ഉണ്ണീശോയ്ക്കുള്ള കത്തുകള്‍ സ്വീകരിക്കാനായി പോസ്റ്റാഫീസ് തുറന്നു

555
Advertisement

ഊരകം: ഉണ്ണീശോയ്ക്കുള്ള കത്തുകള്‍ സ്വീകരിക്കുന്നതിന് മാത്രമായി പോസ്റ്റാഫീസ് തുറന്നു. ഊരകം സെന്റ് ജോസഫ്‌സ് പള്ളിയില്‍ ക്രിസ്മസിനോടനുബന്ധിച്ച് തിരുബാലസഖ്യമാണ് വേറിട്ട ആഘോഷ പരിപാടി സംഘടിപ്പിച്ചത്. സ്വര്‍ഗത്തിലായിരിക്കുന്ന ഉണ്ണിയേശുവിനെ ഭൂമിയിലേക്ക് ക്ഷണിച്ചും ഭൂമിയിലെ ജീവജാലങ്ങള്‍ ഇന്നനുഭവിക്കുന്ന സന്തോഷങ്ങളും ദു:ഖങ്ങളും മനുഷ്യരുടെ ആധികളും വ്യാധികളും ഉണ്ണിയേശുവിനെ മുന്‍കൂട്ടി അറിയിച്ചുകൊണ്ടുമുള്ള മത്സരാടിസ്ഥാനത്തിലുള്ള കത്തുകള്‍ അയക്കുന്നതിനാണ് പോസ്റ്റാഫീസ് തുറന്നത്.ഒന്നാം ക്ലാസു മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള കുട്ടികളാണ് മത്സരത്തില്‍ പങ്കെടുത്തത്. വികാരി ഫാ.ഡോ.ബെഞ്ചമിന്‍ ചിറയത്ത് ഉദ്ഘാടനം ചെയ്തു. ആനിമേറ്റര്‍ സിസ്റ്റര്‍ ഐറിന്‍ മരിയ അധ്യക്ഷത വഹിച്ചു.

 

Advertisement