കരോള്‍ തുക വീട് നിര്‍മ്മിക്കാന്‍ നല്‍കി വിദ്യാര്‍ത്ഥികള്‍ മാതൃകയായി.

1615

ഇരിങ്ങാലക്കുട ; കരോള്‍ നടത്തി കിട്ടിയ തുക പാവങ്ങള്‍ക്ക് വീട് നിര്‍മ്മിക്കന്‍ നല്‍കി വിദ്യാര്‍ത്ഥികള്‍ മാതൃകയാവുന്നു.ഇരിഞ്ഞാലക്കുട തെക്കേഅങ്ങാടിയിലെ ഒരു കൂട്ടം കൊച്ചുകുട്ടികളാണ് ഇത്തവണത്തേ ക്രിസ്മസിന് വേറിട്ട രീതിയില്‍ ക്രിസ്മസ് ആഘോഷിച്ചത്.പരിക്ഷാ കാലമായതിനാല്‍ ഇടവേളയില്‍ ലഭിച്ച ഏതാനും മണികൂറുകള്‍ മാത്രം ചിലവിട്ടാണ് വിദ്യാര്‍ത്ഥികള്‍ 100 ല്‍ പരം വീടുകളില്‍ കരോളുമായി കയറിയിറങ്ങിയത്.സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം വീടുകളില്‍ എത്തിച്ച കുട്ടികൂട്ടത്തിന് നല്ലസഹകരണമാണ് നാട്ടുക്കാരില്‍ നിന്നും ലഭിച്ചത്.കരോളിന് പിരിഞ്ഞ് കിട്ടിയ തുക മുഴുവനും ഇരിങ്ങാലക്കുട രൂപതയുടെ ബ്ലസ് എ ഹോം പദ്ധതിയിലേയ്ക്കായി ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ കൈവശം നല്‍കി വിദ്യാര്‍ത്ഥികള്‍ വേറിട്ട മാതൃകയായി.

Advertisement