25.9 C
Irinjālakuda
Saturday, January 11, 2025
Home Blog Page 648

കൂനിപറമ്പില്‍ പരേതനായ കറപ്പന്റെ മകന്‍ ചന്ദ്രന്‍ (73) അന്തരിച്ചു

അരിപ്പാലം: കൂനിപറമ്പില്‍ പരേതനായ കറപ്പന്റെ മകന്‍ ചന്ദ്രന്‍ (73) അന്തരിച്ചു. റിട്ടേ. എയര്‍ഫോഴ്‌സ് ഓഫീസറായിരുന്നു. ഭാര്യ: ശോഭ (റിട്ടേ. അധ്യാപിക, സര്‍വ്വോദയ സ്‌കൂള്‍. തൃക്കൂര്‍). മക്കള്‍: അഞ്ചു (മുംബൈ), ചിഞ്ചു (ദുബായ്). മരുമക്കള്‍: ഷനോജ് (അബുദാബി കമേഴ്‌സ്യല്‍ ബാങ്ക്, മുംബൈ), പ്രശാന്ത് (ദുബായ്). എസ്.എന്‍.ഡി.പി. യോഗം ഡയറക്ടറും ബി.ഡി.ജെ.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ കെ.കെ. ബിനു സഹോദരനാണ്.

Advertisement

മാധ്യമപ്രവര്‍ത്തകനായ കെ കെ ചന്ദ്രന്റെയും ഷീജ ചന്ദ്രന്റെയും മകന്‍ നീവീന്‍ ചന്ദ്രന് 15-ാം ജന്മദിനാശംസകള്‍

മാധ്യമപ്രവര്‍ത്തകനായ കെ കെ ചന്ദ്രന്റെയും ഷീജ ചന്ദ്രന്റെയും മകന്‍ നീവീന്‍ ചന്ദ്രന് 15-ാം ജന്മദിനാശംസകള്‍

Advertisement

റോഡരികില്‍ മാലിന്യം തള്ളിയവരെ കൗണ്‍സിലറുടെ നേതൃത്വത്തില്‍ പിടികൂടി

ഇരിങ്ങാലക്കുട :കാട്ടൂര്‍ റോഡില്‍ റസ്റ്റ് ഹൗസിനു സമീപം ശാന്തി നഗറിലാണ് മാലിന്യം നിക്ഷേപിച്ചവരെ വാര്‍ഡ് കൗണ്‍സിലര്‍ ശ്രീജ സുരേഷിന്റെ സഹായത്തോടെ പിടികൂടി നഗരസഭ ആരോഗ്യ വിഭാഗം പിഴയടപ്പിച്ചു. വാര്‍ഡ് കൗണ്‍സിലറുടെ വീടിനു സമീപത്തെ ഒഴിഞ്ഞ പറമ്പിനു മുന്നിലെ റോഡരികിലാണ് മാലിന്യം നിക്ഷേപിച്ചത്. പരിശോധനയില്‍ ഇതില്‍ നിന്നും ഒരു ഐഡിന്റിറ്റി കാര്‍ഡ് ലഭിക്കുകയും വാര്‍ഡ് കൗണ്‍സിലര്‍ നഗരസഭാ ആരോഗ്യ വകുപ്പിനെ അറിയിക്കുകയും ചെയ്തു. ഇവര്‍ ഐ.ഡി.കാര്‍ഡിലുള്ള വിലാസത്തില്‍ അന്വേഷിച്ചു വീട്ടുകാരെ കണ്ടുപിടിക്കുകയും പിഴ ചുമത്തുകയും ചെയ്തു. ഈ മേഖലയില്‍ മാലിന്യ നിക്ഷേപം കൂടി വരികയാണ്. കൂടല്‍മാണിക്യ ക്ഷേത്രപരിസരത്തും വഴിയികളിലും മാലിന്യനിക്ഷേപം വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ്. പല റസിഡന്റ് അസ്സോസിയേഷനുകളും തങ്ങളുടെ അതിര്‍ത്തിയില്‍ മാലിന്യ നിക്ഷേപം കണ്ടു പിടിക്കാനായി ക്യാമറകള്‍ സ്ഥാപിച്ചതിനെ തുടര്‍ന്ന് ഇതില്ലാത്ത മേഖലകളിലാണ് ഇപ്പോള്‍ മാലിന്യ നിക്ഷേപം വര്‍ദ്ധിക്കുന്നത്.

Advertisement

മാളിയേക്കല്‍ മാണിക്യത്ത്പറമ്പില്‍ ദേവസിക്കുട്ടി ഭാര്യ ആനി (71) നിര്യാതയായി.

മുരിയാട് : മാളിയേക്കല്‍ മാണിക്യത്ത്പറമ്പില്‍ ദേവസിക്കുട്ടി ഭാര്യ ആനി (71) നിര്യാതയായി.സംസ്‌ക്കാരം നടത്തി.മക്കള്‍ ഷീബ,ഷിജി,ഷിന്‍സ്,ഷിംനോയ്.മരുമക്കള്‍ സെബി,സ്റ്റാന്‍ലി,നീമ,ലിവിയ.

Advertisement

കൂടല്‍മാണിക്യം ക്ഷേത്രഭരണത്തിന് പുതിയ ഭരണസമിതി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി : യു പ്രദീപ് മേനോന്‍ പുതിയ പ്രസിഡന്റ്

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യ ക്ഷേത്രഭരണത്തിനായി പുതിയ മാനേജിങ്ങ് കമ്മിറ്റി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി.ക്ഷേത്രത്തിന് മുന്നില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ വെച്ച് നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ ദേവസ്വം അഡ്മിന്‍സ്റ്റ്രര്‍ എം സുമ പുതിയ ഭരണസമിതിയെ കുറിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് വായിച്ചു.തുടര്‍ന്ന് ദേവസ്വം വകുപ്പ് അഡിഷ്ണല്‍ സെക്രട്ടറി പി രാധകൃഷ്ണന്‍ സത്യപ്രതിജ്ഞ ചെല്ലികൊടുത്ത് ആദ്യം എന്‍.പി.പരമേശ്വരന്‍ നമ്പൂതിരിപ്പാട് ( തന്ത്രി പ്രതിനിധി) ചുമതലയേറ്റു.തുടര്‍ന്ന് കെ.ജി.സുരേഷ്(ജീവനക്കാരുടെ പ്രതിനിധി),യു.പ്രദീപ് മേനോന്‍,ഭരതന്‍ കണ്ടേങ്കാട്ടില്‍,എ.വി.ഷൈന്‍,അഡ്വ.രാജേഷ് തമ്പാന്‍,കെ.കെ.പ്രേമരാജന്‍ തുടങ്ങിയവര്‍ ഹിന്ദുമത വിശ്വാസിയാണെന്നും ക്ഷേത്രാരാധനയില്‍ വിശ്വസിക്കുന്നുവെന്നും തൊടുകൂടായ്മയില്‍ വിശ്വസിക്കുന്നില്ലായെന്നും ഈശ്വരനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി.എം.എല്‍ എ കെ.യു അരുണന്‍ അദ്ധ്യക്ഷത വഹിച്ചു.തുടര്‍ന്ന് നടന്ന പുതിയ ഭരണസമിതിയുടെ ആദ്യയോഗത്തില്‍ ദേവസ്വം പ്രസിഡന്റ് ആയി യു പ്രദീപ് മേനോനെ തിരഞ്ഞെടുക്കുകയായിരുന്നു.നിലവില്‍ കല്ലംകുന്ന് സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റ് ആണ് പ്രദീപ് മേനോന്‍.

Advertisement

തുമ്പൂര്‍ സെന്റ് മാത്യൂസ് പള്ളിയില്‍ കവര്‍ച്ച :പള്ളിയും നേര്‍ച്ചപ്പെട്ടിയും കുത്തിതുറന്നു

തുമ്പൂര്‍ : തുമ്പൂര്‍ സെന്റ് മാത്യൂസ് ദേവാലയത്തില്‍ വ്യാഴാഴ്ച്ച രാത്രി വന്‍ കവര്‍ച്ച നടന്നു.പള്ളിയും പള്ളിയോട് ചേര്‍ന്നുള്ള ഓഫീസും വേദപഠനക്ലാസും മോഷ്ടാക്കള്‍ കുത്തിതുറന്നിട്ടുണ്ട്.പള്ളിയിലെ കോഡ്‌ലൈസ് മെക്ക്,വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യത്തിനുള്ള പ്രൊജക്റ്റര്‍ എന്നിവയും ഓഫീസിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവും കൂടാതെ നേര്‍ച്ചപ്പെട്ടിയിലെ പണവും മോഷ്ടാക്കള്‍ കവര്‍ന്നിട്ടുണ്ട്.ക്രിസ്മസ് കഴിഞ്ഞതിന് ശേഷമായതിനാല്‍ നേര്‍ച്ചപ്പെട്ടിയില്‍ പണമധികം ഉണ്ടാകാന്‍ ഇടയുണ്ടെന്ന് പള്ളിവികാരി പറഞ്ഞു.ഏകദേശം അമ്പതിനായിരം രൂപയുടെ സാധനങ്ങള്‍ നഷ്ടപ്പെട്ടിടുണ്ട്.പള്ളിവികാരി വ്യാഴാഴ്ച്ച ദിവസങ്ങളില് പള്ളിയില്‍ ഉണ്ടാകാറില്ല.ഇത് മനസിലാക്കിയാണ് മോഷണം വ്യാഴാഴ്ച്ച രാത്രിയിലേയ്ക്ക് ആസുത്രണം ചെയ്തിരുന്നത് എന്നും ഒന്നിലധികം പേര്‍ കവര്‍ച്ചാസംഘത്തിലുണ്ടായിരുന്നതായും അനുമാനിക്കുന്നു.ആളൂര്‍ അഡിഷ്ണല്‍ എസ് ഐ ഇ എസ് ഡെന്നിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും തൃശ്ശൂരില്‍ നിന്നുള്ള ഫോറന്‍സിക്ക് വിഭാഗവും,വിരലളയാട വിദഗ്ദരും,ഡോഗ് സ്വാക്ഡും സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisement

കൂടല്‍മാണിക്യം ക്ഷേത്രഭരണത്തിന് പുതിയ ഭരണസമിതി.

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യ ക്ഷേത്രഭരണത്തിനായി പുതിയ മാനേജിങ്ങ് കമ്മിറ്റി വെള്ളിയാഴ്ച കാലത്ത് 10 മണിക്ക് ക്ഷേത്രത്തിന് മുന്നില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ വെച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.യു.പ്രദീപ് മേനോന്‍, ഭരതന്‍ കണ്ടേങ്കാട്ടില്‍,എ.വി.ഷൈന്‍, അഡ്വ.രാജേഷ് തമ്പാന്‍, കെ.കെ.പ്രേമരാജന്‍, എന്‍.പി.പരമേശ്വരന്‍ നമ്പൂതിരിപ്പാട് ( തന്ത്രി പ്രതിനിധി), .ജി.സുരേഷ്(ജീവനക്കാരുടെ പ്രതിനിധി) എന്നിവരാണ് പുതിയ മാനേജിങ്ങ് കമ്മിറ്റി അംഗങ്ങള്‍.സംസ്ഥാന സഹകരണ-ദേവസ്വം വകുപ്പ് മന്ത്രി കടകംപ്പിളളി സുരേന്ദ്രന്റെ സാന്നിദ്ധ്യത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. എം.എല്‍ എ കെ.യു അരുണന്‍ അദ്ധ്യക്ഷത വഹിക്കും .

Advertisement

‘ഡാനീഷ് ഗേള്‍’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സൗജന്യമായി പ്രദര്‍ശിപ്പിക്കുന്നു

ഇരിങ്ങാലക്കുട : 2015 ലെ മികച്ച ചിത്രങ്ങളില്‍ ഒന്നായി ഫിലിം വെബ്‌സൈറ്റ് ആയ ഫിലിം ഡിബേറ്റര്‍ തിരഞ്ഞെടുത്ത ‘ഡാനീഷ് ഗേള്‍’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഡിസംബര്‍ 29 വെള്ളിയാഴ്ച്ച വൈകീട്ട് 6.30ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓര്‍മ്മ ഹാളില്‍ സ്‌ക്രീന്‍ ചെയ്യുന്നു. ഡാനീഷ് ചിത്രകാര ദമ്പതികളായ ലില്ലി എല്‍ബിയുടെയും ഗെര്‍ഡ വെഗ്‌നറുടെയും ജീവിതത്തെ ആസ്പദമാക്കി 2000 ത്തില്‍ പുറത്തിറങ്ങിയ നോവലിനെ കേന്ദ്രീകരിച്ച് ടോം ഹൂപ്പര്‍ സംവിധാനം ചെയ്ത ചിത്രം ഒട്ടേറെ അന്തര്‍ദേശീയ ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ചിത്രകാരിയായ ഗെര്‍ഡ ഭര്‍ത്താവ് ഐനാറിനോട് വനിതാ മോഡല്‍ ആയി നടിക്കാന്‍ ആവശ്യപ്പെടുന്നു. ഐനാറിന്റെ ഉള്ളില്‍ വര്‍ഷങ്ങളായി അടിച്ചമര്‍ത്തപ്പെട്ട് കിടന്നിരുന്ന സ്‌ത്രൈണത ഉണരുകയാണ്. രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രം മലയാളം സബ്‌ടൈറ്റിലുകളോടെയാണ് പ്രദര്‍ശിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447814777

Advertisement

മന്ത്രിയുടെ അധികാര ദുര്‍വിനിയോഗത്തിനെതിരെ യുവമോര്‍ച്ച പ്രതിഷേധ പ്രകടനം നടത്തി

ഇരിങ്ങാലക്കുട : അധികാര ദുര്‍വിനിയോഗം നടത്തി ഖജനാവ് കൊള്ളയടിച്ച കെ.കെ ശൈലജ രാജിവെക്കണം എന്നു ആവശ്യപെട്ടു കൊണ്ട് യുവമോര്‍ച്ച ഇരിങ്ങാലക്കുട നിയോജമണ്ഡല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ആരോഗ്യ മന്ത്രിയുടെ 28000 രൂപയുടെ കണ്ണട തിരിമറിയില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പരസ്പരം കണ്ണടകള്‍ വെച്ച് പ്രതിഷേധം പ്രകടിപ്പിച്ചു. യുവമോര്‍ച്ച നിയോജക മണ്ഡലം പ്രസിഡന്റ് അഖിലാഷ് വിശ്വനാഥന്‍ അദ്ധ്യക്ഷനായി. ധൂര്‍ത്തടിച്ചു കേരള ഖജനാവിനു നഷ്ട്ടം ഉണ്ടാക്കിയ മന്ത്രി രാജിവെക്കും വരെ പ്രതിഷേധ പരിപാടികള്‍ ശക്തമാക്കുമെന്ന് യുവമോര്‍ച്ച ജില്ല സെക്രട്ടറി കെ പി വിഷ്ണു പ്രകടനം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.കെ പി മിഥുന്‍, രാഹുല്‍ബാബു, ബിജു വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. യുവമോര്‍ച്ച നേതാക്കളായ ജീവന്‍ വലിയവീട്ടില്‍, ശ്യാംശേഖരന്‍ ,സ്വരൂപ്, ബാലുലാല്‍ എന്നിവര്‍ നേതൃത്വം നല്‍കി

Advertisement

ജില്ലാ പഞ്ചായത്ത് ഷീ ലോഡ്ജ് ആരംഭിക്കാനുദ്ദേശിക്കുന്ന സ്ഥലം ബസ് സ്റ്റാന്റ് വികസനത്തിന് വിട്ട്‌നല്‍കണമെന്ന് നഗരസഭ

ഇരിങ്ങാലക്കുട : ജില്ലാ പഞ്ചായത്ത് ഷീ ലോഡ്ജ് ആരംഭിക്കാനുദ്ദേശിക്കുന്ന സ്ഥലം നഗരസഭക്ക് വിട്ടു നല്‍കണമെന്ന് മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.ബസ് സ്റ്റാന്റിന് കിഴക്കേവശത്തുള്ള ജില്ലാ പഞ്ചായത്തിന്റെ കൈവശമുള്ള വനിതാ വ്യാവസായ കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് ഷീ ലോഡ്ജ് ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്് മേരി തോമസ് പ്രഖ്യാപിച്ചത്. എന്നാല്‍ ഇരിങ്ങാലക്കുട നഗരസഭയുടെ ബസ്സ് സ്റ്റാന്‍ഡ് വികസനത്തിനു ഈ സ്ഥലം മാത്രമാണ് ഉള്ളതെന്നും, ഷീ ലോഡ്ജ് ആരംഭിക്കുന്നതിന് അനുയോജ്യമായ മറ്റൊരു സ്ഥലം നഗരസഭ വിട്ടു നല്‍കാമെന്നും മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നുണ്ട്. ഈ സ്ഥലം വിട്ടു കിട്ടിയാല്‍ മാത്രമെ ബസ്സ് സ്റ്റാന്‍ഡ് വികസനം സാധ്യമാകുവെന്ന് ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു ചൂണ്ടിക്കാട്ടി. ഇതിനോട് ബി. ജെ. പി. അംഗങ്ങളും യോജിച്ചു. എന്നാല്‍ എല്‍. ഡി. എഫ് അംഗങ്ങള്‍ കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ചതിനാല്‍ എല്‍. ഡി. എഫ്. അംഗങ്ങളുടെ അസാന്നിധ്യത്തിലായിരുന്നു പ്രമേയം പാസ്സാക്കിയത്.എന്നാല്‍ കഴിഞ്ഞ ദിവസം ധനമന്ത്രി തോമസ് ഐസക്കുമായി ഇരിങ്ങാലക്കുട എം എല്‍ എ കെ യു അരുണനും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എ മനോജ് കുമാറും നടത്തിയ ചര്‍ച്ചയില്‍ ഇരിങ്ങാലക്കുടയില്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ഷീ ലോഡ്ജിന് ആവശ്യമായ ഫണ്ട് അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയിരുന്നു.പത്ത് കോടി ചിലവില്‍ മൂന്നുനിലകളിലായി നിര്‍മ്മിക്കുന്ന ഈ മാളില്‍ കുടുംബശ്രീ ഹൈപ്പര്‍ മാര്‍ക്കറ്റ്, ഷീ ലോഡ്ജ്, ഫാഷന്‍ ഡിസൈനിങ്ങ് ട്രെയിനിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിങ്ങനെയാണ് വിഭാവനം ചെയ്തിരിക്കുന്നത്.

Advertisement

തെരുവ് വിളക്ക് പ്രശ്‌നത്തില്‍ ഭരണകക്ഷിയംഗങ്ങളായ കേരള കോണ്‍ഗ്രസ്സ് എം അംഗങ്ങളും പ്രതിപക്ഷാംഗങ്ങളായ എല്‍. ഡി. എഫും കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ചു.

ഇരിങ്ങാലക്കുട : തെരുവു വിളക്കുകള്‍ കത്തിക്കുവാന്‍ നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ ബഹളം, ഭരണകക്ഷിയംഗങ്ങളായ കേരള കോണ്‍ഗ്രസ്സ് എം അംഗങ്ങളും പ്രതിപക്ഷാംഗങ്ങളായ എല്‍. ഡി. എഫും കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ചു. വ്യാഴാഴ്ച ചേര്‍ന്ന മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തിന്റെ ആരംഭത്തില്‍ ബി. ജെ. പി. അംഗം രമേഷ് വാര്യരാണ് വിഷയം കൗണ്‍സില്‍ യോഗത്തില്‍ ഉന്നയിച്ചത്. കുഴിക്കാട്ടുകോണം നമ്പ്യാങ്കാവ് ക്ഷേത്രത്തില്‍ ഉത്സവമായിട്ടും തെരുവു വിളക്കുകള്‍ കത്തിക്കുവാന്‍ നടപടി സ്വീകരിച്ചില്ലെന്നും പൊറത്തിശ്ശേരി മേഖലയെ അവഗണിക്കുകയാന്നും രമേഷ് വാര്യര്‍ കുറ്റപ്പെടുത്തി. നഗരസഭയില്‍ തെരുവു വിളക്കുകള്‍ കത്തിക്കവാന്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തിയ എല്‍. ഡി. എഫ്. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പി. വി. ശിവകുമാര്‍ ജനങ്ങളോട് പ്രതിബദ്ധതയില്ലാത്ത ഭരണമാണ് നടക്കുന്നതെന്ന് ആരോപിച്ചു. കഴിഞ്ഞ പതിനെട്ടാം തിയ്യതി കൗണ്‍സിലര്‍മാരുടെ യോഗം വിളിച്ച് തെരുവു വിളക്കുകള്‍ കത്തിക്കുവാന്‍ നടപടി സ്വീകരിക്കുമെന്നും കരാറുകാര്‍ക്കുള്ള ബില്ലുകള്‍ ഉടന്‍ നല്‍കുമെന്നും ചെയര്‍പേഴസണ്‍ അറിയിച്ചിരുന്നു. ചെയര്‍പേഴ്‌സന്‍ നിമ്യ ഷിജു പലവട്ടം നല്‍കിയ വാഗ്ദാനങ്ങള്‍ പാഴ് വാക്കായെന്നും യോഗത്തിനു ശേഷം എന്ത് നടപടി സ്വീകരിച്ചെന്ന് വ്യക്തമാക്കണമെന്നും പി. വി. ശിവകുമാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ തെരുവു വിളക്കുകള്‍ കത്തിക്കുവാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട ബി. ജെ. പി. അംഗം സന്തോഷ് ബോബന്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ഉത്തരവാദിത്വം നിര്‍വ്വഹികണമെന്നാവശ്യപ്പെട്ടു. ഇതിനിടയിലാണ് ഭരണകക്ഷിയംഗങ്ങളായ കേരള കോണ്‍ഗ്രസ്സ് അംഗം റോക്കി ആളൂക്കാരന്‍ നഗരസഭയിലെ പല വാര്‍ഡുകളിലും തെരുവു വിളക്കുകള്‍ കത്തുന്നില്ലെന്നും പല വട്ടം ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടും നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച്് തങ്ങള്‍ യോഗം ബഹിഷ്‌കരിക്കുകയാണന്ന് അറിയിച്ച് കേരള കോണ്‍ഗ്രസ്സ് അംഗങ്ങളായ റോക്കി ആളൂക്കാരനും സംഗീത ഫ്രാന്‍സിസും കൗണ്‍സില്‍ യോഗത്തില്‍ നിന്നും ഇറങ്ങിപോകുകയായിരുന്നു.പ്രതിപക്ഷാംഗങ്ങളുടെ ആരോപണത്തിനു മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു നല്‍കിയ മറുപടി എല്‍. ഡി. എഫ് അംഗങ്ങളെ പ്രകോപിപ്പിച്ചതാണ് ബഹളത്തിനിടയാക്കിയത്. തെരുവു വിളക്കുകള്‍ കത്തിക്കുന്നതുമായി ബന്ധപ്പെട്ട് കൗണ്‍സലര്‍മാരുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നുവെങ്കിലും ട്രഷറിയില്‍ നിന്നും ബില്ലുകള്‍ പാസ്സാകുന്നില്ലെന്ന് ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു പറഞ്ഞു. ഒരു കോടി രൂപയോളം ട്രഷറിയില്‍ നിന്നും പാസ്സാകാനുണ്ടെന്നും അവര്‍ തുടര്‍ന്നു പറഞ്ഞു. ഇതോടെ പി. വി. ശിവകുമാര്‍, സി. സി. ഷിബിന്‍ എന്നവരടക്കമുള്ള എല്‍. ഡി. എഫ്. അംഗങ്ങള്‍ പ്രത്‌ഷേധവുമായി രംഗത്തെത്തി. കഴിഞ്ഞ പതിനെട്ടാം തിയ്യതിക്കു ശേഷം തെരുവു വിളക്കുകളുമായി ബന്ധപ്പെട്ട നല്‍കിയ ബില്ലുകളെ കുറിച്ച് വിശദീകരക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. കോടി കണണക്കിനു രൂപയുടെ പെന്‍ഷന്‍ വിതരണം ചെയ്ത സംസ്ഥാന സര്‍ക്കാരിനെ അവഹേളിക്കാനാണ് ശ്രമിക്കുന്നതെന്നും കൗണ്‍സിലിനെ തെറ്റിദ്ധരിപ്പിക്കുകയാണന്നും കുറ്റപ്പെടുത്തി എല്‍. എല്‍.ഡി. എഫ് അംഗങ്ങള്‍ ഒരു ഘട്ടത്തില്‍ നടുത്തളത്തിലിറങ്ങി ചെയര്‍പേഴ്‌സന്റെ ഇരിപ്പടത്തിനു മുന്‍പിലെത്തി. ട്രഷറിയില്‍ നിന്നും ബില്ലുകള്‍ പാസ്സാകുന്നില്ലെന്ന ആരോപണം ആവര്‍ത്തിച്ച് സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്മാരായ അഡ്വ വി. സി. വര്‍ഗീസും എം. ആര്‍. ഷാജുവും രംഗത്തെത്തിയതോടെ ഇരു വിഭാഗങ്ങളും തമ്മില്‍ ഏറെ നേരം വാഗ്വാദം നടന്നു. തുടര്‍ന്ന് ഇതു സംബന്ധിച്ച് വിശദീകരണം നല്‍കിയ അസിസ്റ്റന്റ് എഞ്ചിനിയര്‍ പതിനെട്ടാം തിയ്യതി യോഗം വിളിച്ചു ചേര്‍ത്തു ഡിസംബര്‍ 22 നാണ് കരാറുകാരന്‍ ബില്ലുകള്‍ സമര്‍പ്പിച്ചതെന്ന് അറിയിച്ചു. ബില്ലുകള്‍ തമ്മിലുള്ള അന്തരത്തെ തുടര്‍ന്നാണ് രണ്ടു ദിവസം കൂടി നീണ്ടു പോയത്. അറ്റകുറ്റ പണികള്‍ക്കായുള്ള കരാറുകാരന് ഏകദേശം അഞ്ചര ലക്ഷം രൂപയും ഉപകരണങ്ങള്‍ ഇറക്കിയ കരാറുകാരന് എകദേശം എട്ടു ലക്ഷം രൂപയുമാണ് നല്‍കാനുള്ളത്. ഇത് സംബന്ധിച്ച് ബില്ലുകള്‍ തയ്യാറായിട്ടുണ്ടെന്നും അസിസറ്റന്റ് എക്‌സിക്യുട്ടിവ് എഞ്ചിനിയര്‍ അവധി കഴിഞ്ഞെത്തുന്നതോടെ ബില്ലുകള്‍ സമര്‍പ്പിക്കുമെന്നും അസിസ്റ്റന്റ് എഞ്ചിനയിര്‍ യോഗത്തെ അറിയിച്ചു. ഇതോടെ കൗണ്‍സിലിനെ തെറ്റിദ്ധരിപ്പിക്കുകായിരുന്നുവെന്നും തെരുവു വിളക്കുകള്‍ കത്തിക്കുവാന്‍ നടപടി സ്വീകരിക്കുന്നില്ലെന്നും കുറ്റപ്പെടുത്തി എല്‍. ഡി. എഫ്. അംഗങ്ങള്‍ യോഗം ബഹിഷ്‌കരിക്കുകയായിരുന്നു.

Advertisement

പുല്ലൂര്‍ ഇടവക തിരുന്നാളിന് കൊടിയേറി

പുല്ലൂര്‍ :പുല്ലൂര്‍ സെന്റ് സേവീയേഴ്‌സ് ദേവാലയത്തില്‍ വി.ഫ്രാന്‍സീസ് സേവിയറിന്റെയും വി. സെബ്യാസ്റ്റേസിന്റെയും സംയുക്തമായി ആഘോഷിക്കുന്ന തിരുന്നാള്‍ ഡിസംബര്‍ 30,31 തിയ്യതികളില്‍ നടക്കും. തിരുന്നാളിന് വികാരി ഫാ.തോംസണ്‍ അറയ്ക്കല്‍ കൊടികയറ്റി.ശനിയാഴ്ച്ച കാലത്ത് ദിവ്യബലി,തിരുരൂപ പ്രതിഷ്ഠ,അമ്പ് വെഞ്ചരിപ്പ് എന്നിവ നടക്കും.വൈകീട്ട് വിവിധ യൂണിറ്റുകളില്‍ നിന്നുള്ള അമ്പ് പ്രദിക്ഷണം ഉണ്ടായിരിക്കും.31ന് രാവിലെ 10ന് നടക്കുന്ന തിരുന്നാള്‍ കുര്‍മ്പാനയ്ക്ക് ഫാ.ജോണ്‍കണ്ടംകുരി മുഖ്യകാര്‍മ്മികത്വം വഹിയ്ക്കും.പുത്തന്‍ചിറ ഫെറോന വികാരി ഫാ.സെബ്യസ്റ്റാന്‍ പഞ്ഞിക്കാരന്‍ തിരുന്നാള്‍ സന്ദേശം നല്‍കും.3 മണിയ്ക്ക് ദിവ്യബലിയ്ക്ക് ശേഷം തിരുന്നാള്‍ പ്രദക്ഷിണം തുടര്‍ന്ന് വര്‍ണ്ണമഴ എന്നിവ ഉണ്ടായിരിക്കും.

Advertisement

ഇരിങ്ങാലക്കുടയില്‍ വനിതകള്‍ക്കായി ഷീ ലോഡ്ജ്; ആവശ്യമായ ഫണ്ട് അനുവദിക്കുമെന്ന് ധനമന്ത്രി

ഇരിങ്ങാലക്കുട: ജില്ലാപഞ്ചായത്ത് ഇരിങ്ങാലക്കുടയില്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ഷീ ലോഡ്ജിന് ആവശ്യമായ ഫണ്ട് അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് സി.പി.എം. ജില്ലാ സമ്മേളനത്തിനിടെ പ്രൊഫ.കെ.യു. അരുണന്‍ എം.എല്‍.എയും ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.എ.മനോജ് കുമാറും ധനമന്ത്രി ഡോ.തോമസ് ഐസക്കുമായി നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഷീ ലോഡ്ജെന്ന പുതിയ ആശയത്തെ സ്വാഗതം ചെയ്ത മന്ത്രി എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും ആവശ്യമായ ഫണ്ട് അനുവദിക്കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തതായി എം.എല്‍.എ. പിന്നിട് പറഞ്ഞു. ഈ സംരംഭത്തിന് ഏകദേശം പത്ത് കോടി രൂപ ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇരിങ്ങാലക്കുട നഗരസഭാ ബസ് സ്റ്റാന്റിന് സമീപം ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ഷീലോഡ്ജ് നിര്‍മ്മിക്കാന്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മേരി തോമസിന്റെ ആദ്യത്തെ പ്രഖ്യാപനങ്ങളില്‍ ഒന്നാണ് ഇത്. മൂന്നുനിലകളിലായി നിര്‍മ്മിക്കുന്ന ഈ മാളില്‍ കുടുംബശ്രീ ഹൈപ്പര്‍ മാര്‍ക്കറ്റ്, ഷീ ലോഡ്ജ്, ഫാഷന്‍ ഡിസൈനിങ്ങ് ട്രെയിനിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയ്ക്കാണ് മുന്‍ഗണന നല്‍കിയിരിക്കുന്നത്. മുകളിലത്തെ രണ്ട് നിലകളിലായി ഷീലോഡ്ജുമാണ് വിഭാവനം ചെയ്യുന്നത്.

Advertisement

കല്ലംകുന്ന് ദേവാലയത്തില്‍ തിരുനാളിനു കൊടിയേറി.

കല്ലംകുന്ന്: കല്ലംകുന്ന് ദേവാലയത്തില്‍ ഇടവകമധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനു വികാരി ഫാ. സെബി കുളങ്ങര കൊടിയേറ്റി. ഇന്നു മുതല്‍ ജനുവരി ആറു വരെ രാവിലെ 6.15 ന് ലദീഞ്ഞ്, നൊവേന, വിശുദ്ധ കുര്‍ബാന എന്നിവ നടക്കും. ജനുവരി ആറിന് രാവിലെ ഏഴിന് ലദീഞ്ഞ്, നൊവേന, വിശുദ്ധ കുര്‍ബാന എന്നിവക്കുശേഷം ഉച്ചതിരിഞ്ഞ് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ് ആരംഭിച്ച് രാത്രി എട്ടിന് പള്ളിയില്‍ സമാപിക്കും. തുടര്‍ന്ന് കൂടുതുറക്കല്‍, പള്ളിചുറ്റി പ്രദക്ഷിണം എന്നിവ ഉണ്ടായിരിക്കും. ഏഴിന് രാവിലെ പത്തിന് പ്രസുദേന്തി വാഴ്ച, ആഘോഷമായ തിരുനാള്‍ കുര്‍ബാന എന്നിവയ്ക്ക് ഫാ. റാഫേല്‍ പഞ്ഞിക്കാരന്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ജിനോജ് കോലഞ്ചേരി തിരുനാള്‍ സന്ദേശം നല്‍കും. വൈകീട്ട് 3.30 ന് വിശുദ്ധ കുര്‍ബാന, തിരുനാള്‍ പ്രദക്ഷിണം, രാത്രി ഏഴിന് തിരുനാള്‍ പ്രദക്ഷിണം സമാപനം, തിരുസ്വരൂപ വന്ദനം, വര്‍ണമഴ എന്നിവ ഉണ്ടായിരിക്കും. എട്ടിന് രാവിലെ 6.30 ന് പൂര്‍വിക അനുസ്മരണബലി, ഒപ്പീസ് എന്നിവയും 14 ന് രാവിലെ 6.45 ന് എട്ടാമിടത്തോടനുബന്ധിച്ച് വിശുദ്ധ കുര്‍ബാനയും നടക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. സെബി കുളങ്ങര, കൈക്കാരന്മാരായ പി.വി. ആന്റണി, കെ.വി. ആന്റണി, പി.വി. ജോര്‍ജ്, ജനറല്‍ കണ്‍വീനര്‍ എന്‍.വി. ബിനോയ് എന്നിവരടങ്ങിയ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.

Advertisement

വയോജന ആരോഗ്യപഠനത്തിന് ഇരിങ്ങാലക്കുടയില്‍ തൂടക്കമായി.

ഇരിങ്ങാലക്കുട : ജില്ലാപഞ്ചായത്തും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിസ്ട്രേഷനും സംയുക്തമായി തൃശൂര്‍ ജില്ലയെ വയോജനസൗഹൃദ ജില്ലയാക്കുന്നതിന്റെ ഭാഗമായുള്ള വയോജന ആരോഗ്യപഠനത്തിന് ഇരിങ്ങാലക്കുടയില്‍ തൂടക്കമായി. ഇരിങ്ങാലക്കുട ബ്ലോക്ക് തല ആരോഗ്യസര്‍വ്വേ അവധിക്കാലം മാറ്റിവച്ച് ക്രൈസ്റ്റ്കോളേജിലെ തവനീഷ് എന്ന സംഘടനയുടെ പ്രവര്‍ത്തകരായ കോളേജ് വിദ്യാര്‍ത്ഥികളാണ് നടത്തുന്നത്. സംസ്ഥാന ബജറ്റിന്റെ 5% തുക വയോജനങ്ങളുടെ സുരക്ഷക്കായി ചെലവഴിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് സന്നദ്ധപ്രവര്‍ത്തകര്‍ക്കുള്ള പരിശീലനക്കളരി ക്രൈസ്റ്റ്കോളേജില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രൊഫ.കെ.യു.അരുണന്‍ എം.എല്‍.എ പറഞ്ഞൂ.ജീവിത ശൈലീരോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്ന വയോജനങ്ങള്‍ക്ക് സര്‍ക്കാര്‍ സന്നദ്ധസംഘടനകളുടെ സഹായത്തോടെ സഹായം എത്തിക്കും. കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് ഡോ.മാത്യു പോള്‍ ഊക്കന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് പ്രിന്‍സിപ്പല്‍മാരായ ഫാ.ജോയി പീനിക്കാപറമ്പില്‍, ഫാ.ജോളി ആന്‍ഡ്രൂസ്, ജില്ലാപഞ്ചായത്ത് ആസൂത്രണസമിതി അംഗം സി.ചന്ദ്രബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.എ.മനോജ് കുമാര്‍, ജില്ലാപഞ്ചായത്ത് അംഗം എന്‍.കെ.ഉദയപ്രകാശ്, ക്രൈസ്റ്റ് കോളേജ് പി.ആര്‍.ഒ. പ്രൊഫ.സെബാസ്റ്റ്യന്‍ ജോസഫ്, സ്റ്റാഫ് കോര്‍ഡിനേറ്റര്‍ പ്രൊഫ.മൂവീഷ് മുരളി എന്നിവര്‍ സംസാരിച്ചു.ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റി, കാട്ടൂര്‍,കാറളം, മുരിയാട്, പറപ്പൂക്കര, പഞ്ചായത്തുകളിലാണ് ആദ്യഘട്ടത്തില്‍ സര്‍വ്വേ നടത്തുന്നത്. ഓരോവീട്ടിലും എത്തി അശരണരായ വയോജനങ്ങളുടെ പട്ടിക തയ്യാറാക്കും. ഇതിന് തവനീഷിനുപുറമേ കുടുംബശ്രീ, ആശാവര്‍ക്കര്‍മാര്‍ എന്നിവരുടെ സഹായവും തേടും. വയോജനക്ലബ്ബുകള്‍, പകല്‍വീട് എന്നിവ പ്രാദേശികതലത്തില്‍ ആരംഭിക്കാനാണ് ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നത് എന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ.മനോജ്കുമാര്‍ പറഞ്ഞൂ.

Advertisement

വലിയങ്ങാടി അമ്പു ഫെസ്റ്റിവലിനോടനുബന്ധിച്ചുള്ള ബഹുനിലപന്തലിന്റെ കാല്‍നാട്ടുകര്‍മ്മം നടത്തി.

ഇരിങ്ങാലക്കുട : നാലാമത് വലിയങ്ങാടി അമ്പു ഫെസ്റ്റിവലിനോടനുബന്ധിച്ചുള്ള ബഹുനിലപന്തലിന്റെ കാല്‍നാട്ടുകര്‍മ്മം വ്യാഴാഴ്ച ഇരിങ്ങാലക്കുട ലിറ്റില്‍ഫ്ളവര്‍ കോണ്‍വെന്റ് സ്‌കൂളിന്റെ മുന്‍വശത്ത് കത്തീഡ്രല്‍ വികാരി ഫാദര്‍ ആന്റോ ആലപ്പാടന്‍ നിര്‍വ്വഹിച്ചു. ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.സി. വര്‍ഗീസ്, പ്രതിപക്ഷ നേതാവ് വി. ശിവകുമാര്‍, മാര്‍ട്ടിന്‍ ആലേങ്ങാടന്‍ മറ്റു കമ്മിറ്റീ അംഗങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ രക്ഷാധികാരി ജോണി . പി ആലേങ്ങാടന്‍ സ്വാഗതവും സെക്രട്ടറി ജോണി ടി. വെള്ളാനിക്കാരന്‍ നന്ദിയും പറഞ്ഞു.

Advertisement

സി പി ഐ (എം) ജില്ലാകമ്മിറ്റിയിലേയ്ക്ക് ഇരിങ്ങാലക്കുടയില്‍ നിന്നും ഉല്ലാസ് കളക്കാട്ടും കെ ആര്‍ വിജയയും

ഇരിങ്ങാലക്കുട : തൃപ്രയാറില്‍ സമാപിക്കുന്ന സി പി ഐ (എം) ജില്ലാസമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.ഇരിങ്ങാലക്കുടയില്‍ നിന്ന് മുന്‍ ഏരിയ സെക്രട്ടറി ഉല്ലാസ് കളക്കാട്ട്,കെ ആര്‍ വിജയ എന്നിവരെയാണ് ജില്ലാ കമ്മിറ്റിയിലേയ്ക്ക് തിരഞ്ഞെടുത്തത്.ജില്ലാ പ്രസിഡന്റ് ആയി കെ രാധകൃഷ്ണനെ തന്നെ വീണ്ടും തിരഞ്ഞെടുക്കുകയായിരുന്നു.സംസ്ഥാന സമ്മേളന പ്രതിനിധിയായി ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി കെ സി പ്രേമരാജനെയും തിരഞ്ഞെടുത്തിട്ടുണ്ട്.നാടികയില്‍ നടക്കുന്ന സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

Advertisement

ജീവകാരുണ്യ പ്രവര്‍ത്തനത്തിനായുള്ള മെഗാ നാടക മത്സരം ആരംഭിച്ചു.

തുറവന്‍കുന്ന്: സെന്റ് ജോസഫ്‌സ് ഇടവക കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തന മെഗാ നാടക മത്സരം ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ഡേവീസ് കിഴക്കുംതല അധ്യക്ഷത വഹിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ബിജു പറയനിലം വിശിഷ്ടാതിഥിയായിരുന്നു. മുന്‍ വികാരി ഫാ. ആന്റോ കരിപ്പായി മുഖ്യപ്രഭാഷണം നടത്തി. ജൂണിയര്‍ കലാഭവന്‍ മണി എന്നറിയപ്പെടുന്ന കൃഷ്ണകുമാര്‍ ആലുവ അവതരിപ്പിച്ച സ്‌പെഷല്‍ കോമഡി പ്രോഗ്രാം ഉണ്ടായിരുന്നു. തുറവന്‍കുന്ന് യൂണിറ്റ് പ്രസിഡന്റ് ജോസഫ് അക്കരക്കാരന്‍, സിഎസ്ടി മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ജസ്റ്റ, ജനറല്‍ കണ്‍വീനര്‍ ബെന്നി വിന്‍സെന്റ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ചേര്‍ത്തല മുട്ടം ഗലീലിയ തിയറ്റേഴ്‌സിന്റെ ‘ഇക്തസ്’ എന്ന ബൈബിള്‍ ഡ്രാമ സ്‌കോപ്പ് നാടകം അവതരിപ്പിച്ചു.

Advertisement

കൂടല്‍മാണിക്യം ക്ഷേത്രം പുതിയ ഭരണസമിതി വെള്ളിയാഴ്ച്ച സത്യപ്രതിജ്ഞ ചെയ്യും.

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രം പുതിയ മാനേജിങ്ങ് കമ്മിറ്റി നാളെ 29-12-2017 വെള്ളിയാഴ്ച കാലത്ത് 10 മണിക്ക് ക്ഷേത്രത്തിന് മുന്നില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ വെച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഭരണസമിതി അംഗങ്ങളായി യു.പ്രദീപ് മേനോന്‍, ഭരതന്‍ കണ്ടേങ്കാട്ടില്‍,എ.വി.ഷൈന്‍, അഡ്വ.രാജേഷ് തമ്പാന്‍, കെ.കെ.പ്രേമരാജന്‍, എന്‍.പി.പരമേശ്വരന്‍ നമ്പൂതിരിപ്പാട് ( തന്ത്രി പ്രതിനിധി), കെ.ജി.സുരേഷ്(ജീവനക്കാരുടെ പ്രതിനിധി) എന്നിവരുമാണ് തെരഞ്ഞെടുത്തിട്ടുള്ളത്.ബഹു .സംസ്ഥാന സഹകരണ-ദേവസ്വം വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ www.irinjalakuda.com ല്‍ തത്സമയം സംപ്രേഷണം ഉണ്ടായിരിക്കും.

Advertisement

റോട്ടറി എക്സലന്‍സി അവാര്‍ഡ് ഡോ. കെ.ആര്‍ രാജീവിനും നിഖില്‍ ഡേവീസിനും

ഇരിങ്ങാലക്കുട: സെന്‍ട്രല്‍ റോട്ടറി ക്ലബ്ബ് ഏര്‍പ്പെടുത്തിയ വൊക്കേഷണല്‍ എക്സലന്‍സി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ആതുരസേവനത്തെ പ്രവര്‍ത്തനത്തിന് തിരുവനന്തപുരം ആര്‍.സി.സി.യിലെ ക്യാന്‍സര്‍ വിഭാഗം അസി. പ്രൊഫസര്‍ ഡോ. കെ.ആര്‍. രാജീവും മാധ്യമരംഗത്തെ പ്രവര്‍ത്തനത്തിന് മനോരമ ന്യൂസ് സീനിയര്‍ കറസ്പോണ്ടന്റ് നിഖില്‍ ഡേവിസും അവാര്‍ഡിന് അര്‍ഹരായി. ക്യാന്‍സര്‍ എന്ന രോഗത്തെ ഭയാശങ്കകളില്ലാതെ നേരിടാന്‍ നടത്തിയ ബോധവത്കരണ ശ്രമങ്ങളാണ് ഡോ. രാജീവിനെ അവാര്‍ഡിനര്‍ഹമാക്കിയത്. മികവുറ്റ രീതിയില്‍ അന്വേഷണാത്മക റിപ്പോര്‍ട്ടിങ്ങ് നടത്തി വരുന്നതാണ് നിഖില്‍ ഡേവിസിനെ അവാര്‍ഡിന് അര്‍ഹമാക്കിയത്. 30ന് ഇരിങ്ങാലക്കുട റോട്ടറി ഭവനില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ റോട്ടറി ഡിസ്ട്രിക്ട് മുന്‍ ഗവര്‍ണര്‍ വേണുഗോപാലമേനോന്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.

Advertisement
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe