തൃശ്ശൂര്‍ ജില്ലാ ജനകീയ ചെസ്സ് മത്സരത്തിന് ഇരിങ്ങാലക്കുടയില്‍ തുടക്കമായി

499
Advertisement

ഇരിങ്ങാലക്കുട : തൃശ്ശൂര്‍ ജില്ലാ ചെസ്സ് അസോസിയേഷനും ഇരിങ്ങാലക്കുട സ്‌പോര്‍ട്ട്‌സ് പ്രെമോഷന്‍ കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന ജോണ്‍സണ്‍ പള്ളിപ്പാട്ട് സ്മാരക ജനകീയ ചെസ്സ് മത്സരത്തിന് ഇരിങ്ങാലക്കുടയില്‍ തുടക്കമായി.തൃശ്ശൂര്‍ ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 150 ല്‍ പരം മത്സരാര്‍ത്ഥികളാണ് രണ്ട് ദിവസങ്ങളിലായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് എഞ്ചിനിയറിംങ്ങ് കോളേജില്‍ നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കുന്നത്.കാത്തലിക്ക് സെന്റര്‍ അഡ്മിന്‍സ്രേറ്റര്‍ ഫാ.ജോണ്‍ പാലിയേക്കര മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു.സ്വാഗതസംഘം ചെയര്‍മാന്‍ ജോസ് ജെ ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ തൃശ്ശൂര്‍ ചെസ് അസോസിയേഷന്‍ സെക്രട്ടറി എന്‍ വി ശശികുമാര്‍,കെ എന്‍ ബാലഗോപാല്‍,ലിസി ജോണ്‍സണ്‍,തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.കണ്‍വീനര്‍ പീറ്റര്‍ ജോസഫ് സ്വാഗതവും ട്രഷറര്‍ ദാവൂദ് ഇബ്രാഹിം നന്ദിയും പറഞ്ഞു.ഞായറാഴ്ച്ച ഉച്ചതിരഞ്ഞ് മത്സരങ്ങള്‍ സമാപിയ്ക്കും.

Advertisement