പൊതു കാന കയ്യേറ്റം നിര്‍ത്തി വെയ്ക്കാന്‍ നഗരസഭ ഉത്തരവ്

280
Advertisement

ഇരിങ്ങാലക്കുട-നഗരസഭ 22 ാം വാര്‍ഡില്‍ കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ തെക്ക് ഭാഗത്തായി ഒഴുകുന്ന രാമന്‍ചിറയില്‍ പൊതുകാന കയ്യേറിയുള്ള സ്വകാര്യ വ്യക്തിയുടെ അനധികൃത നിര്‍മ്മാണം നിര്‍ത്തി വെയ്ക്കാന്‍ നഗരസഭയുടെ ഉത്തരവ് .പലയിടങ്ങളില്‍ നിന്നായി മാലിന്യങ്ങള്‍ ഒഴുകിപ്പോകുന്ന ഈ തോട്ടില്‍ നിന്ന് വമിക്കുന്ന ദുര്‍ഗന്ധം കാരണം സ്വകാര്യ വ്യക്തി നഗരസഭയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ സ്ലാബ് നിര്‍മ്മിക്കാനുള്ള അനുമതി കൗണ്‍സില്‍ നല്‍കിയിരുന്നു.എന്നാല്‍ സ്വകാര്യ വ്യക്തി രണ്ടര മീറ്ററോളം തോട് കയ്യേറിയാണ് തോടില്‍ സ്പാനുകള്‍ വാര്‍ത്ത് സ്ലാബ് നിര്‍മ്മിച്ചിരിക്കുന്നത് .അനധികൃത നിര്‍മ്മാണം ചൂണ്ടിക്കാട്ടി ബി ജെ പി കൗണ്‍സിലര്‍ സന്തോഷ് ബോബന്‍ പരാതി നല്‍കിയിരുന്നു

Advertisement