തപസ്യ പരിസ്ഥിതി ശില്പശാല സമാപിച്ചു.

381

ഇരിങ്ങാലക്കുട : തപസ്യ കലാസാഹിത്യവേദിയുടെ നേതൃത്വത്തില്‍ നടന്ന പരിസ്ഥിതി ശില്പശാല സമാപിച്ചു. പശ്ചിമഘട്ടമലനിരകളുടെ നശീകരണത്തെകുറിച്ചും നെല്‍വയല്‍ തണ്ണീര്‍ത്തടനിയമത്തെകുറിച്ചും വിശദമായി ശില്പശാല ചര്‍ച്ചചെയ്തു. നെല്‍വയല്‍ തണ്ണീര്‍ത്തടനിയമങ്ങള്‍ ഭേദഗതിചെയ്യാനൊരുങ്ങുന്നവെന്ന വാര്‍ത്ത പ്രകൃതിസ്നേഹികള്‍ക്ക് ആശങ്കയുണ്ടാക്കുന്നതാണെന്ന് ശില്പശാല അഭിപ്രായപ്പെട്ടു. പരിസ്ഥിതി പ്രവര്‍ത്തകര്‍ സമരം ചെയ്ത് ഉണ്ടാക്കിയ നിയമം വീണ്ടും ഭൂമാഫിയകള്‍ക്ക് സഹായകരമായി ഭേദഗതി ചെയ്താല്‍ ശക്തമായ പ്രതിരോധം നടത്തേണ്ടിവരുമെന്ന് ശില്പശാല മുന്നറിയിപ്പു നല്‍കി. ഭേദഗതി നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും ശില്പശാല ആവശ്യപ്പെട്ടു.തപസ്യ കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ശില്പശാല നടന്നു. ഇരിങ്ങാലക്കുട മാപ്രാണം കുഴിക്കാട്ടുകോണം ഇടിഎം ഔഷധവനത്തില്‍ വച്ചു നടന്ന ശില്പശാല തപസ്യ ജില്ല പ്രസിഡണ്ടും സാഹിത്യകാരനുമായ മാടമ്പ് കുഞ്ഞിക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. യുവസാഹിത്യകാരന്‍ ശ്രീജിത്ത് മുത്തേടത്ത് അദ്ധ്യക്ഷത വഹിച്ചു. ഇടുക്കി കോവില്‍മലൈ രാജാവ് രാജമന്നാന്‍ വൃക്ഷതൈ നട്ട് ശില്പശാലക്ക് ആശംസകള്‍ നേര്‍ന്നു. പരിസ്ഥിതി പ്രവര്‍ത്തകരായ അഡ്വ.കെ.പി.വേണുഗോപാല്‍, , മോഹന്‍ദാസ് മാസ്റ്റര്‍, ഡോ.സി.എം.ജോയി എന്നിവര്‍ ക്ലാസെടുത്തു. തപസ്യ സംസ്ഥാന സഹസംഘടനാസെക്രട്ടറി സി.സി.സുരേഷ്, ജില്ല ജനറല്‍ സെക്രട്ടറി ടി.എസ്.നീലാംബരന്‍, സംഘടനാസെക്രട്ടറി കെ.ഉണ്ണികൃഷ്ണന്‍, ക്യാമ്പ് ഡയറക്ടര്‍ സുരേഷ് വനമിത്ര, എം.എസ്. ഗോവിന്ദന്‍കുട്ടി, പാലക്കാട് ജില്ല പ്രസിഡണ്ട് ദാമോദര്‍ജി എന്നിവര്‍ സംസാരിച്ചു.

Advertisement