28.9 C
Irinjālakuda
Friday, January 10, 2025
Home Blog Page 649

നൂറ്റാണ്ടുകള്‍ക്ക് ശേഷം കൂടല്‍മാണിക്യം കൂത്തമ്പലത്തില്‍ ശ്രീരാമ പട്ടാഭിഷേകം കൂടിയാട്ടത്തിന് തുടക്കമായി

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം കൂത്തമ്പലത്തില്‍ ശ്രീരാമ പട്ടാഭിഷേകം കൂടിയാട്ടത്തിന് തുടക്കമായി. ഈ നൂറ്റാണ്ടില്‍ ആദ്യമായിട്ടാണ് കൂടല്‍മാണിക്യം ക്ഷേത്രം കൂത്തമ്പലത്തില്‍ ഭാസന്റെ അഭിഷേക നാടകത്തിലെ അവസാന അങ്കമായ ശ്രീരാമ പട്ടാഭിഷേകം കൂടിയാട്ടമായി അവതരിപ്പിക്കുന്നത്. ബുധനാഴ്ച രാത്രി അമ്മന്നൂര്‍ മാധവ് ചാക്യാര്‍ അഭിഷേകാങ്കം ഒന്നാം ദിവസത്തില്‍ ശ്രീരാമന്റെ പുറപ്പാട് അവതരിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് 6.30ന് ശ്രീരാമന്റെ നിര്‍വ്വഹണം നടക്കും. അമ്മന്നൂര്‍ രജനിഷ് ചാക്യാരാണ് നിര്‍വ്വഹണം നടത്തുക. നിര്‍വ്വഹണത്തിന്റെ സാങ്കേതിക രൂപങ്ങളായ അനുക്രമം, സംക്ഷേപം, ശ്ലോകാര്‍ത്ഥവതരണം എന്നി രൂപങ്ങളില്‍ കൂടിയാണ് അഭിനയം നടത്തുക. രാവണനൊഴികെ ബാക്കിയെല്ലാവരും യുദ്ധത്തില്‍ മരിച്ചതിനെ തുടര്‍ന്ന് മണ്ഡോദരിയോട് അഭിപ്രായം ചോദിക്കുന്നു. ശ്രീരാമനോടുള്ള യുദ്ധമാണ് ശ്രേയസ്‌കരമെന്ന് നിര്‍ദ്ദേശം കിട്ടിയതോടെ രാവണന്‍ രണ്ടാമതും യുദ്ധത്തിന് പോകുന്നതുമാണ് അഭിനയിച്ച് കാണിക്കുക.

 

Advertisement

ആനയ്ക്കല്‍ ധന്വന്തരി ക്ഷേത്രത്തിലെ പത്താമുദയ പത്താമുദയ ഉത്സവം സമാപിച്ചു

കോണത്തുകുന്ന്: താണിയത്തുകുന്ന് ആനയ്ക്കല്‍ ധന്വന്തരി ക്ഷേത്രത്തിലെ പത്താമുദയ ഉത്സവം സമാപിച്ചു. ഉത്സവത്തിന്റെ ഭാഗമായി കാവടിയാട്ടവും പ്രത്യേക ശിങ്കാരിമേളവും ഉണ്ടായിരുന്നു. വിശേഷാല്‍ പൂജകള്‍, നവകം, പഞ്ചഗവ്യം, അഭിഷേകം, നാഗപൂജ, നാഗസ്വരം, വര്‍ണ്ണമഴ, നാടകം എന്നിവയും നടന്നു. നാഗപൂജക്ക് ക്ഷേത്രം തന്ത്രി നകരമണ്ണ് ത്രിവിക്രമന്‍ നമ്പൂതിരിപ്പാട് കാര്‍മികത്വം വഹിച്ചു.

Advertisement

മികച്ച പഞ്ചായത്ത് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഹരി ഇരിങ്ങാലക്കുടയ്ക്ക് ആദരം

അരിപ്പാലം : മൂന്ന് തവണ മികച്ച ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌ക്കാരവും രണ്ട് തവണ സദ്‌സേവന പുരസ്‌ക്കാരവും നേടിയ പൂമംഗലം ഗ്രാമപഞ്ചയത്ത് സെക്രട്ടറി ഹരി ഇരിങ്ങാലക്കുടയെ പഞ്ചായത്ത് ഭരണസമിതിയും സ്റ്റാറും ചേര്‍ന്ന് ആദരിച്ചു.വ്യവസായ-യുവജനക്ഷേമ വകുപ്പ് മന്ത്രി എ സി മെയ്തീന്‍ പൊന്നാട അണിയിച്ച് കീര്‍ത്തിഫലകം സമ്മാനിച്ചു.പഞ്ചായത്ത് പ്രസിഡന്റ് വര്‍ഷ രാജേഷ് അദ്ധ്യക്ഷനായിരുന്നു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി നക്കര,ജീല്ലാപഞ്ചായത്തംഗം ടി ജി ശങ്കരനാരയാണന്‍,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ ആര്‍ വിനോദ്,സ്റ്റന്റംങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ മിനി ശിവദാസ്,കവിത സുരേഷ്,ഈനാശു പല്ലിശ്ശേരി എന്നിവര്‍ സംസാരിച്ചു.പഞ്ചായത്ത് സെക്രട്ടറിയായി ആറ് വര്‍ഷത്തേ സേവനം പൂര്‍ത്തികരിച്ചിരിക്കുകയാണ് ഹരി.

Advertisement

ദേവീ ആരാധനയിലൂടെ സ്ത്രീശക്തി തിരിച്ചറിയുക: ആര്‍.രാമാനന്ദ്

അരിപ്പാലം: ദേവീ ആരാധനയിലൂടെ സ്ത്രീകളില്‍ കൂടി കൊള്ളുന്ന ശക്തിവിശേഷത്തെ തിരിച്ചറിയുകയും, പുരുഷന്‍ ശിവ സങ്കല്പമാണെന്ന് തിരിച്ചറിയണമെന്ന് ജെ.എന്‍.യു.ഗവേഷകന്‍ ആര്‍.രാമാനന്ദ്. പണിക്കാട്ടില്‍ ശ്രീ ഭുവനേശ്വരി ക്ഷേത്രത്തിലെ ശ്രീമദ് ദേവി ഭാഗവത മഹാ യജ്ഞത്തോടനുബന്ധിച്ച് നടക്കുന്ന വിചാര സത്രത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്ത്രീ ശാക്തീകരണമെന്നത് സ്ത്രീകളില്‍ കുടികൊള്ളുന്ന ശക്തിയെ തിരിച്ചറിയിപ്പിക്കുകയും അവളെ അംഗീകരിക്കുകയുമാണ് വേണ്ടത് സ്ത്രീയെന്നത് ശക്തി സ്വരൂപം തന്നെയാണെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. വിചാര സത്രം ദേവി ഭാഗവത പ്രചാരകന്‍ ആചാര്യ രഘുനന്ദനന്‍ ഉദ്ഘാടനം ചെയ്തു.കുമാരി. ആദിത്യ ലക്ഷ്മി അധ്യക്ഷത വഹിച്ചു കോ.ഓര്‍ഡിനേറ്റര്‍ കെ.കെ.ബിനു ആമുഖ പ്രഭാഷണം നടത്തി കണ്‍വീനര്‍ പി.കെ.നന്ദനന്‍, ട്രഷറര്‍ കണ്ണന്‍ കോമ്പാത്ത്, മാസ്റ്റര്‍ ധ്യാന്‍, കുമാരി ഐശ്വര്യ, മാസ്റ്റര്‍ വിപിന്‍ എന്നിവര്‍ സംസാരിച്ചു. യഞ്ജവേദിയിലെ ചടങ്ങുകള്‍ക്ക് ആചാര്യ ഓ.വേണുഗോപാല്‍, വസന്ത സുന്ദരന്‍ എന്നിവര്‍ നേതൃത്വo വഹിച്ചു. ക്ഷേത്രത്തില്‍ മഹാഗണപതിഹവനം, നിറമാല ചുറ്റുവിളക്ക്, ഭക്തിനിര്‍ഭരമായ പൂമൂടല്‍ എന്നിവ നടന്നു.ചടങ്ങുകള്‍ക്ക് ക്ഷേത്രം മേല്‍ശാന്തി പടിയൂര്‍ വിനോദ് ,അബീഷ് കയ്പമംഗലം, നിതീഷ് കരുവന്നൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി

 

Advertisement

ക്രിസ്മസ് തലേന്ന് യുവാക്കള്‍ ബൈക്കില്‍ പിന്തുടര്‍ന്ന് ഭയപെടുത്തി : രണ്ട്‌പെണ്‍കുട്ടികള്‍ അപകടത്തില്‍പ്പെട്ടു.

ആളൂര്‍: ക്രിസ്മസ് തലേന്ന് ആളൂരില്‍ സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ടു പെണ്‍കുട്ടികള്‍ അപകടത്തില്‍പ്പെടാനിടയാക്കിയത് യുവാക്കള്‍ ബൈക്കില്‍ പിന്തുടര്‍ന്ന് ഭയപ്പെടുത്തിയയതുകൊണ്ടാണെന്ന് പരാതി. രാത്രിയില്‍ കൂട്ടുകാരിയുടെ വീട്ടില്‍ പുല്‍ക്കൂട് കണ്ട് അളൂരിലെ വീട്ടിലേയ്ക്ക് മടങ്ങിയിരുന്ന പെണ്‍കുട്ടികളാണ് നിയന്ത്രണം വിട്ട് കലുങ്കില്‍ ഇടിച്ച് കനാലിലേയ്ക്ക് തെറിച്ചുവീണത്. പുലിപ്പാറക്കുന്ന് സഹൃദയ കോളജ് വിദ്യാര്‍ഥിനിയും ആളൂര്‍ അരീക്കാട്ട് ബേബിയുടെ മകളുമായ എയ്ഞ്ചല്‍ (19),ആളൂര്‍ പെരേപ്പാടന്‍ ജോയിയുടെ മകള്‍ എയ്ഞ്ച റോസ് (22) എന്നിവരാണ് പരിക്കേറ്റ് തൃശൂരിലെ ആശുപത്രിയില്‍ ചികിത്സയിലുള്ളത്.രാത്രി എട്ടരയോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ ഇരുവരും പതിനഞ്ച് അടിയോളം ആഴമുള്ള കനാലിലേക്ക് തെറിച്ചു വീണു.എയ്ഞ്ച റോസിന്റെ തലയ്ക്കും ഇടുപ്പിനും ഗുരുതര പരുക്കേറ്റു. എയ്ഞ്ചലിന്റെ കാലുകള്‍ ഒടിഞ്ഞു തൂങ്ങി. എയ്ഞ്ചലാണ് സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്.സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു.ഏറെ ശ്രമകരമായാണ് ആളൂര്‍ പോലീസും ഏതാനും യുവാക്കളും ചേര്‍ന്ന് ഇരുവരേയും കനാലില്‍ നിന്ന് പുറത്തെടുത്തത്.ക്രിസ്മസ് രാത്രിയില്‍ ബൈക്കുകളില്‍ അഭ്യാസം നടത്തിയ യുവാക്കള്‍ ഭയപ്പെടുത്തിയപ്പോള്‍ നിയന്ത്രണം വിട്ട് കലുങ്കില്‍ ഇടിയ്ക്കുയ്കയായിരുന്നെന്ന് പെണ്‍കുട്ടികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.ആളൂര്‍ എസ് ഐ വി.വി.വിമലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Advertisement

വയലിന്‍ കച്ചേരിക്ക് 50 ഓളം വിദ്യാര്‍ത്ഥികളുടെ മൃദംഗത്തിലെ പക്കമേളം വിസ്മയകരമായി.

ഇരിങ്ങാലക്കുട: കൊരമ്പുശ്ശേരി ശ്രീമഹാമാരിയമ്മന്‍ ക്ഷേത്രത്തില്‍ കൊരമ്പു മൃദംഗ കളരിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ വാദ്യസംഗീതം അപൂര്‍വതയായി.ചെന്നൈയില്‍ നിന്നുള്ള എന്‍. വീരമണി നാഗരാജന്‍ അവതരിപ്പിച്ച വയലിന്‍ കച്ചേരിക്ക് 50 ഓളം വിദ്യാര്‍ത്ഥികളുടെ മൃദംഗത്തിലെ പക്കമേളം വിസ്മയകരമാുകയായിരുന്നു.ഒന്നര മണിക്കൂര്‍ നീണ്ടുനിന്ന സംഗീത കച്ചേരിയില്‍ 5 വയസ്സുള്ള നൈതിക്ക് മുതല്‍ 15 വയസുള്ള യദുകൃഷ്ണന്‍ വരെയുള്ള വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളാണ് പങ്കെടുത്തത്. ഇത്രയും പക്കവാദ്യ അകമ്പടിയോടെ കര്‍ണാടക സംഗീത കച്ചേരി നടത്തുന്നത് അപൂര്‍വമാണ്. കൊരമ്പ് വിക്രമന്‍ നമ്പൂതിരിയാണ് ഇതിന് നേതൃത്വം നല്‍കിയത്.

Advertisement

കലാസദനം കാവ്യോത്സവം കാവ്യാത്മകം.

കാട്ടൂര്‍ : കലാസദനം ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കാവ്യോത്സവം 2017 കാവ്യാത്മകമായി.കാവ്യോത്സവം പ്രശസ്ത കവി ആലങ്കോട്ട് ലീലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.അശോകന്‍ ചെരുവില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കവി രാവുണ്ണി,ഡോ.എം എന്‍ വിനയകുമാര്‍,സി കെ ഹസല്‍ കോയ,വി രാമചന്ദ്രന്‍,കെ എസ് ഉദയകുമാര്‍ എന്നിവര്‍ സംസാരിച്ചു.കവിതാക്യാമ്പ് എം എല്‍ എ കെ യു അരുണന്‍ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് വി എ മനോജ് കുമാര്‍ അദ്ധ്യക്ഷനായിരുന്നു.സമാപനത്തോട് അനുബദ്ധിച്ച് നടന്ന കാവ്യകൗമുദി ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് മനോജ് വലിയപറമ്പില്‍ അദ്ധ്യക്ഷനായിരുന്നു.

Advertisement

ജോസഫ്

അവിട്ടത്തൂര്‍:കുരുതുകുളങ്ങര കൂള തോമസ് മകന്‍ ജോസഫ്(63) നിര്യാതനായി.സംസ്‌ക്കാരം 27-12-2017 ബുധനാഴ്ച ഉച്ചതിരിഞ്ഞ് 4.30 ന് അവിട്ടത്തൂര്‍ തിരുകുടുംബ ദേവാലയ സെമിത്തേരിയില്‍.ഭാര്യ: ട്രീസ ജോസഫ്,മകന്‍:ടിജോ.Contatct:8075133635

Advertisement

ഔസേപ്പ്

പുല്ലൂര്‍ :മാളിയേക്കല്‍ വെള്ളാനിക്കാരന്‍ വറീത് ഔസേപ്പ് (82) നിര്യാതനായി.സംസ്‌ക്കാരം 27-12-2017 ബുധനാഴ്ച ഉച്ചതിരിഞ്ഞ് 3.30 ന് പുല്ലൂര്‍ സെന്റ് സേവിയേഴ്‌സ് ദേവാലയത്തില്‍.ഭാര്യ:എല്‍സി.മക്കള്‍:സിജോ,ലിജോ,ലിജി.മരുമക്കള്‍:വിജി,ടോണി.Contact:9495384838

Advertisement

നൂറ്റാണ്ടിലാദ്യമായി ശ്രീ കൂടല്‍മാണിക്യം ക്ഷേത്രം കൂത്തമ്പലത്തില്‍ ശ്രീരാമ പട്ടാഭിഷേകം കൂടിയാട്ടമായി അവതരിപ്പിക്കുന്നു.

ഇരിങ്ങാലക്കുട : ഈ നൂറ്റാണ്ടിലാദ്യമായി ശ്രീ കൂടല്‍മാണിക്യം ക്ഷേത്രം കൂത്തമ്പലത്തില്‍ ഭാസന്റെ അഭിഷേക നാടകത്തിലെ അവസാന അങ്കമായ അഭിഷേകാങ്കം ശ്രീരാമ പട്ടാഭിഷേകം കൂടിയാട്ടമായി അവതരിപ്പിക്കുന്നു. ശ്രീരാമ പട്ടാഭിഷേകം അത്യപൂര്‍വമായി മാത്രം അവതരിപ്പിക്കുന്ന കഥയാണ്. നാട്യപണ്ഡിതന്‍ കൂടിയായ രാമവര്‍മ പരീക്ഷിത്ത് മഹാരാജാവിന്റെ താല്പര്യാര്‍ത്ഥം കൂടിയാട്ട കുലപതി അമ്മന്നൂര്‍ ചാച്ചുചാക്യാരുടെ നേതൃത്വത്തില്‍ 140 വര്ഷം മുന്‍പ് തൃപ്പുണിത്തറ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ പട്ടാഭിഷേകം അവതരിപ്പിക്കപ്പെട്ടിരുന്നതായി പറയപ്പെടുന്നു. 2006ല്‍ അമ്മന്നൂര്‍ കുട്ടന്‍ ചാക്യാരുടെ സംവിധാനത്തില്‍ അമ്മന്നൂര്‍ ഗുരുകുലത്തിലും താന്ത്രിക ക്രിയകള്‍ ഒഴിവാക്കി പട്ടാഭിഷേകം ആടിയിട്ടുണ്ട്.ഡിസംബര്‍ 27 മുതല്‍ 31 വരെയാണ് അവതരണം.27 ന് വൈകീട്ട് 6 ന് അഭിഷേകാങ്കം ഒന്നാം ദിവസത്തില്‍ ശ്രീ രാമന്റെ പുറപ്പാട് അമ്മന്നൂര്‍ മാധവ് ചാക്യാര്‍ അവതരിപ്പിക്കും. ”ഹത്വാ രാവണ മാഹവേ” എന്ന ശ്ലോകം വിസ്തരിച്ച് ആടി വനവാസത്തിന് പുറപ്പെട്ട് രാവണ വധം വരെയുള്ള കഥ അഭിനയിച്ച് കാണിക്കുന്നു. തുടര്‍ന്ന് നിത്യക്രിയയാടി അവസാനിപ്പിക്കും.

Advertisement

ഇരിങ്ങാലക്കുടയില്‍ മദ്യപന്റെ തേരോട്ടം നിരവധി വാഹനാപകടങ്ങള്‍

ഇരിങ്ങാലക്കുട : വൈകീട്ട് അഞ്ചര മണിയോടെ നഗരത്തില്‍ മദ്യപിച്ച് വാഹനമോടിച്ച് മദ്യവയസ്‌കന്‍ ഉണ്ടാക്കിയത് നിരവധി വാഹനാപകടങ്ങള്‍.ഒല്ലൂര്‍ സ്വദേശി ചുങ്കത്ത് വീട്ടില്‍ ലാസറാണ് മദ്യപിച്ച് വാഹനമോടിച്ച് അപകട പരമ്പര സൃഷ്ടിച്ചത്.ചന്തകുന്ന് ഭാഗത്ത് നിന്നും അന്യസംസ്ഥാന തൊഴിലാളികളുമായി സ്‌കോര്‍പിയോ കാറില്‍ വരുകയായിരുന്ന ഇയാള്‍ ചന്തകുന്ന് ഠാണ പരിസരത്ത് രണ്ട് ഓട്ടോയിലും ഒരു കാറിലും ഇടിച്ചതിന് ശേഷം നിര്‍ത്താതെ പോവുകയായിരുന്നു.നാട്ടുക്കാര്‍ ഓട്ടോയില്‍ പിന്‍തുടര്‍ന്ന ഇയാളെ പിന്നീട് കോളേജ് ജംഗ്ഷന്‍ ഇറക്കത്ത് കല്ലേറ്റുംങ്കര സ്വദേശി ടിന്റോയുടെ കാറില്‍ തട്ടിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.തുടര്‍ന്ന് പോലീസ് എത്തി ഇയാളെ സ്‌റ്റേഷനിലേയ്ക്ക് കൊണ്ട് പോകാന്‍ ശ്രമിച്ചെങ്കില്ലും ഇയാല്‍ പോലിസ്‌ക്കാരുമായി മല്‍പിടുത്തം നടത്തുകയായിരുന്നു.ഏറെ പണിപെട്ടാണ് ഇയാളെ പോലിസ് സ്‌റ്റേഷനില്‍ എത്തിച്ചത്.

Advertisement

ശ്രീകൃഷ്ണ ജയന്തിക്ക് ഉപയോഗിക്കുന്ന തേര്‍ സാമൂഹ്യവിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചു

പടിയൂര്‍: ശ്രീകൃഷ്ണ ജയന്തിക്ക് ഉപയോഗിക്കുന്ന തേര്‍ സാമൂഹ്യവിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചു. ക്രിസ്തുമസ്സിന്റെ തലേദിവസമായ ഞായറാഴ്ച രാത്രിയാണ് സംഭവം. പടിയൂര്‍ കോടംകുളത്തിന് കിഴക്കുവശത്ത് പെരിങ്ങോട്ടുകര മധുശാന്തിയുടെ പൂട്ടികിടക്കുന്ന വീട്ടില്‍ സൂക്ഷിച്ചിരുന്ന തേരാണ് കത്തിച്ചനിലയില്‍ കണ്ടെത്തിയത്. കാലങ്ങളായി ഈ വീടിന്റെ കാര്‍പോര്‍ച്ചിലാണ് തേര്‍ സൂക്ഷിക്കാറുള്ളതെന്ന് നാട്ടുകാര്‍ പറഞ്ഞു. ശ്രീകൃഷ്ണ ജയന്തിക്ക് പ്രദേശത്തുനിന്നും തിരാത്ത് ക്ഷേത്രത്തിലേക്ക് ഘോഷയാത്രയ്ക്ക് എഴുന്നുള്ളിച്ചിരുന്ന തേരാണ് കത്തിനശിച്ചത്. സംഭവത്തെ തുടര്‍ന്ന് ബി.ജെ.പി. പടിയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോലിസില്‍ പരാതി നല്‍കി.

Advertisement

ബി എസ് എന്‍ എല്‍ ഹംഗാമയുടെ പേരില്‍ വ്യാപക തട്ടിപ്പ് നടക്കുന്നതായി പരാതി

ഇരിങ്ങാലക്കുട : ബി എസ് എന്‍ എല്‍ ഇരിങ്ങാലക്കുടയിലെ ഉപഭോക്തക്കാളെ ഹംഗാമ ഓഫര്‍ എന്ന പേരില്‍ വ്യാപകമായി ചൂക്ഷണം ചെയ്യുന്നതായി പരാതി.മാര്‍ക്കറ്റിംങ്ങ് കോളിലൂടെ ഇമെയില്‍ അഡ്രസ് ചോദിച്ചതിന് ശേഷം ഓണ്‍ലൈന്‍ ഗെയിംമിംങ്ങ് അടക്കമുള്ള ഓഫര്‍ പറയുകയും എന്നാല്‍ ഓഫര്‍ ആവശ്യമില്ല എന്ന് അറിയിച്ചാലും ഹംഗാമ എന്ന പേരില്‍ ഓഫര്‍ ആക്റ്റിവേറ്റ് ചെയ്തതിന് ശേഷം അടുത്ത മാസത്തേ ബില്ലിനൊപ്പം പുതിയ ബില്ല് തുക ആഡ് ചെയ്ത് വരുകയാണ് തട്ടിപ്പിന്റെ രീതി.പരാതിയുമായി ഓഫിസില്‍ എത്തുന്നവരോട് ഓഫര്‍ ഡി ആക്റ്റിവേറ്റ് ചെയ്ത് നല്‍കുകയും എന്നാല്‍ വന്ന ബില്ല് തുക അടയ്ക്കണമെന്നുമാണ് അധികൃതര്‍ ആവശ്യപെടുന്നത്.ഇത്തരത്തില്‍ നിരവധി പേരാണ് തട്ടിപ്പിന് ഇരയായത്.എന്നാല്‍ ബി എസ് എന്‍ എല്‍ നേരിട്ട് നടത്തുന്നതല്ല ഹംഗാമ എന്നും സ്വകാര്യ കമ്പനിയായ ഹംഗാമ ബി എസ് എന്‍ എലുംമായി ബില്ലിംങ്ങ് കോണ്‍ട്രാക്റ്റ് മാത്രമുള്ളു എന്നും ബി എസ് എന്‍ എല്‍ അധികൃതര്‍ അറിയിച്ചു.

Advertisement

ചിറമേല്‍ മങ്കിടിയാന്‍ പൊറിഞ്ചു മകന്‍ തോമസ് (61) നിര്യാതനായി.

പുത്തന്‍ചിറ : ചിറമേല്‍ മങ്കിടിയാന്‍ പൊറിഞ്ചു മകന്‍ തോമസ് (61) നിര്യാതനായി.സൗത്ത് ഇന്ത്യന്‍ ബാങ്ക് അസിസ്റ്റന്റ് മാനേജര്‍ ആയിരുന്നു.ഭാര്യ ഷേര്‍ലി.മക്കള്‍ അരുണ്‍ (അബുദാബി).അക്ഷര (യു എസ് ടി ഗ്ലോബല്‍ ഇന്‍ഫോടെക് കൊച്ചി),അഖില്‍ (അബുദാബി).മരുമക്കള്‍ എഞ്ചല (അബുദാബി) ജിമേഷ് തോമസ് (എച്ച് സി എല്‍ പൂനെ)സംസ്‌ക്കാരം നടത്തി.

Advertisement

മതിലുകളില്‍ അജ്ഞാത സന്ദേശം : ജനങ്ങള്‍ പരിഭ്രാന്തിയില്‍

ഇരിങ്ങാലക്കുട : അപ്രിതിക്ഷിതമായി മതിലുകളില്‍ പ്രതിക്ഷപെടുന്ന അജ്ഞാത ലിപികളിലുള്ള ചിത്രങ്ങള്‍ ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നു.കഴിഞ്ഞ ദിവസം കാക്കത്തിരുത്തി പാലത്തിന് സമിപം ഉള്ള വാലുപറമ്പില്‍ ശാരദയുടെ മതിലില്‍ ഇത്തരം ചിത്രങ്ങള്‍ ആരോ വരച്ചിട്ടുണ്ട്.ഈ വീട്ടില്‍ വൃദ്ധയായ ശാരദയും വീട്ടുജോലിക്കാരനും മാത്രമാണ് താമസം.കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പടിയൂരില്‍ അജ്ഞാതനായ ഒരാള്‍ സമീപത്തേ ചുമരില്‍ ഇത്തരം ചിത്രങ്ങള്‍ വരച്ചിടുന്നത് അയല്‍വാസിയായ യുവാവ് മെബൈലില്‍ ചിത്രികരിച്ച് പ്രചരിപ്പിച്ചിരുന്നു.സമാനമായ ചിത്രങ്ങളാണ് കാക്കത്തിരുത്തിയിലും കണ്ടെത്തിയിട്ടുള്ളത്.അജ്ഞാത ലിപികളിലുള്ള ചിത്രങ്ങള്‍ വരച്ചിട്ട് മോഷണം നടത്തുന്ന സംഘങ്ങളെ കുറിച്ച് കുറച്ച് നാള്‍ മുന്‍പ് പോലിസ് വിവരങ്ങള്‍ പുറത്ത് വിട്ടിരുന്നു.ഇതാണ് ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിയ്ക്കാന്‍ ഇടയാക്കിയത്.എന്നാല്‍ മാനസിക വിഭ്രാന്തിയുള്ള ആരോ ആണ് ഇത്തരം ചിത്രംവരയുടെ പുറകില്‍ എന്നും നാട്ടുക്കാര്‍ക്കിടയില്‍ സംസാരമുണ്ട്.പോലിസ് ഇടപ്പെട്ട് എത്രയും വേഗം സംഭവത്തിലെ ചുരുളഴിക്കണമെന്നാണ് നാട്ടുക്കാരുടെ ആവശ്യം.

Advertisement

നല്ല അമ്മമാരെ വളര്‍ത്തിയെടുക്കേണ്ടതാണ് ഇന്ന് ക്ഷേത്രങ്ങളുടെ ദൗത്യം: ഡോ.എം.ലക്ഷ്മി കുമാരി

അരിപ്പാലം: നല്ല അമ്മമാരെ വളര്‍ത്തിയെടുക്കേണ്ടത് ക്ഷേത്രങ്ങളുടെ ഈ കാലഘട്ടത്തിന്റെ ആവശ്യമെന്ന് വിവേകാനന്ദ കേന്ദ്രം വേദിക് വിഷന്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ.എം.ലക്ഷ്മികുമാരി. പണിക്കാട്ടില്‍ ശ്രീ ഭുവനേശ്വരി ക്ഷേത്രത്തില്‍ നടക്കുന്ന ശ്രീമദ് ദേവി ഭാഗവത നവാഹയജ്ഞത്തിന്റെ ഭാഗമായി നടന്ന വിചാര സത്രത്തില്‍ മുഖ്യ പ്രഭാഷണം നടത്തുയായിരിരുന്നു അവര്‍. ഭക്തി ഭാവത്തിനും പ്രേമഭാവത്തി നും പ്രധാന്യം നല്‍കിയുള്ള ജ്ഞാനവികാസത്തിന് ഉതകുന്ന പദ്ധതികള്‍ അവംലബിക്കണം. ഇതിനായി ഭാഗവതയജ്ഞങ്ങളില്‍ വിചാര സത്രങ്ങള്‍ സംഘടിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ദൗത്യമാണെന്ന് ഡോ.ലക്ഷ്മി കുമാരി പറഞ്ഞു.പണിക്കാട്ടില്‍ ശ്രീ ഭുവനേശ്വരി ക്ഷേത്രത്തിലെ ശ്രീമദ് ദേവീഭാഗവത യജ്ഞത്തോടനുബന്ധിച്ച് നടക്കുന്ന 2-ാം ദിവസത്തെ വിചാര സത്രത്തില്‍ മാതൃസമിതി രക്ഷാധികാരി വസന്ത സുന്ദരന്‍ അധ്യക്ഷ വഹിച്ചു. പാലക്കാട് ശക്തി പീഠം ആചാര്യന്‍ കെ.ജി.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മാതൃസമിതി സെക്രട്ടറി മിനി സന്തോഷ്, പ്രസിഡണ്ട് ബിന്‍സി ഷാജന്‍, വിചാര സത്രം കോ-ഓര്‍ഡിനേറ്റര്‍ കെ.കെ.ബിനു, വിചാര സത്രം കണ്‍വീനര്‍ കെ.പി.നന്ദനന്‍’ എന്നിവര്‍ സംസാരിച്ചു. യഞ്ജവേദിയിലെ ചടങ്ങുകള്‍ക്ക് യജ്ഞാചാര്യന്‍ ഒ.വേണുഗോപാല്‍ നേതൃത്വം നല്‍കി.ക്ഷേത്രത്തില്‍ മഹാഗണപതി ഹോമം, നിറമാല, ചുറ്റുവിളക്ക്, പൂമുടല്‍ എന്നി ചടങ്ങുകള്‍ നടന്നു.ചടങ്ങുകള്‍ക്ക് മേല്‍ശാന്തി പടിയൂര്‍ വിനോദ് ,കെ.ആര്‍.,നിധീഷ് ശാന്തി, കെ.ബി.അബീഷ് ശാന്തി എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിളുകള്‍ വിതരണം ചെയ്തു

മുരിയാട് : പഞ്ചായത്തില്‍ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിളുകള്‍ വിതരണം ചെയ്തു . മുരിയാട് പഞ്ചായത്തിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 111 വിദ്യാര്‍ത്ഥികള്‍ക്കാണ് സൈക്കിളുകള്‍ വിതരണം ചെയ്തു.വിതരണോല്‍ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ നിര്‍വഹിച്ചു.2017-18 വാര്‍ഷിക പദ്ധതിയില്‍ 4,40,000 രൂപ ജനകീയാസൂത്രണപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ പദ്ധതി നടപ്പിലാക്കിയത് വികസന സ്റ്റാന്‍ഡിഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അജിത രാജന്‍ അദ്ധ്യക്ഷത വഹിച്ചു.വിദ്യാഭാസ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മോളി ജേക്കബ്, പ്രതിപക്ഷ നേതാവ് തോമസ് തൊകലത്ത്, അസ്സിസ്റ്റന്റ് സെക്രട്ടറി എം.ശാലിനി, അംഗങ്ങളായ ഗംഗാദേവി സുനില്‍, വല്‍സന്‍ ടി വി, വൃന്ദ കുമാരി കെ., എം.കെ.കോരുകുട്ടി, ജോണ്‍സന്‍ എ എം., ജെസ്റ്റിന്‍ ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു.

 

Advertisement

വിസ്മയ കാഴ്ചയനുഭവങ്ങളുമായി മാപ്രാണം വി.കുരിശിന്റെ തീര്‍ത്ഥാടന ദൈവാലയത്തിലെ പുല്‍ക്കൂട്

മാപ്രാണം : ക്രിസ്മ്‌സ് ആഘോഷങ്ങള്‍ക്ക് ഇരിങ്ങാലക്കുട രൂപതയുടെ പ്രഥമ ഔദ്യോഗിക തീര്‍ത്ഥാടനകേന്ദ്രമായ മാപ്രാണം പള്ളിയിലെ പുല്‍കൂട് വിസ്മയമായി. അത്യപൂര്‍വ്വമായ ദൃശ്യവിരുന്നൊരുക്കിയ പുല്‍ക്കൂടും അതിമനോഹരമായ ദീപാലങ്കാരങ്ങളോടെ ഒരുക്കിയ 15 ക്രിസ്തുമസ് ട്രീകളും, 26-ാം തിയ്യതി ചൊവ്വാഴ്ച വൈകീട്ട് 6 ന് ഉണ്ണിമിശിഹാ കപ്പേളയില്‍ നിന്നും പള്ളിയിലേയ്ക്ക് 400 മതബോധനവിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന ക്രിസ്തുമസ്സ് കരോളും ഈ വര്‍ഷത്തെ പ്രധാന ആകര്‍ഷണങ്ങളാണ്. ഇടവകാംഗങ്ങളായ 50 കലാകാരന്മാരുടെ നേതൃത്വത്തിലാണ് ഒരു ഏക്കര്‍ സ്ഥലത്ത് ഈ വര്‍ഷത്തെ പുല്‍ക്കൂട് ഒരുക്കിയിരിക്കുന്നത്. ഉണ്ണിയേശുവിന്റെ ജനന തിരുനാള്‍ ആഘോഷങ്ങളില്‍ മതിമറക്കുന്ന കുഞ്ഞുങ്ങള്‍ക്ക് കൈനിറയെ സമ്മാനങ്ങളുമായി വരുന്ന സാന്താക്ലോസ് ട്രെയിനില്‍ പുല്‍ക്കൂടിനെ വലംവെക്കുന്നതും ചലിച്ചുകൊണ്ടിരിക്കുന്ന പാലവും യേശുവിന്റെ കാലഘ’ട്ടത്തിലെ റോമന്‍ സാമ്രാജ്യത്തിലെ കൊട്ടാരവുമൊക്കെ ഈ പുല്‍ക്കൂടിന്റെ പ്രത്യേകതകളാണ്്. പുല്‍ക്കൂട് സന്ദര്‍ശിക്കാന്‍ ക്രിസ്തുമസ് നാള്‍മുതല്‍ ജനുവരി 7 വരെ സൗകര്യമുണ്ടായിരിക്കും.

Advertisement

തപസ്യ പരിസ്ഥിതി ശില്പശാല സമാപിച്ചു.

ഇരിങ്ങാലക്കുട : തപസ്യ കലാസാഹിത്യവേദിയുടെ നേതൃത്വത്തില്‍ നടന്ന പരിസ്ഥിതി ശില്പശാല സമാപിച്ചു. പശ്ചിമഘട്ടമലനിരകളുടെ നശീകരണത്തെകുറിച്ചും നെല്‍വയല്‍ തണ്ണീര്‍ത്തടനിയമത്തെകുറിച്ചും വിശദമായി ശില്പശാല ചര്‍ച്ചചെയ്തു. നെല്‍വയല്‍ തണ്ണീര്‍ത്തടനിയമങ്ങള്‍ ഭേദഗതിചെയ്യാനൊരുങ്ങുന്നവെന്ന വാര്‍ത്ത പ്രകൃതിസ്നേഹികള്‍ക്ക് ആശങ്കയുണ്ടാക്കുന്നതാണെന്ന് ശില്പശാല അഭിപ്രായപ്പെട്ടു. പരിസ്ഥിതി പ്രവര്‍ത്തകര്‍ സമരം ചെയ്ത് ഉണ്ടാക്കിയ നിയമം വീണ്ടും ഭൂമാഫിയകള്‍ക്ക് സഹായകരമായി ഭേദഗതി ചെയ്താല്‍ ശക്തമായ പ്രതിരോധം നടത്തേണ്ടിവരുമെന്ന് ശില്പശാല മുന്നറിയിപ്പു നല്‍കി. ഭേദഗതി നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും ശില്പശാല ആവശ്യപ്പെട്ടു.തപസ്യ കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ശില്പശാല നടന്നു. ഇരിങ്ങാലക്കുട മാപ്രാണം കുഴിക്കാട്ടുകോണം ഇടിഎം ഔഷധവനത്തില്‍ വച്ചു നടന്ന ശില്പശാല തപസ്യ ജില്ല പ്രസിഡണ്ടും സാഹിത്യകാരനുമായ മാടമ്പ് കുഞ്ഞിക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. യുവസാഹിത്യകാരന്‍ ശ്രീജിത്ത് മുത്തേടത്ത് അദ്ധ്യക്ഷത വഹിച്ചു. ഇടുക്കി കോവില്‍മലൈ രാജാവ് രാജമന്നാന്‍ വൃക്ഷതൈ നട്ട് ശില്പശാലക്ക് ആശംസകള്‍ നേര്‍ന്നു. പരിസ്ഥിതി പ്രവര്‍ത്തകരായ അഡ്വ.കെ.പി.വേണുഗോപാല്‍, , മോഹന്‍ദാസ് മാസ്റ്റര്‍, ഡോ.സി.എം.ജോയി എന്നിവര്‍ ക്ലാസെടുത്തു. തപസ്യ സംസ്ഥാന സഹസംഘടനാസെക്രട്ടറി സി.സി.സുരേഷ്, ജില്ല ജനറല്‍ സെക്രട്ടറി ടി.എസ്.നീലാംബരന്‍, സംഘടനാസെക്രട്ടറി കെ.ഉണ്ണികൃഷ്ണന്‍, ക്യാമ്പ് ഡയറക്ടര്‍ സുരേഷ് വനമിത്ര, എം.എസ്. ഗോവിന്ദന്‍കുട്ടി, പാലക്കാട് ജില്ല പ്രസിഡണ്ട് ദാമോദര്‍ജി എന്നിവര്‍ സംസാരിച്ചു.

Advertisement

ആര്‍ദ്രം പദ്ധതി കൃത്യമായി നടപ്പിലാക്കാന്‍ ആരോഗ്യവിഭാഗം ജീവനക്കാര്‍ തയ്യാറാകണമെന്ന് മന്ത്രി എ.സി. മൊയ്തീന്‍

അരിപ്പാലം: ആര്‍ദ്രം പദ്ധതി വിഭാവനം ചെയ്യുന്ന തരത്തില്‍ കൃത്യമായി നടപ്പിലാക്കാന്‍ ആരോഗ്യവിഭാഗം ജീവനക്കാര്‍ തയ്യാറാകണമെന്ന് മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രം സംസ്ഥാന സര്‍ക്കാര്‍ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പണി പൂര്‍ത്തിയാക്കിയ പാലിയേറ്റീവ് സെന്ററിന്റെയും 12 കിലോ വാട്ട് ശേഷിയുള്ള സോളാര്‍ പാനലിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. എല്‍.ഡി.എഫ്. സര്‍ക്കാറിന്റെ ആര്‍ദ്രം, ലൈഫ്, ഹരിതകേരളം, വിദ്യാഭ്യാസ പരിഷ്‌ക്കരണം എന്നിവ ഘട്ടംഘട്ടമായി പൂര്‍ത്തിയാക്കുമെന്നും ലൈഫ് പദ്ധതിയിലൂടെ അഞ്ചുവര്‍ഷത്തിനുള്ളില്‍ എല്ലാവര്‍ക്കും വീട് ലഭ്യമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇരിങ്ങാലക്കുട എം.എല്‍.എ പ്രൊഫ. കെ.യു. അരുണന്‍ അധ്യക്ഷത വഹിച്ചു. സര്‍ക്കാരിന്റെയും, എം.എല്‍.എ.യുടെയും സാമ്പത്തിക സഹായത്തോടെയും ലോകബാങ്കിന്റെ അധിക ധനസഹായവും വിനിയോഗിച്ചാണ് പണി പൂര്‍ത്തീകരിച്ചത്. ബ്ലോക്ക് പ്രസിഡന്റ് ഷാജി നക്കര, ജില്ലാ പഞ്ചായത്തംഗങ്ങളായ എന്‍.കെ. ഉദയപ്രകാശ്, ടി.ജി. ശങ്കരനാരായണന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വര്‍ഷ രാജേഷ്, വൈസ് പ്രസിഡന്റ് ഇ.ആര്‍. വിനോദ്, സെക്രട്ടറി സി.എസ്. ഹരി, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Advertisement
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe