പൗരത്വ ബില്ലിനെതിരെ കേരളത്തില്‍ നടക്കുന്ന ഹര്‍ത്താല്‍ ഇരിങ്ങാലക്കുടയില്‍ പൂര്‍ണ്ണം

236
Advertisement

ഇരിങ്ങാലക്കുട : പൗരത്വ ബില്ലിനെതിരെ കേരളത്തില്‍ നടക്കുന്ന ഹര്‍ത്താല്‍ ഇരിങ്ങാലക്കുടയില്‍ പൂര്‍ണ്ണം. ബസ്സുകള്‍ നിരത്തിലിറങ്ങിയില്ല. തൊണ്ണൂറുശതമാനം കടകമ്പോളങ്ങളും അടഞ്ഞ് കിടക്കുകയാണ്. ഇരുചക്രവാഹനങ്ങളും സ്വകാര്യവാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയിരിക്കുന്നത്. തൊണ്ണൂറു ശതമാനം ഓട്ടോറിക്ഷകളും ഇന്ന് സര്‍വ്വീസ് നടത്തിയില്ല. മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയില്ലെങ്കിലും പൗരത്വ പ്രശ്‌നം ജനകീയ പ്രശ്‌നമായിക്കണ്ട് ജനങ്ങള്‍ ഹര്‍ത്താല്‍ ഏറ്റെടുത്തതുപോലെയാണ് ഇന്നത്തെ ഹര്‍ത്താലിനോട് ജനങ്ങളുടെ പ്രതികരണം.

Advertisement