‍ത്ഥി ഇര്‍ഫാന്‍ മാതൃകയായി.മുളങ്കുന്നത്തുകാവ് സ്വദേശി ഉഷയുടെ ഫോണു പണവും ആനന്ദപുരത്തുള്ള ബന്ധുവിനെ സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് നഷ്ടമായത്.കളഞ്ഞ് കിട്ടിയ ഉടന്‍ ഇര്‍ഫാന്‍ സ്‌കുളിലെ പ്രധാന അദ്ധ്യാപിക ജയശ്രിയുടെ കൈവശം ഇവ ഏല്‍പിക്കുകയായിരുന്നു.പിന്നീട് അദ്ധ്യാപകന്‍ ബിനു ജീക്കുട്ടിയുടെ നേതൃത്വത്തില്‍ ഉടമസ്ഥരെ തിരിച്ചറിഞ്ഞ് മൊബൈല്‍ ഫോണും രൂപയും തിരിച്ചേല്‍പ്പിക്കുകയായിരുന്നു.മാടായിക്കോണം സ്വദേശി ഷബീര്‍അലി റസിയ ദമ്പതികളുടെ രണ്ടുമക്കളില്‍ ഇളയവനാണ് ഇര്‍ഫാന്‍.പാമ്പ് പിടുത്തക്കാരനായ ഷബീര്‍ പാമ്പുകളെ പിടികൂടി ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന് നല്‍കി ലഭിക്കുന്ന വരുമാനത്തില്‍ നിന്ന് സ്‌കൂളിലെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരങ്ങള്‍ നല്‍കാറുണ്ട

Advertisement

സൈക്കിള്‍ വിതരണം ചെയ്തു.

കരുവന്നൂര്‍: ലയണ്‍സ് ക്ലബ്ബ് ഓഫ് ഇരിഞാലക്കുട ഡയമണ്ഡ്‌സും മണപ്പുറം ഫൗണ്ടേഷന്റേയുംസംയുക്താഭിമുഖ്യത്തില്‍ കരുവന്നൂര്‍ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളില്‍ നിര്‍ധനരായ വിദ്യാര്‍തിനികള്‍ക്കു സൈക്കിള്‍ വിതരണം ചെയ്തു. ലയണ്‍സ് ക്ലബ്ബ് ഓഫ് ഡയമണ്ട്‌സിന്റെ പ്രസിഡ്ണ്ട് ലയണ്‍ ജിത ബിനോയ് അധ്യക്ഷ ആയ യോഗത്തില്‍ എം ല്‍ എ കെ യു അരുണന്‍ മാസ്റ്റര്‍ സൈക്കിള്‍ വിതരണത്തോടെ പരിപാടി ഉല്‍ഘാടനം ചെയ്തു. സ്‌കൂള്‍ ഹെഡ്മിസ്‌റ്റ്രെസ് സിസ്റ്റര്‍ അമല ലയണ്‍സ് സെക്രട്ടറി ബെന്‍സി ഡേവിഡ് ,ട്ട്രഷറര്‍ വിമല മോഹനന്‍ , പി ആര്‍ ഒ സൗമ്യ നിഷ് , വിന്‍ഷ വിനു , ഷീബ ജൊസ് , സൗമ്യ സഗീത് , കെ എം അഷരഫ് തുടങ്ങിയവര്‍ സംസാരിച്ചു

 

Advertisement

സി.പി.ഐ. ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം ഡിസംബര്‍ 28,29,30 തിയ്യതികളില്‍

ഇരിങ്ങാലക്കുട : ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായുള്ള സി.പി.ഐ. ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം ഡിസംബര്‍ 28,29,30 തിയ്യതികളില്‍ ഇരിങ്ങാലക്കുട ടൗഹാളില്‍ നടക്കും. 28ന് മുന്‍മന്ത്രിയും, സാമൂഹ്യ പരിഷ്‌കര്‍ത്താവുമായ പി.കെ.ചാത്തന്‍മാസ്റ്ററുടെ സ്മൃതിമണ്ഡപത്തില്‍ നിന്നും കെ.സി.ഗംഗാധരന്‍മാസ്റ്റര്‍ നേതൃത്വം നല്‍കുന്ന പതാകജാഥ മുതിര്‍ന്ന സി.പി.ഐ. നേതാവ് വി.ആര്‍.കൃഷ്ണന്‍കുട്ടിയും, തൃശ്ശൂര്‍ ജില്ലാ കൗസിലിന്റെ പ്രഥമ പ്രസിഡന്റ് വി.വി.രാമന്റെ സ്മൃതിമണ്ഡപത്തില്‍ നിന്നും എന്‍.കെ.ഉദയപ്രകാശ് നേതൃത്വം നല്‍കുന്ന ബാനര്‍ ജാഥ മുന്‍ മണ്ഡലം സെക്രട്ടറി ഇ.കെ.രാജനും, കുട്ടംകുളം സമരനായിക പി.സി.കുറുമ്പയുടെ സ്മൃതിമണ്ഡപത്തില്‍നിന്നും എം.ബി.ലത്തീഫ് നേതൃത്വം നല്‍കുന്ന കൊടിമര ജാഥ സി.പി.ഐ.നേതാവ് എന്‍.ആര്‍.കൊച്ചനും ഉദ്ഘാടനം ചെയ്യും.ജാഥകള്‍ വൈകീട്ട് 4 ന് ഠാണാവിലെ പൂതംകുളം മൈതാനിയില്‍ സമാപിക്കും. തുടര്‍ന്ന് റെഡ് വളണ്ടിയര്‍ പരേഡും വനിതാമാര്‍ച്ചും ആരംഭിക്കും. തുടര്‍ന്ന് ടൗണ്‍ഹാള്‍ അങ്കണത്തില്‍ സി.പി.ഐ.നേതാവ് എം.കെ.കോരന്‍മാസ്റ്റര്‍ പതാക ഉയര്‍ത്തിയതിനുശേഷം ഫാസിസ്റ്റ് വിരുദ്ധ സംഗമം സി.പി.ഐ. സംസ്ഥാന എക്സി.അംഗം പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി ഇ.എം.സതീശന്‍ മുഖ്യപ്രഭാഷണം നടത്തും. വിവിധ കലാപരിപാടികളും അരങ്ങേറും. 29, 30 തിയ്യതികളിലാണ് പ്രതിനിധിസമ്മേളനം. 29ന് കാലത്ത് 10 ന് സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി കെ.പ്രകാശ് ബാബു പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. വിവിധ ലോക്കല്‍ കമ്മിറ്റികളില്‍ നിന്നും പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട 200 ഓളം പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. പി. മണി, എന്‍.കെ. ഉദയപ്രകാശ്, എം.ബി.ലത്തീഫ്, എം.സി. രമണന്‍, കെ.എസ്.പ്രസാദ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

 

Advertisement

കെ. കരുണാകരനെ അനുസ്മരിച്ചു

ഇരിങ്ങാലക്കുട മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലീഡര്‍ കെ. കരുണാകരന്റെ 7- ാം ചരമവാര്‍ഷിക ദിനത്തില്‍ രാജീവ് ഗാന്ധി മന്ദിരത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോയുടെ അദ്ധ്യക്ഷതയില്‍ നടത്തി. കെപിസി സി ജനറല്‍ സെക്രട്ടറി എം. പി. ജാക്‌സണ്‍ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. ഡിസിസി സെക്രട്ടറി സോണിയഗിരി, എല്‍.ഡി ആന്റോ, അബ്ദുള്‍ ബഷീര്‍, വിജയന്‍ ഇളയേടത്തു, കെ.എം ധര്‍മരാജ്, എം.ആര്‍ ഷാജു , satheesh പുളിയത്ത്, അഡ്വ.പി.ജെ. തോമസ്, അഡ്വ. സുനില്‍ കോലുകുളങ്ങര, എന്‍ ജെ ജോയ്, എം എസ് ദാസ് , നിധിന്‍ ജോണ്‍, എസി സുജീഷ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

 

Advertisement

സോപാനവും കട്ടിളയും പിച്ചളപൊതിഞ്ഞ് സമര്‍പ്പിച്ചു

മുരിയാട്: എസ്.എന്‍.ഡി.പി. കിഴക്കുംമുറി ശാഖായോഗം കുന്നതൃക്കോവ് മഹാദേവക്ഷേത്രത്തല്‍ കട്ടിളയും സോപാനവും പിച്ചള പൊതിഞ്ഞുസമര്‍പ്പിച്ചു. ഇതിന്റെ സമര്‍പ്പണം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം ഉദ്ഘാടനം ചെയ്തു. മുരിയാട് മേഖല ചെയര്‍മാന്‍ ശിവരാമന്‍ ഞാറ്റുവെട്ടി അധ്യക്ഷനായിരുന്നു. യൂണിയന്‍ സെക്രട്ടറി പി.കെ പ്രസന്നന്‍ മുഖ്യപ്രഭാണം നടത്തി. വിനോദ് കെ.ജി, പരമേശ്വരന്‍ അമ്പാടത്ത് എന്നിവര്‍ പ്രസംഗിച്ചു. മേഖല ചെയര്‍മാന്‍ ശില്‍പ്പി ആര്‍. മുരുകന്‍, എം. പെരുമാള്‍ മധുരൈ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ശാസ്തക്ഷേത്രത്തിന്റെ കട്ടിളയും സോപാനവും വാത്യാട്ടില്‍ ശിവരാമനും ദയാനന്ദനും ചേര്‍ന്ന് സമ്മാനിച്ചു.

Advertisement

കാര്‍ മതിലില്‍ ഇടിച്ച് മറിഞ്ഞു ; ഓടിച്ചിരുന്ന ആള്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു

അവിട്ടത്തൂര്‍: പുല്ലൂര്‍ – അവിട്ടത്തൂര്‍ റോഡില്‍ മാവിന്‍ ചുവടിനു സമീപം കാര്‍ മതിലില്‍ ഇടിച്ച് മറിഞ്ഞു. കൊറ്റനെല്ലൂര്‍ സ്വദേശി കിഴക്കനൂടന്‍ വറീതിന്റെ മകന്‍ ഡയസ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. വ്യാഴാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. വീട്ടില്‍ വന്ന അതിഥിയെ പുല്ലൂരില്‍ ഇറക്കി തിരിച്ച് വരുന്ന വഴിയാണ് അപകടം സംഭവിച്ചത്. വേഗതയില്‍ വന്ന വാഹനം വളവില്‍ വെച്ച് മതിലില്‍ ഇടിച്ച് മറിയുകയായിരുന്നു.

Advertisement

ജീവകാരുണ്യ പ്രവര്‍ത്തന ഫണ്ട് സമാഹരണ പ്രൊഫഷ്ണല്‍ മെഗാ നാടക മത്സരമേള സംഘടിപ്പിക്കുന്നു.

ഇരിങ്ങാലക്കുട : സെന്റ് ജോസഫ്‌സ് ചര്‍ച്ച് തുറവന്‍കുന്ന് കത്തോലിക്ക കോഗ്രസ്സിന്റെ  നേതൃത്വത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തന ഫണ്ട് സമാഹരണ പ്രൊഫഷ്ണല്‍ മെഗാ നാടക മത്സരമേള സംഘടിപ്പിക്കുന്നു. 2017 ഡിസംബ ര്‍ 26  മുതല്‍ 2018  ജനുവരി 1 വരെ വൈകീട്ട് 6ന് തുറവന്‍കുന്ന് സ്‌നേഹതീരം പാരിഷ്  ഹാളില്‍ നടത്തുന്ന പരിപാടിയില്‍ കലാ സാംസ്‌കാരിക രാഷ്ട്രീയ സാഹിത്യ നാടക സിനിമാ രംഗത്തെ പ്രശസ്തര്‍ പങ്കെടുക്കുന്നു. 26 ന് ചൊവ്വാഴ്ച മാര്‍ പോളി കണ്ണൂക്കാടന്‍ പിതാവ്  നാടക മത്സരത്തിന്റെ  ഉദ്ഘാടന നിര്‍വ്വഹിക്കുന്നു. അന്നേ ദിവസം ചേര്‍ത്തല മുട്ടം ഗലീലിയ തിയ്യറ്റേഴ്‌സിന്റെ  ഇക്തസ് എ ബൈബിള്‍ ഡ്രാമ സ്‌കോപ്പ് നാടകം ഉണ്ടായിരിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ചാലക്കുടി യവനിക  അവതരിപ്പിക്കുന്ന അരങ്ങ് ഉണരും നേരം,  കൊച്ചിന്‍  പുലരിയുടെ ഇടവേളക്കുശേഷം, ആലപ്പുഴ പ്രാര്‍ത്ഥന കമ്മ്യൂണിക്കേഷന്റെ മയില്‍ വാഹനം മോട്ടോര്‍ ൈഡ്രവിങ്ങ് സ്‌കൂള്‍, കായംകുളം സപര്യയുടെ വാരാംഗന, കോഴിക്കോട് രംഗമിത്രയുടെ  ഭാര്യാസമേതം  തുടങ്ങിയ അഞ്ചു  നാടകങ്ങളുടെ മത്സരവും  നടക്കും.1ന് തിങ്കളാഴ്ച  അവാര്‍ഡ് ദാനവും  തുടര്‍ന്ന് പ്രശസ്ത  പിന്നണി ഗായകര്‍ അണിനിരക്കുന്ന ഗാനസന്ധ്യയും  ഉണ്ടായിരിക്കുതാണ്. പത്രസമ്മേളനത്തില്‍ വികാരി  ഫാ.ഡേവിസ് കിഴക്കുംതല, പ്രസിഡണ്ട്  ജോസഫ്  അക്കരക്കാരന്‍,  സെക്രട്ടറി  വിന്‍സന്റ്  കരിപ്പായി,  ട്രഷറര്‍  ജോസ് മാപ്രാണത്തുക്കാരന്‍, ജനറല്‍ കണ്‍വീനര്‍ ബെന്നി വിന്‍സന്റ്, ജോയിന്റ് ജനറല്‍ കണ്‍വീനര്‍ ഔസേപ്പ് ചില്ലായി എന്നിവര്‍ പങ്കെടുത്തു.

Advertisement

പൂമംഗലം പഞ്ചായത്തുകാര്‍ക്ക് തണലായി ആര്‍ദ്രം പദ്ധതി പൂര്‍ത്തിയായി

പൂമംഗലം: പൂമംഗലം പഞ്ചായത്തിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങള്‍ ചികിത്സയ്ക്കു വേണ്ടി ആശ്രയിക്കുന്ന പൂമംഗലം ഗ്രാമപഞ്ചായത്ത്- പ്രാഥമികാരോഗ്യ കേന്ദ്രം സംസ്ഥാന സര്‍ക്കാര്‍ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പണി പൂര്‍ത്തിയാക്കി. പാലിയേറ്റീവ് സെന്ററിന്റെയും 12 കിലോ വാട്ട് ശേഷിയുള്ള സോളാര്‍ പാനലിന്റെയും ഉദ്ഘാടനം 2017 ഡിസംബര്‍ 24 ഞായറാഴ്ച രാവിലെ 9.30ന് വ്യവസായ- കായിക- യുവജന ക്ഷേമ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ നിര്‍വ്വഹിക്കും.  ഇരിങ്ങാലക്കുട എം.എല്‍.എ പ്രൊഫ. കെ.യു. അരുണന്‍ അധ്യക്ഷത വഹിക്കും. സര്‍ക്കാരിന്റെയും, എം.എല്‍.എ.യുടെയും സാമ്പത്തിക സഹായത്തോടെയും ലോകബാങ്കിന്റെ അധിക ധനസഹായവും വിനിയോഗിച്ചാണ് പണി പൂര്‍ത്തീകരിച്ചത്. ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി.എസ്. ഹരി റിപ്പോര്‍ട്ടും, ജില്ലാ മെഡിക്കല്‍ ഓഫീസര്‍  ഡോ.സുഖിത കെ. ആര്‍ദ്രം റിപ്പോര്‍ട്ടും അവതരിപ്പിക്കും. പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും സംഘാടക സമിതി ചെയര്‍പേഴ്സണും ആയ വര്‍ഷ രാജേഷ് സ്വാഗതവും സ്വാഗതം ആശംസിക്കും.

Advertisement
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe