ഉണ്ണിയേശുവിന്റെ പിറവിയാഘോഷം അനാഥരായ അമ്മമാര്‍ക്ക് സമര്‍പ്പിച്ച് ക്രൈസ്റ്റിലെ വിദ്യാര്‍ത്ഥിക്കൂട്ടായ്മ

408
Advertisement

ഇരിഞ്ഞാലക്കുട : ലോകമെങ്ങും ഉണ്ണിയേശുവിന്റെ പിറവിക്കായി കാത്തിരിക്കുമ്പോള്‍ അനാഥത്വത്തില്‍ നീറുന്ന അമ്മമനസ്സുകള്‍ക്ക് സാന്ത്വനമായി ക്രൈസ്റ്റ് കോളേജ് വിദ്യാര്‍ത്ഥിക്കൂട്ടായ്മ. കൊടകര ഇമ്മാനുവേല്‍ ദൈവകൃപ എന്ന സ്ഥാപനത്തില്‍ പരിപാലിക്കപ്പെടുന്ന മനസ്സിന്റെ താളംതെറ്റിയ അനാഥരായ 54 അമ്മമാര്‍ക്കൊപ്പം കേക്ക് മുറിച്ചും പാട്ടുപാടിയും ക്രിസ്തുമസ് ആഘോഷിച്ച് ക്രൈസ്റ്റ്‌കോളേജിലെ തവനീഷ് കൂട്ടായ്മ വീണ്ടും ആഘോഷങ്ങളില്‍ വ്യത്യസ്തത അവതരിപ്പിച്ചു.ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ നിന്നുമുള്ള തെരുവില്‍ അലഞ്ഞുനടഅമ്മമാരാണ് ഇത്തവണ ക്രൈസ്റ്റിലെ വിദ്യാര്‍ത്ഥികളുടെ സ്‌നേഹത്തിന്റെ ഊഷ്മളതയില്‍ മതിമറതന്ന്. ഏഴ് പേരൊഴികെ എല്ലാവരും അന്യസംസ്ഥാനത്തുനിന്നുള്ളവരാണ്. ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് ക്രൈസ്റ്റ് കോളേജ് മാനേജര്‍ ഫാ.ജേക്കബ് ഞെരിഞ്ഞാമ്പള്ളി, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് ഡോ.മാത്യു പോള്‍ ഊക്കന്‍,വൈസ് പ്രിന്‍സിപ്പല്‍ ഫാ.ജോളി ആന്‍ഡ്രൂസ്, സ്റ്റാഫ് കോര്‍ഡിനേറ്റര്‍ പ്രൊഫ.മൂവീഷ് മുരളി, സ്റ്റുഡന്റ് കോര്‍ഡിനേറ്റര്‍ സഫ്‌വ കെ.ജമാല്‍ എന്നിവര്‍ നേതൃത്വം നല്‍കി. അന്തേവാസികള്‍ക്ക് സമ്മാനമായി വസ്ത്രങ്ങള്‍നല്‍കിയാണ് വിദ്യാര്‍ത്ഥിക്കൂട്ടായ്മ ആഘോഷങ്ങള്‍ക്ക് നിറച്ചാര്‍ത്ത് നല്‍കിയത്. പലനാട്ടുകാരായ അമ്മമാര്‍ക്കുവേണ്ടി ക്രൈസ്റ്റിലെ 25 ഓളം വിദ്യാര്‍ത്ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. ആഘോഷങ്ങള്‍ക്കായി നീക്കിവച്ചിരുന്ന തങ്ങളുടെ സ്വകാര്യസമ്പാദ്യം അന്തേവാസികളായ അമ്മമാര്‍ക്ക് നല്‍കാനും വിദ്യാര്‍ത്ഥികള്‍ തയ്യാറായി.

Advertisement