ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ കണ്ടെയ്ൻമെന്റ് സോൺ പിൻവലിക്കണം:കോൺഗ്രസ്

201
Advertisement

ഇരിങ്ങാലക്കുട: മുനിസിപ്പാലിറ്റിയിൽ രാഷ്ട്രീയപ്രേരിതമായി നിലനിർത്തിയ കണ്ടെയ്ൻമെന്റ് സോൺ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും എംഎൽഎയുടെ മൗനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോയുടെ അധ്യക്ഷതയിൽ നടന്ന ധർണ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ടി വി ചാർളി ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡണ്ടുമാരായ ജയപാലൻ, മനോജ്, ശരത് രാജ്, ഷാനവാസ് തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement