കല്ലംകുന്ന് ദേവാലയത്തില്‍ തിരുനാളിനു കൊടിയേറി.

454

കല്ലംകുന്ന്: കല്ലംകുന്ന് ദേവാലയത്തില്‍ ഇടവകമധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനു വികാരി ഫാ. സെബി കുളങ്ങര കൊടിയേറ്റി. ഇന്നു മുതല്‍ ജനുവരി ആറു വരെ രാവിലെ 6.15 ന് ലദീഞ്ഞ്, നൊവേന, വിശുദ്ധ കുര്‍ബാന എന്നിവ നടക്കും. ജനുവരി ആറിന് രാവിലെ ഏഴിന് ലദീഞ്ഞ്, നൊവേന, വിശുദ്ധ കുര്‍ബാന എന്നിവക്കുശേഷം ഉച്ചതിരിഞ്ഞ് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ് ആരംഭിച്ച് രാത്രി എട്ടിന് പള്ളിയില്‍ സമാപിക്കും. തുടര്‍ന്ന് കൂടുതുറക്കല്‍, പള്ളിചുറ്റി പ്രദക്ഷിണം എന്നിവ ഉണ്ടായിരിക്കും. ഏഴിന് രാവിലെ പത്തിന് പ്രസുദേന്തി വാഴ്ച, ആഘോഷമായ തിരുനാള്‍ കുര്‍ബാന എന്നിവയ്ക്ക് ഫാ. റാഫേല്‍ പഞ്ഞിക്കാരന്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ജിനോജ് കോലഞ്ചേരി തിരുനാള്‍ സന്ദേശം നല്‍കും. വൈകീട്ട് 3.30 ന് വിശുദ്ധ കുര്‍ബാന, തിരുനാള്‍ പ്രദക്ഷിണം, രാത്രി ഏഴിന് തിരുനാള്‍ പ്രദക്ഷിണം സമാപനം, തിരുസ്വരൂപ വന്ദനം, വര്‍ണമഴ എന്നിവ ഉണ്ടായിരിക്കും. എട്ടിന് രാവിലെ 6.30 ന് പൂര്‍വിക അനുസ്മരണബലി, ഒപ്പീസ് എന്നിവയും 14 ന് രാവിലെ 6.45 ന് എട്ടാമിടത്തോടനുബന്ധിച്ച് വിശുദ്ധ കുര്‍ബാനയും നടക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. സെബി കുളങ്ങര, കൈക്കാരന്മാരായ പി.വി. ആന്റണി, കെ.വി. ആന്റണി, പി.വി. ജോര്‍ജ്, ജനറല്‍ കണ്‍വീനര്‍ എന്‍.വി. ബിനോയ് എന്നിവരടങ്ങിയ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.

Advertisement