ജീവകാരുണ്യ പ്രവര്‍ത്തനത്തിനായുള്ള മെഗാ നാടക മത്സരം ആരംഭിച്ചു.

373
Advertisement

തുറവന്‍കുന്ന്: സെന്റ് ജോസഫ്‌സ് ഇടവക കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തന മെഗാ നാടക മത്സരം ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ഡേവീസ് കിഴക്കുംതല അധ്യക്ഷത വഹിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ബിജു പറയനിലം വിശിഷ്ടാതിഥിയായിരുന്നു. മുന്‍ വികാരി ഫാ. ആന്റോ കരിപ്പായി മുഖ്യപ്രഭാഷണം നടത്തി. ജൂണിയര്‍ കലാഭവന്‍ മണി എന്നറിയപ്പെടുന്ന കൃഷ്ണകുമാര്‍ ആലുവ അവതരിപ്പിച്ച സ്‌പെഷല്‍ കോമഡി പ്രോഗ്രാം ഉണ്ടായിരുന്നു. തുറവന്‍കുന്ന് യൂണിറ്റ് പ്രസിഡന്റ് ജോസഫ് അക്കരക്കാരന്‍, സിഎസ്ടി മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ജസ്റ്റ, ജനറല്‍ കണ്‍വീനര്‍ ബെന്നി വിന്‍സെന്റ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ചേര്‍ത്തല മുട്ടം ഗലീലിയ തിയറ്റേഴ്‌സിന്റെ ‘ഇക്തസ്’ എന്ന ബൈബിള്‍ ഡ്രാമ സ്‌കോപ്പ് നാടകം അവതരിപ്പിച്ചു.

Advertisement