നൂറ്റാണ്ടുകള്‍ക്ക് ശേഷം കൂടല്‍മാണിക്യം കൂത്തമ്പലത്തില്‍ ശ്രീരാമ പട്ടാഭിഷേകം കൂടിയാട്ടത്തിന് തുടക്കമായി

571

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം കൂത്തമ്പലത്തില്‍ ശ്രീരാമ പട്ടാഭിഷേകം കൂടിയാട്ടത്തിന് തുടക്കമായി. ഈ നൂറ്റാണ്ടില്‍ ആദ്യമായിട്ടാണ് കൂടല്‍മാണിക്യം ക്ഷേത്രം കൂത്തമ്പലത്തില്‍ ഭാസന്റെ അഭിഷേക നാടകത്തിലെ അവസാന അങ്കമായ ശ്രീരാമ പട്ടാഭിഷേകം കൂടിയാട്ടമായി അവതരിപ്പിക്കുന്നത്. ബുധനാഴ്ച രാത്രി അമ്മന്നൂര്‍ മാധവ് ചാക്യാര്‍ അഭിഷേകാങ്കം ഒന്നാം ദിവസത്തില്‍ ശ്രീരാമന്റെ പുറപ്പാട് അവതരിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് 6.30ന് ശ്രീരാമന്റെ നിര്‍വ്വഹണം നടക്കും. അമ്മന്നൂര്‍ രജനിഷ് ചാക്യാരാണ് നിര്‍വ്വഹണം നടത്തുക. നിര്‍വ്വഹണത്തിന്റെ സാങ്കേതിക രൂപങ്ങളായ അനുക്രമം, സംക്ഷേപം, ശ്ലോകാര്‍ത്ഥവതരണം എന്നി രൂപങ്ങളില്‍ കൂടിയാണ് അഭിനയം നടത്തുക. രാവണനൊഴികെ ബാക്കിയെല്ലാവരും യുദ്ധത്തില്‍ മരിച്ചതിനെ തുടര്‍ന്ന് മണ്ഡോദരിയോട് അഭിപ്രായം ചോദിക്കുന്നു. ശ്രീരാമനോടുള്ള യുദ്ധമാണ് ശ്രേയസ്‌കരമെന്ന് നിര്‍ദ്ദേശം കിട്ടിയതോടെ രാവണന്‍ രണ്ടാമതും യുദ്ധത്തിന് പോകുന്നതുമാണ് അഭിനയിച്ച് കാണിക്കുക.

 

Advertisement