സി.ആര്‍ കേശവന്‍ വൈദ്യര്‍ ഗുരുജയന്തി പുരസ്‌കാരം 2019 ഡോ. കെ.ജെ. യേശുദാസിന്

26
Advertisement

ഇരിങ്ങാലക്കുട: ശ്രീനാരായണ സന്ദേശം പ്രചരിപ്പിക്കുന്നതിനും ആദര്‍ശങ്ങള്‍ സാമൂഹികപരിവര്‍ത്തനത്തിനു പ്രയുക്തമാകും വിധം സ്വാംശീകരിച്ച് പ്രവര്‍ത്തിക്കുന്നതിനും വേണ്ടി എസ്.എന്‍.ചന്ദ്രിക എഡ്യൂക്കേഷണല്‍ ട്രസ്റ്റ് സ്ഥാപിച്ചിട്ടുള്ള സി.ആര്‍.കേശവന്‍ വൈദ്യര്‍ ഗുരുജയന്തി പുരസ്‌കാരം 2019 പദ്മവിഭൂഷണ്‍ ഡോ. കെ.ജെ. യേശുദാസിന് നല്‍കുവാന്‍ തീരുമാനിച്ചിരിക്കുന്നു. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 2019 ഡിസംബര്‍ 2 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് ശ്രീനാരായണ ധര്‍മ്മസംഘം പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയാണ് പുരസ്‌കാരസമര്പണം നിര്‍വ്വഹിക്കുന്നത്. എസ്.എന്‍.ചന്ദ്രിക എഡ്യൂക്കേഷണല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. സി.കെ.രവി അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ പ്രൊഫ. എം.കെ.സാനു, മുന്‍ അംബാസഡറും കേരളം ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷനുമായ ടി.പി.ശ്രീനിവാസന്‍, മുന്‍ എം.പി.ഇന്നസെന്റ്, പ്രൊഫ. കെ.യു.അരുണന്‍, നിമ്യ ഷിജു , സന്തോഷ് ചെറാക്കുളം തുടങ്ങിയവര്‍ തദവസരത്തില്‍ പങ്കെടുക്കുമെന്ന് . എസ്.എന്‍.ചന്ദ്രിക എഡ്യൂക്കേഷണല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. സി.കെ.രവി പത്ര സമ്മേളനത്തില്‍ അറിയിച്ചു.

Advertisement